Search
  • Follow NativePlanet
Share
» »പുഷ്കർ മേള കാണാം; യാത്രയോർത്ത് ആശങ്ക വേണ്ട, എറണാകുളം- മരുസാഗർ എക്സ്പ്രസ്.. ഏറ്റവും കുറഞ്ഞ ചെലവ്

പുഷ്കർ മേള കാണാം; യാത്രയോർത്ത് ആശങ്ക വേണ്ട, എറണാകുളം- മരുസാഗർ എക്സ്പ്രസ്.. ഏറ്റവും കുറഞ്ഞ ചെലവ്

പുഷ്കർ മേളയ്ക്കുള്ള കാത്തിരിപ്പിലാണ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ വരുന്ന പുഷ്കർ മേള ചെറിയൊരു ആഘോഷമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടകമേളകളിലൊന്നായ ഇത് കാഴ്ചകൾ കൊണ്ടും ഒരുക്കങ്ങൾകൊണ്ടും സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം കൊണ്ടും ഏറ്റവും പ്രസിദ്ധമായ മേളയാണ്. സഞ്ചാരികള്‍. മലയാളകൾ രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന സീസൺ കൂടിയാണിത്. പൊതുവേ‌യുള്ള ചൂട് കുറഞ്ഞ് തണുപ്പ് ഇറങ്ങുന്ന സമയമായതിനാൽ രാജസ്ഥാൻ യാത്രകൾക്ക് യോജിച്ച സമയം നവംബർ മുതൽ തുടങ്ങുകയാണ്.

ഈ വർഷത്തെ പുഷ്കർ മേള 2024 നവംബർ 9 മുതൽ 15 വരെയാണ്. ഇനിയും പ്ലാൻ ചെയ്തിട്ടില്ലെങ്കിൽ പോലും ഒരു ദിവസമെങ്കിലും പുഷ്കർ മേള കണ്ടുവരാൻ ആഗ്രഹമുള്ളവർക്കായി ഒരു ട്രെയിൻ യാത്രാ പ്ലാനാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. കേരളത്തിൽ നിന്നും നേരിട്ട് ഒരു ട്രെയിനിൽ പുഷ്കർ ഒട്ടകമേള കാണാൻ എങ്ങനെ പോകാമെന്ന് നോക്കാം..

കേരള- പുഷ്കർ ട്രെയിൻ യാത്ര

കേരളത്തിൽ നിന്ന് പുഷ്കറിന് നേരിട്ട് ട്രെയിൻ സർവീസ് ഇല്ല. എന്നാൽ തൊട്ടടുത്ത പ്രധാന നഗരമായ അജ്മീറിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് ട്രെയിനിൽ എത്താം. അജ്മീറിൽ നിന്ന് പുഷ്കറിലേക്ക് 15 കിലോമീറ്ററാണ് ദൂരം. ഇതിന് വെറും അരമണിക്കൂർ യാത്രയുടെ ആവശ്യമേ വരുന്നുള്ളൂ.

എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് 12977

എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് ആണ് കേരളത്തിൽ നിന്ന് അജ്മീറിലേക്കുള്ള ഡയറക്ട് ട്രെയിൻ. എല്ലാ ഞായറാഴ്ചകളിലും രാത്രി 8.25 ന് എറണാകുളം ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 2859 കിലോമീറ്റർ ദൂരം 43 മണിക്കൂറിൽ സഞ്ചരിച്ച് മൂന്നാം ദിവസമായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.25 ന് അജ്മീറിൽ എത്തും. എറണാകുളം ജംങ്ഷൻ, ആലുവാ, തൃശൂർ, ഷൊർണൂർ ജംങ്ഷൻ, തിരൂര്‍, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് ഈ ട്രെയിൻ കേരളത്തിൽ നിർത്തുന്നത്.

എറണാകുളം ജംങ്ഷൻ- 20:25 PM
ആലുവാ- 20:45 PM
തൃശൂർ- 21:45 PM
ഷൊർണൂർ ജംങ്ഷൻ - 22:45 PM
തിരൂർ - 23:29 PM
കോഴിക്കോട് -00:12 AM
കണ്ണൂർ- 01:37 AM
കാസർകോഡ് - 02:49 AM
മംഗളുരു ജംങ്ഷൻ - 04:20 AM
ഉഡുപ്പി - 05:30 AM
കുന്ദാപുര - 06:20 AM
മൂകാംബിക റോഡ് - 07:00 AM
ഗോകർണ റോഡ് - 08:28 AM
കർവാർ- 09:10
മഡ്ഗാവോൺ- 10:30 AM
കോട്ട ജംങ്ഷൻ- 9.00 AM
ജയ്പൂർ- 12.55 PM
കിഷൻഗഡ്- 2.31 PM
അജ്മീർ ജംങ്ഷൻ- 3.25 PM എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന സമയം.

അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ്- 12978

അജ്മീറിൽ നിന്നും തിരികെ എറണാകുളത്തേയ്ക്ക് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.15 ന് ‌മരുസാഗർ എക്സ്പ്രസ്- 12978 പുറപ്പെടും. സർവീസ് നടത്തുന്നത്. 42 മണിക്കൂർ യാത്രയ്ക്കു ശേഷം ഞായറാഴ്ച രാവിലെ 04:20ന് ട്രെയിൻ എറണാകുളം ജംങ്ഷനിലെത്തും.

അജ്മീര്‍ - 10:15 AM
കിഷൻഗഡ് - 10:40 AM
ജയ്പൂർ- 12.00 PM
കോട്ടാ ജംങ്ഷൻ - 15:50 PM
സൂററ്റ് - 1.08 AM
മഡ്ഗാവോൺ - 2.20 PM
കുന്ദാപുര - 18:00 PM
ഉഡുപ്പി -18:44 PM
മംഗളുരു ജംങ്ഷൻ - 20:35 PM
കാസർകോഡ് - 21:19 PM
കണ്ണൂർ - 22:32 PM
കോഴിക്കോട് - 23:45 PM
തിരൂർ - 00:23 AM
ഷൊർണൂർ ജംങ്ഷന്‍- 01:15 AM
തൃശൂർ - 01:55 AM
ആലുവാ -02:56 AM
എറണാകുളം ജംങ്ഷൻ- 04:20 AM എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിൽ എത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+