യാത്രകളിൽ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. വണ്ടിയെടുത്ത് സ്വയം ഡ്രൈവ് ചെയ്തു പോകുമ്പോൾ അങ്ങോട്ട് പോയ വഴിക്ക്പകരം മറ്റൊരു റൂട്ടിൽ തിരിച്ചു വരുന്ന ശീലം പലർക്കുമുണ്ട്. ബസ് യാത്രയിലും ഇങ്ങനെ മറുറൂട്ടുകൾ തേടി യാത്ര ചെയ്യുന്നവരുണ്ട്. ഇങ്ങനെ നിങ്ങൾ ബാംഗ്ലൂരിൽ നിന്ന് ഒരു യാത്ര പോകുമ്പോൾ പരീക്ഷിക്കാന് പറ്റിയ പുത്തൻ റൂട്ടാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ബാംഗ്ലൂരിൽ നിന്ന് പൂനേയിലേക്ക് സ്വകാര്യ ബസിൽ പോയ യാത്ര മടുപ്പിച്ചതിനെ തുടർന്ന് മടക്ക യാത്രയിൽ ബ്ലാബ്ലാ കാർ ആപ്പില് കണ്ടെത്തിയ കിയ സെല്‍റ്റോസ് റൈഡിൽ ബാംഗ്ലൂരിലേക്ക് വന്ന യാത്രയെക്കുറിച്ച് ടീം ബിഎച്ച്പി ഫോറം വഴി പങ്കുവെച്ച റൂട്ട് നിങ്ങൾക്കും പരീക്ഷിക്കാവുന്ന ഒന്നാണ്. ദീപാവലി അവധിക്ക് നാട്ടിൽ പോയി തിരികെ ബാംഗ്ലൂരിലേക്ക് വന്നപ്പോഴാണ് പോസ്റ്റ് ചെയ്തയാൾ ഈ യാത്ര തിരഞ്ഞെടുത്തത്.
ഭാഗം 1- പൂനെ-ഷിർവാൾ-ഫൽത്താൻ-പണ്ഡർപൂർ
യാത്രയിലെ ആദ്യ ദൂരം പൂനെ-ഷിർവാൾ-ഫൽത്താൻ-പണ്ഡർപൂർ എന്ന റൂട്ടാണ് തിരഞ്ഞെടുത്തത്. ഇതിൽ പൂനെ ഷിർവാൾ ഭാഗത്തിന് മുമ്പും ശേഷവും ഖേദ് ശിവ്പൂരിന് സമീപമുള്ള ചില റോഡുകളുകളും നല്ലാതായിരുന്നുവെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാല്‍ തുടർന്നു വന്ന NH 965 ഷിർവാൾ-ഫൽട്ടൽ സ്ട്രെച്ച് ചില ഭാഗങ്ങളിൽ 4 വരി പാതകളുള്ള ഒറ്റവരി ടാർ റോഡാണ്. തുടർന്ന് ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ ചിലസ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തികൾ കാരണം വഴി തിരിച്ചുവിടലുകളും ഉണ്ട്. പിന്നീട് ഫാൽട്ടനിൽ നിന്ന് 10 കിലോമീറ്റർ കഴിഞ്ഞ്, 4 വരി ടാർ റോഡ് വഴി പന്ധർപൂരിൽ വേഗത്തിലെത്താം.
ഭാഗം 2- പണ്ഡർപൂർ - മംഗൽവേധ വഴി സൽകി
യാത്രയിലെ രണ്ടാം ഭാഗം മംഗൽവേധ ഴവി പണ്ഡർപൂർ - സൽകി റൂട്ടാണ്. ഇതില് പന്ധൽപൂരിൽ എത്തുന്നതിനു മുൻപ് ചെറിയ ദൂരത്തിലൂടെ നഗരത്തിലെത്തി വേണം പോകാൻ. അതോടൊപ്പം ദേശീയപാത 561A-യെ മംഗൾവേധയിലേക്ക് ബന്ധിപ്പിക്കുന്നതിന് ഒരു ബൈപാസും ഉണ്ട്. എന്നാൽ ഈ വഴി പോകുന്നത് സമയവും ദൂരവും കൂടുതലായതിനാൽ നഗരത്തിലൂടെ കടന്നുപോകുന്ന റോഡിലൂടെ സാൽക്കിയിലേക്ക് കടന്നു. ഈ റൂട്ടും അത്ര മികച്ചതൊന്നുമല്ല. മംഗൽവേധയിൽ നിന്ന് സൽക്കിയിലേക്കുള്ള റോഡ് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാൽ യാത്ര കുറച്ച് ബുദ്ധിമുട്ടായേക്കും. ഇവിടുന്ന് വിജയ്പുരയിലേക്കുള്ള റോഡിലൂടെ നേരിട്ട് പോകാമെങ്കിലും ദേശീയപാത 50 വഴി പോയാൽ ഇതിലും വേഗത്തില്‍ സാൽക്കിയിൽ എത്താം.
ഭാഗം 3-സാൽക്കി-വിജയപുര-ചിത്രദുർഗ-ബാംഗ്ലൂർ
സാൽക്കിയിൽ നിന്ന വിജയപുര എത്തിയാൽ ഇവിടുന്ന് ബാംഗ്ലൂരിലേക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ എത്താം. നേരിട്ട്, കൃത്യമായി അടയാളപ്പെടുത്തിയ,വേഗതയെടുത്ത് പോരാൻ പറ്റിയ നാലുവരി പാതയാണ് ബാംഗ്ലൂരിലേക്കുള്ളത്.
ഈ റൂട്ടിന്‍റെ ദോഷങ്ങളെപ്പറ്റി അദ്ദേഹം വിശദമായി കുറിച്ചിട്ടുണ്ട്. ദേശീയപാത 50 ൽ സൽകി മുതൽ ചിത്രദുർഗ വരെയുള്ള റൂട്ടിൽ നല്ല ഹോട്ടലുകൾ ഇവര്‍ക്ക് കണ്ടെത്താനായില്ല. പിന്നീട് ഇൽക്കൽ എന്ന സ്ഥലത്ത് സാവ്ജി സ്വാഗത് ഹോട്ടലിൽ കയറിയെങ്കിലും ഭക്ഷണ വൈവിധ്യങ്ങൾ കുറവും ലഭിക്കാൻ സമയവുമെടുത്തു. കൂടാത, ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശ്യം ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് ഉറപ്പുവരുത്തമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
കൂടാതെ, ദീപാവലി കഴിഞ്ഞുള്ള യാത്രയായതിനാൽ ദേശീയപാ 48 ൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുവപ്പെട്ടത് ചിത്രദുർ റൂട്ടിലാണ്. ദേശീയപാത 58 ലെ അഞ്ചുവരി പാത രണ്ടുവരിയായി ചുരുക്കിയുള്ള നിയന്ത്രണം പിന്നീടുള്ള യാത്രയെ മുവുവൻ ബാധിച്ചു. നെലമംഗല വരെയും പിന്നീട് യശ്വന്ത്പൂർ വരെയും ഈ കുരുക്ക് യാത്രയിലുണ്ടായിരുന്നു. പൂനെയിൽ നിന്ന് ഈ റൂട്ടിൽ 15 മണിക്കൂറാണ് യാത്രയ്ക്കെടുത്തത്. മൂന്നു ബ്രേക്കുകൾ കൂടി ഉൾപ്പെടുത്തിയുള്ള സമയമാണിത്.
അവസാനമായി കോലാപ്പൂർ-ബെൽഗാവി റൂട്ട് വഴി വന്നിരുന്നുവെങ്കിൽ നേരത്തെ എത്തുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















