ഇത് പൊന്നുംതുരുത്ത്.. പേര് പോലെ തന്നെ പൊന്നിൽ കുളിച്ച സുന്ദരക്കാഴ്ചകളൊരുക്കിയ ഒരു ചെറുദ്വീപ്..! തിരുവനന്തപുരം ജില്ലയിലെ വക്കം, പണയിൽക്കടവ് പാലത്തിനു സമീപത്താണ് പൊന്നുംതുരുത്ത് എന്ന ഗോൾഡൻ ഐലന്റ് സ്ഥിതി ചെയ്യുന്നത്..! പേരിൽ തന്നെ വിസ്മയങ്ങളൊരുക്കിയിരിക്കുന്ന പൊന്നുംതുരുത്തിലേക്ക് നിജുകുമാർ വെഞ്ഞാറമൂട് നടത്തിയ യാത്രാ വിശേഷങ്ങൾ...
സർപ്പങ്ങൾ കാവൽ നിന്ന പൊന്‍നിധി
ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടാൻ കുറേ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്.. പൊന്നുംതുരുത്തിന് ഈ പേര് കിട്ടിയതിനു പിന്നിലൊരു കഥയുണ്ട്.. നൂറ്റാണ്ടുകൾക്കു മുമ്പ് തിരുവിതാംകൂർ രാജഭരണകാലത്ത് രാജവംശത്തിലെ മഹാറാണിമാരുടെ സ്വർണ്ണാഭരണങ്ങളും, കൊട്ടാരത്തിലെ നിധിശേഖരങ്ങളും മറ്റും അവിടെ സൂക്ഷിക്കാൻ കഴിയാത്തൊരു സാഹചര്യം വന്നപ്പോൾ ജനവാസമില്ലാത്ത ഈ ദ്വീപിൽ വളരെ കാലം സൂക്ഷിച്ചു വെച്ചിരുന്നുവെന്നും, ആ നിധികൾക്ക് ഇവിടുത്തെ സർപ്പങ്ങൾ കാവൽ നിന്നുവെന്നും പഴങ്കഥകളിലൂടെ പറയപ്പെടുന്നു.. അങ്ങനെ നിധിയും പൊന്നും കാത്തുസൂക്ഷിച്ച തുരുത്ത് കാലം പിന്നിട്ടപ്പോൾ പൊന്നുംതുരുത്തായി മാറി..! ഇന്നും ഈ തുരുത്തിൽ ഒരു ശിവപാർവ്വതി ക്ഷേത്രവും അതിനോടു ചേർന്നായി നാഗദേവതകളും നാഗയക്ഷിയും കുടിയിരിക്കുന്നുവെന്നു വിശ്വസിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സർപ്പക്കാവും കാണാൻ കഴിയും..!
പൊന്നുംതുരുത്തിലെ കാഴ്ചകൾ കാണാൻ
തുരുത്തിലിറങ്ങിയാൽ
അഞ്ചുതെങ്ങ് കായലിനാൽ ചുറ്റപ്പെട്ട ഈ പൊന്നുംതുരുത്തിൽ കാടിനു നടുവിലായി ഒരു അമ്പലമുള്ളതല്ലാതെ മറ്റൊരു കെട്ടിടവുമില്ല.. അതുകൊണ്ടുതന്നെ ക്ഷേത്രവിശ്വാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടമാണ് ഇവിടം.. തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്ന ഈ ദ്വീപ് കായലിന്റെ സൗന്ദര്യവും കാറ്റും പച്ചപ്പുമൊക്കെ അതിരില്ലാതെ ആസ്വദിക്കാൻ കഴിയുന്നയിടമാണ്.. സൂര്യാസ്തമയവും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിലും നല്ലയിടം വേറെ കാണില്ല.. സ്വച്ഛവും സുന്ദരവുമായ ഭൂമി..!



Click it and Unblock the Notifications














