Search
  • Follow NativePlanet
Share
» »ശ്രീകൃഷ്ണ വിശ്വരൂപ ദർശനം 2023: രാത്രിയിൽ അർജുനൻ പൂജ ചെയ്യുന്ന വിഗ്രഹം, ദർശന ഫലങ്ങൾ ഇങ്ങനെ

ശ്രീകൃഷ്ണ വിശ്വരൂപ ദർശനം 2023: രാത്രിയിൽ അർജുനൻ പൂജ ചെയ്യുന്ന വിഗ്രഹം, ദർശന ഫലങ്ങൾ ഇങ്ങനെ

വിശ്വരൂപത്തിൽ ശ്രീകൃഷ്ണനെ കണ്ടുതൊഴുത് പ്രാർഥിക്കുക എനന്ത് ഓരോ കൃഷ്ണഭക്തരയുടെയും ജീവിതാഭിലാഷങ്ങളിൽ ഒന്നാണ. അനുഗ്രഹങ്ങളും ഐശ്വര്യവും കൈവരുവാൻ ഇതിനോളം മികച്ച മറ്റൊരു ദർശനവും ഇല്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഈ വിശ്വരൂപ ദർശനം എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. എന്നാൽ വർഷത്തിൽ 18 ദിവസം വിശ്വരൂപ ദർശം നല്കുന്ന ഒരു ക്ഷേത്രമുണ്ട്.

എറണാകുളം പിറവം കക്കാട് പുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം ആണ് വിശ്വരൂപ ദർശനത്തിന് പേരുകേട്ടിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള
ഈ ക്ഷേത്രം ചരിത്രപരമായും വിശ്വാസപരമായും ഐതിഹ്യങ്ങളാലും വളരെ പ്രസിദ്ധമാണ്. കുരുക്ഷേത്രഭൂമിയിൽ അർജുനന് കാണിച്ചു കൊടുത്ത അതേ വിശ്വരൂപമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ആയിരക്കണക്കിന് വിശ്വാസികളാണ് വിശ്വരൂപ ദർശനം കാണാനായി ഇവിടെ ഈ സമയത്ത് എത്തുന്നത്.

Vishwaroopa Darshanam 202

വിശ്വരൂപ ദർശനം 2023

2023 ഡിസംബർ 17 മുതൽ 2024 ജനുവരി 3 വരെ 18 ദിവസം ഈ വർഷത്തെ വിശ്വരൂപം കക്കാട് പുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശിക്കാം. ധനു 1 മുതൽ 18 വരെ എന്നതാണ് വിശ്വരൂപ ദർശനത്തിന്റെ കണക്ക്. കുരുക്ഷേത്ര യുദ്ധം ആരംഭിച്ചത് ധനു 1ന് ആയിരുന്നുവെന്നും അതവസാനിച്ചത് 18 ദിവസങ്ങൾക്ക് ശേഷം ധനു 18ന് ആണെന്നുമാണ് വിശ്വാസം. ഈ ദിനങ്ങളിൽ വിശ്വരൂപത്തിലാണ് ഭഗവാന് അവതരിക്കുന്നത് എന്നാണ് വിശ്വാസം.

വിശ്വരൂപം ദർശിച്ചാൽ

മഹാഭാരത യുദ്ധത്തിൽ പരാജയഭീതിയിൽ തളർന്ന അർജുനന് വിശ്വരൂപം കാട്ടി ഭഗവാൻ ആത്മവിശ്വാസവും സ്ഥൈര്യവും നല്കിയതുപോലെ ഇവിടെ ക്ഷേത്രത്തിൽ വന്ന് ഏതെങ്കിലും ഒരു ദിനം വിശ്വരൂപ ദർശനം നടത്തിയാൽ ജീവിതത്തിൽ പരാജയങ്ങൾ നേരിടേണ്ടി വരികയില്ല എന്നാണ് വിശ്വാസം. മാത്രമല്ല, ജീവിതത്തിലെ പരാജയഭീതി മാറുവാനും പ്രതിസന്ധികൾ അകന്നു പോകാനും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ജീവിതത്തിൽ ലഭിക്കാനും വിശ്വരൂപത്തെ ദർശിച്ചാൽ മതിയത്രെ.

Purushamangalam Temple Piravom Vishwaroopa Darshanam

വിശ്വരൂപ ദർശനം നല്കുന്ന 18 ദിവസങ്ങളിലും ഈ ക്ഷേത്രത്തിൽ രാത്രി കാലങ്ങളിൽ അർജുനൻ എത്തുന്നുണ്ടെന്നും കൃഷ്ണ വിഗ്രഹത്തിന് പ്രത്യേക പൂജകൾ നടത്തുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ഈ പതിനെട്ടു ദിവസമൊഴികെയുള്ള മറ്റു ദിവസങ്ങളിൽ ശ്രീപുരുഷനായാണ് ശ്രീ കൃഷ്ണനെ ഇവിടെ ക്ഷേത്രത്തിൽ കാണാനാവുക

വിശ്വരൂപ ദർശനം 2023- ചടങ്ങുകൾ

ഈ വർഷത്തെ വിശ്വരൂപ ദർശനം ചടങ്ങുകൾ വൃശ്ചിക മാസം 30ന് വൈകുന്നേരം ദീപാരാധന കഴിഞ്ഞ് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ഭഗവാന് ചാര്‍ത്താനുള്ള വിശ്വരൂപ ഗോളക ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുകയായി, ധനുപുലരി മുതല്‍ ഈ ഗോളക ചാര്‍ത്തിയിട്ടുള്ള ദര്‍ശന പുണ്യമാണ് ഇവിടുത്തെ പ്രത്യേകത. വിശ്വരൂപ ദർശനം നല്കുന്ന 18 ദിവസം മാത്രമാണ് ഈ ഗോളക ഭഗവാന് ചാർത്തുന്നത്.

വിശ്വരൂപ ദർശനം 2023- വഴിപാടുകൾ

വിശ്വരൂപ ദർശന സമത്ത് ഭഗവാന് നേരാൻ സാധിക്കുന്ന നിരവധി വഴിപാടുകളും നിവേദ്യങ്ങളും ഇവിടെയുണ്ട്. ജീവിതത്തിലെ പ്രതിബന്ധങ്ങൾ അകറ്റുാൻ വിശ്വരൂപ പൂജ, കുടുംബ ഐശ്വര്യപൂജ , പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധ്യന്നം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍ സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യ ഹവനം, . സന്താന സൗഭാഗ്യത്തിന് താമരമൊട്ടില്‍ നെയ് നിറച്ചുള്ള ഹവനം, വിദ്യാതടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വിദ്യാഗോപാലമന്ത്രം ജപിച്ച സാരസ്വതഘൃതം . ധനാഭിവൃദ്ധിക്ക് - ആദികൂര്‍മ്മ പൂജ എന്നിവയാണ് ഇവിടുത്തെ വഴിപാടുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+