Search
  • Follow NativePlanet
Share
» »28 സ്ഥലങ്ങൾ, 13 പകൽ..എസി ട്രെയിനിൽ ഗോവ രാജസ്ഥാൻ യാത്ര, ഭക്ഷണവും ചെലവും വേറെ നോക്കേണ്ട,

28 സ്ഥലങ്ങൾ, 13 പകൽ..എസി ട്രെയിനിൽ ഗോവ രാജസ്ഥാൻ യാത്ര, ഭക്ഷണവും ചെലവും വേറെ നോക്കേണ്ട,

യാത്ര പോകുമ്പോൾ അധിക സമയം ചെലവഴിച്ചാണെങ്കിലും പരമാവധി സ്ഥലങ്ങൾ കാണാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്. ഇനി വീണ്ടും വരാൻ സാധിച്ചില്ലെങ്കിലോ എന്നോര്‍ത്ത് ആ യാത്രയിൽ എല്ലാ സ്ഥലങ്ങളും കണ്ട്, പരമാവധി ആസ്വദിച്ച്, ഷോപ്പിങ് നടത്തിയൊക്കെയാവും മടങ്ങുക. ഇപ്പോഴിതാ ഇത്തരത്തിലൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. ഭാരത് ഗൗരവ് ട്രെയിനിൽ കേരളത്തിൽ നിന്ന് ഗോവയും രാജസ്ഥാനം സന്ദർശിച്ച് വരുന്ന ഒരു യാത്ര

റോയൽ രാജസ്ഥാൻ വിത്ത് ഗോവ (Royal Rajasthan with Goa" Rail tour package by Bharat Gaurav Special Tourists train) എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര കേരളത്തിൽ നിന്നും ചുരുങ്ങിയ ചെലവിൽ രാജസ്ഥാനും ഗോവയും കണ്ടുവരാൻ സാധിക്കന്ന പാക്കേജാണ്. രാജസ്ഥാനിലെ ഒരുവിധം എല്ലാ സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ട് വരൻ സാധിക്കുന്ന ഈ യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

Rajasthan Goa IRCTC Package From Kerala

12 രാത്രിയും 13 പകലും ചിലവഴിച്ച് പോകുന്ന യാത്ര ഈ ഫെബ്രുവരി 21 ന് ആരംഭിക്കും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര കൊല്ല, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് എന്നീ ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഈ ജില്ലകളിൽ നിന്നുള്ളവര്‍ക്കെല്ലാം യാത്രയില്‍ പങ്കെടുക്കാൻ വളരെയെളുപ്പത്തിൽ സാധിക്കും.

ഫെബ്രുവരി 21ന് കൊച്ചുവേളിയിൽ നിന്ന് രാവിലെ ആരംഭിക്കുന്ന യാത്ര കൊച്ചുവേളി - കൊല്ലം - ചെങ്ങന്നൂർ - കോട്ടയം - എറണാകുളം ടൗൺ - തൃശൂർ - ഷൊർണൂർ - തിരൂർ -കോഴിക്കോട്-കണ്ണൂർ-മംഗളൂരു എന്നീ സ്റ്റേഷനുകളിൽ നിർത്തിയാണ് പോകുന്നത്. ബുക്ക് ചെയ്ത ആളുകൾക്ക് അധികൃതരുമായി സംസാരിച്ച് അവരുടെ സ്റ്റേഷനുകളിൽ നിന്നും കയറാം. രണ്ടാമത്തെ ദിവസം മുഴുവനും ട്രെയിന്‍ യാത്ര തുടരും.

Rajasthan Tour Package

മൂന്നാമത്തെ ദിവസം ഉച്ചകഴിഞ്ഞ് ജയ്പൂരിൽ എത്തും. യാത്രയുടെ സ്പിരിറ്റിലേക്ക് നാലാം ദിവസം സിറ്റി പാലസ്, ആമെര്‌ ഫോർട്ട്, ഹവാ മഹൽ എന്നിവിടങ്ങൾ കണ്ട് കടക്കും. അഞ്ചാം ദിവസമായ 25ന് രാവിലെ അജ്മീറിലേക്ക് പോകും. അജ്മീർ ഷെരീഫ്, പുഷ്കർ എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ബികനേറിലേക്ക് പോകും. പിറ്റേന്ന് എലികളെ ആരാധിക്കുന്ന കർണി മാതാ ക്ഷേത്രം, ജുനാഗഡ് കോട്ട എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ജയ്സാൽമീറിലേക്ക് പോകും.

27ന് ജയ്സാൽമീർ കോട്ട, പത്വോൺ കി ഹവേലി, സാം ഡ്യൂൺസ്, കുൽധാരാ വില്ലേജ് എന്നിവിടങ്ങൾ കണ്ട് രാത്രി ട്രെയിനിന് ജോധ്പൂരിലേക്ക് തിരിക്കും. 28ന് മെഹ്റാൻഗഡ് കോട്ട, ഉമൈദ്ഭവൻ എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ഉദയ്പൂരിന് പോകും. പിറ്റേന്ന് ഉദയ്പൂരിൽ മഹാറാണാ പ്രതാപ് മെമ്മോറിയൽ, ഫത്തേസാഗർ ലേക്ക് എന്നിവിടങ്ങൾ കണ്ട് അന്നു രാത്രി ഉദയ്പൂരിൽ തന്നെ ചെലവഴിക്കും. മാർച്ച് 1ന് സിറ്റി പാലസ്, പിച്ചോള ലേക്ക്, സുഖദിയ സർക്കിൾ, ഷേലിയോൺ കി ബാരി എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി മഡ്ഗോവയിലേക്ക് യാത്ര തുടരും.

മൂന്നം തിയതി രാവിലെയോടെ ഗോവയിലെത്തും. ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മംഗുഷി ക്ഷേത്രം, കോൾവ ബീച്ച് എന്നിവിടങ്ങൾ കണ്ട് രാത്രി മഡ്ഗോവൻ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങും. നാലാം തിയതി വൈകിട്ടോടെ കൊച്ചുവേളിയിൽ എത്തും.

മംഗളൂരു ജങ്ഷൻ, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ഡി ബോർഡിങ് സ്റ്റോപ്പുകൾ.

സ്റ്റാൻഡേർഡ് കാറ്റഗറിയിൽ സ്ലീപ്പർ ക്ലാസിൽ മുതിർന്നവർക്ക് 25,500 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികള്‍ക്ക് 23,790 രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ എസി ത്രീ ടയറിൽ മുതിർന്നവർക്ക് 37,310 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 35,600 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ 544 സീറ്റുകളും കംഫോർട്ടിൽ 210 സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+