Search
  • Follow NativePlanet
Share
» »പുഷ്കർ മേള 2014

പുഷ്കർ മേള 2014

By Maneesh

എന്തും ആഘോഷിക്കുന്ന ജനവിഭാഗമാണ് രാജസ്ഥാനിൽ ഉള്ളത്. എന്ത് ആഘോഷങ്ങളും നിറച്ചാർത്തോടെയാണ് രാജസ്ഥാനികൾ ആഘോഷിക്കുന്നത്. അത്തരത്തിലുള്ള അവരുടെ ആഘോഷങ്ങളിൽ ഒന്നാണ് പുഷ്കർ മേള. രാജസ്ഥാനിലെ ഒരു ഗോത്ര ആഘോഷമായ പുഷ്കർ മേളയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയായാണ് കണക്കാക്കപ്പെടുന്നത്.

Photo Courtesy: Koshy Koshy കൂടുതൽ ചിത്രങ്ങൾ

എപ്പോഴാണ് ആഘോഷം

ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് പുഷ്കർ മേള ആഘോഷിക്കുന്നത്. ഈ വർഷം(2014) ഒക്ടോബർ മുപ്പത് മുതൽ നവംബർ ആറു വരെയാണ് ഈ ആഘോഷം. രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ ഒഴുകിയെത്തുന്ന ആഘോഷം കൂടിയാണ് ഇത്.

പുഷ്കറിലേക്ക് യാത്ര പോകാം

പുഷ്കറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഒട്ടക പന്തയത്തോടെ തുടക്കം

ഒട്ടക പന്തയത്തോടെയാണ് പുഷ്കർ മേളയെന്ന മഹാ ഉത്സവത്തിന് തുടക്കമാകുന്നത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്. നാടൻകലാകാരൻമാരുടെ കലാപ്രകടനങ്ങൾ മുതൽ വിവിധ നിറങ്ങൾ ചാർത്തി അലങ്കരിക്കപ്പെട്ട ഒട്ടകങ്ങൾ വരെ പുഷ്പകിന്റെ സ്വർണ മണൽത്തരികളെ പോലും ആവേശം കൊള്ളിക്കും.

Photo Courtesy: sheetal saini

കർഷകരും കച്ചവടക്കാരും തുടങ്ങി രാജസ്ഥാന്റെ നാനാഭാഗത്ത് നിന്നുള്ള ആളുകൾ ഇവിടെ ഈ ദിവസങ്ങളിൽ സമ്മേളിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും കന്നുകാലികച്ചവടം നടത്തുകയും ചെയ്യുന്നു. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും.

Photo Courtesy: Tracy Hunter

മീശക്കാരനെ കണ്ടെത്തൽ

വിവിധ കച്ചവട സ്ഥലങ്ങളിൽ സ്ത്രീകളുടെ നിരതന്നെ ഉണ്ടാവും. പരമ്പരാഗത ആഭരണങ്ങളും കരകൗശല വസ്തുക്കളും അവർ ഈ കടകളിൽ നിന്ന് സ്വന്തമാക്കും. രസകരമായ ചില മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കാറുണ്ട്. മൺകലം പൊട്ടിക്കൽ (matka phod) മുതൽ മീശക്കാരനെ കണ്ടെത്തൽ വരെയുണ്ട് മത്സരങ്ങൾ. രാജസ്ഥാന്റെ സാംസാകാരിക പൈതൃകം എടുത്തുകാണിക്കുന്ന ഈ മേള മനസിനെ ആവേശകരമാക്കുന്ന ഒന്നാണ്. ആഘോഷങ്ങൾ ക്രമേണ അത്മീയതയിലേക്കും ഭക്തിയിലേക്കും വഴിമാറുന്ന കാഴ്ചയും നമുക്ക് ഇവിടെ കാണാൻ കഴിയും. ഈ ദിവസങ്ങളിൽ പൂജകളും മറ്റും നടക്കാറുണ്ട്.

Photo Courtesy: Marina & Enrique

പുഷ്കർ തടാകത്തിൽ തടിച്ചുകൂടുന്ന ഭക്തർ അവിടെ പുണ്യസ്നാനവും നടത്താറുണ്ട്. ഇവിടെ സ്നാനം നടത്തുന്നതോടുകൂടി എല്ലാ പാപങ്ങളും നീങ്ങുമെന്ന ഒരു വിശ്വാസം നിലനി‌ൽക്കുന്നുണ്ട്.

Photo Courtesy: Anja Nowak

ട്രാവൽ ടിപ്സ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ എത്തിച്ചേരുന്ന മേളയാണ് ഇത്. അതിനാൽ പുഷ്കർ മേളയ്ക്ക് പോകുമ്പോൾ മുൻകൂട്ടി ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. അജ്മീർ ബസ് സ്റ്റാൻഡിൽ നിന്ന് 15 കിലോമീറ്ററും. റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്ററും അകലെയാണ് പുഷ്കർ.
പുഷ്കറിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാം

http://commons.wikimedia.org/wiki/File:%283%29_Pushkar_Fair,_A_camel_dressed_up_like_a_bride.jpg

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+