Search
  • Follow NativePlanet
Share
» »പുരി രഥയാത്ര 2024: നബജൗബന്‍ ദര്‍ശനും നേത്ര ഉത്സവും ഒരു ദിവസം, മോക്ഷം നേടാം.. ദർശനത്തിലെ മാറ്റങ്ങൾ അറിയാം

പുരി രഥയാത്ര 2024: നബജൗബന്‍ ദര്‍ശനും നേത്ര ഉത്സവും ഒരു ദിവസം, മോക്ഷം നേടാം.. ദർശനത്തിലെ മാറ്റങ്ങൾ അറിയാം

പുരി ജഗന്നാഥ് രഥയാത്ര.. അപൂർവ്വ വിശ്വാസങ്ങളും ആചാരങ്ങളുമായി ഓരോ വർഷവും വിശ്വാസികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് പുരിയിലെ ജഗന്നാഥോത്സവം. ആഷാഢ മാസത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ രഥോത്സവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രഥോത്സവങ്ങളിലൊന്ന് കൂടിയാണ്. ഈ ചടങ്ങില്‌ പങ്കെടുക്കാൻ ലക്ഷക്കണക്കിന് വിശ്വാസികള്‍ പുരിയിലെത്തുന്നു. ലോകത്തിലെ പഴക്കം ചെന്ന ഉത്സവങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ശ്രീകൃഷ്നും സഹോദരങ്ങളായ സുഭദ്രയും ബാദഭദ്രനും കൂടി ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് ഈ രഥോത്സവം. ഏറ്റവും മുന്നിലായി ബലരാമന്റെ രഥം, തൊട്ടു പിന്നിൽ സുഭദ്രയുടെ രഥം, ഏറ്റവും പുറകിലായി ജഗനാഥേശ്വരന്റെ രഥം എന്നിങ്ങനെയാണ് പോകുന്നത്. തങ്ങളുടെ മാതാവിന്‍റെ സഹോദരിയുടെ വീട്ടിലേക്ക് ഇവർ മൂന്നുപേരും പോകുന്നതായാണ് വിശ്വാസം.

Puri Jagannath Rath Yatra 2024

പുരി ജഗനാഥ ക്ഷേത്രത്തിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തു പോയി ഇവിടെ വിഗ്രഹങ്ങൾ ഏഴ് ദിവസം വെച്ച ശേഷം മടക്കയാത്ര നടത്തും. രഥം തള്ളിക്കൊണ്ടു പോകുന്ന കാഴ്ച കാണുമ്പോൾ എളുപ്പമെന്ന് തോന്നാമെങ്കിവും അത്യന്തം വിഷമം പിടിച്ച പ്രവർത്തിയാണിത് . ഒരേ സമയം ആയിരക്കണക്കിന് പേർ ചേർന്നാണ് രഥം വലിക്കുന്നത്. ഇതിനിടയിൽ മഴ പെയ്ത് രഥത്തിന്‍റെ ചക്രം മണലില്‍ താഴ്ന്ന് പോയാൽ വീണ്ടും യാത്രാ സമയം അധികമായി വരും.

പുരി രഥയാത്ര 2024 തിയതിയും സമയവും

ഈ വർഷത്തെ പുരി രഥയാത്ര ജൂലൈ 7 ഞായറാഴ്ച ആരംഭിക്കും. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങാണിത്.
സൂര്യോദയം :രാവിലെ 5.51 AM
സൂര്യാസ്തമയം: വൈകിട്ട് 7.12 PM
ദ്വിതീയ തിഥി സമയം ജൂലൈ 7 04:26 AM - ജൂല 8 04:59 AM വരെ.

ജൂലൈ 7 ഞായാറാഴ്ച രാവിലെ രണ്ട് മണി മുതൽ ചടങ്ങുകൾക്ക് മുന്നോടിയായുള്ള മംഗൾ ആരതി തുടങ്ങും. പുലര്‍ച്ചെ നാലിന് നേത്ര ഉത്സവ് നടക്കും. രാവിലെ 7.30 മുതല്‍ 12 വരെ രഥയാത്രക്കായി വിഗ്രഹങ്ങളെ ഒരുക്കും. തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ രഥയാത്ര ആരംഭിക്കും.

രഥ യാത്രയിൽ പങ്കെടുത്താൽ

വിശ്വാസികൾ മാത്രമല്ല, തീർത്ഥാടകരും വിനോദസഞ്ചാരികളും ഒക്കെ ഓരോ വർഷനവും ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് പങ്കെടുത്തുവാനായി എത്തുന്നു. ഒരു തവണയെങ്കിലു ംരഥയാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുന്നത് വിശുദ്ധമായാണ് എല്ലാവരും കരുതുന്നത്. മാത്രമല്ല, ശ്രീകോവിലിനുള്ളിൽ വസിക്കുന്ന ദൈവങ്ങളെ എല്ലാ ജനങ്ങൾക്കും നേരിട്ട് കാണാനുള്ള ഒരവസരമായാണ് ഇതിനെ വിശ്വാസികൾ കണക്കാക്കുന്നത്. രഥയാത്രയിൽ പങ്കെടുത്താൽ മോക്ഷം നേടാമെന്ന വിശ്വാസവും ഉണ്ട്.

മൂന്നു രഥങ്ങള്‌ ശ്രീകൃഷ്ണനും രണ്ട് സഹോദരങ്ങൾക്കുമായി മൂന്ന് രഥങ്ങളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എല്ലാ വർഷവും രഥ യാത്രയ്ക്കായി പുതിയ രഥങ്ങൾ നിർമ്മിക്കുന്നതാണ് പതിവ്. അക്ഷയ തൃതീയ ദിനത്തിൽ രഥ നിർമ്മാണ ചടങ്ങ് ആരംഭിക്കും. ജഗന്നാഥന്റെ രഥം നന്ദിഘോഷമെന്നും ബലഭദ്രന്‍റെ രഥം താലധ്വജയെന്നും സുഭദ്രയുടെ രഥം ദ്വാരപടലനെന്നും അറിയപ്പെടുന്നു.

പുരി രഥയാത്ര ഈ വർഷത്തെ പ്രത്യേകത

ഈ വർഷത്തെ പുരി ജഗന്നാഥ രഥയാത്ര ഭക്തർക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്, കാരണം 'നബജൗബന ദർശൻ', 'നേത്ര ഉത്സവ്','ഗുണ്ടിച്ച യാത്ര' തുടങ്ങിയ പ്രധാന ആചാരങ്ങൾ എല്ലാം 197 ന് ശേഷം ആദ്യമായി ഒരേ ദിവസം സംഭവിക്കുന്നു.

രഥയാത്രയില് മാറ്റം

മുന്‍വർഷത്തെ അപേക്ഷിച്ച് ഈ വർഷം രഥയാത്രയിലും വിഗ്രഹദര്‍ശനത്തിലും ഒക്കെ പലവിധ മാറ്റങ്ങളും വന്നിട്ടുണ്ട്. ഭക്തര്‍ക്ക് വിഗ്രഹ ദര്‍ശനം സമ്മാനിക്കുന്ന നബജൗബന്‍ ദര്‍ശന്‍ രഥയാത്രയിലെ പ്രധാന ഭാഗമാണ്. എന്നാൽ ഈ വർഷം നബജൗബന്‍ ദര്‍ശനും നേത്ര ഉത്സവും ഒരേ ദിവസമാണ് വരുന്നത്. ഇതൊരു അപൂർവ്വ കാര്യമായതിനൽ തന്നെ ജനക്കൂട്ടവും ആൾത്തിരക്കും പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ 1971ലും 1909ലുമാണ് നേരത്തെ ഈ രണ്ട് ദിവസങ്ങളും ഒരുമിച്ച് വന്നിട്ടുള്ളത്. നേത്ര ഉത്സവം ജൂലൈ 7 ന് . പുലര്‍ച്ചെ നാലിന് നടക്കും,

വിഗ്രഹ ദർശനത്തിലെ സമയ മാറ്റം

ജഗന്നാഥനും ബാലഭദ്രനും സുഭദ്രക്കും വെള്ളത്തിലെ കളികൾ കാപണം ജലദോഷം ബാധിക്കുന്നു. പിന്നീട് 15 ദിവസം അലുഖം ഭേദമാകുവാനായി അനസാര ഗ്രഹ എന്നറിയപ്പെടുന്ന അസുഖമുറിയില്‍ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തു പുറത്തേയ്ക്ക് വരുന്നു. ഇത് കാണാൻ ഇത്തവണ വിശ്വാസികൾക്ക് അവസരമുണ്ടാകില്ല. മാത്രമല്ല, ഇക്കുറി 15 ദിവസത്തെ അസുഖമുറിയിലെ വാസം പഞ്ചാംഗം അനുസരിച്ച് 13 ദിവസമാക്കി കുറച്ചിട്ടുമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: puri temple festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+