Search
  • Follow NativePlanet
Share
» »സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു നാട്

സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു നാട്

By Maneesh

സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് സെറ്റിട്ടത് പോലെ ഒരു നാട് കാണാണോ? നേരെ രാജസ്ഥാനിലേക്ക് പോയാല്‍ മതി. രാജസ്ഥാനിലെ ശെഖാവതിയാണ് ഇത്തരം കാഴ്ചയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു പോകുന്ന യാത്രികരും ദേശക്കാരും. ശെഖാവതിയില്‍ നിങ്ങളെ കാത്തിരിക്കുന്ന രസകരമായ കാഴ്ചകളില്‍ ചിലതാണിവ.

എവിടെയാണ് ശെഖാവതി

രജസ്ഥാന്റെ ഓപ്പണ്‍ ഗാലറി എന്ന് അറിയപ്പെടുന്ന ശെഖാവതി സ്ഥിതി ചെയ്യുന്നത് രാജസ്ഥാന്റെ വടക്ക് കിഴക്കായാണ്. ജയ്പൂരില്‍ നിന്നും ബീക്കനീറില്‍ നിന്നും വളരെ എളുപ്പം റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം.

വാലന്റൈന്‍ ദിന ഓഫര്‍, ഹോട്ടല്‍ ബുക്കിംഗില്‍ 50%+30% ലാഭം നേടൂ

ശെഖാവതിയിലെ ഹെറിറ്റേജ് ഹോട്ടലിലെ നിരക്കുകള്‍ പരിശോധിക്കാം

ശെഖാവതിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ശെഖാവതിയുടെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും കാണാം

പേരിന് പിന്നില്‍

പേരിന് പിന്നില്‍

ഇവിടം ഭരിച്ചിരുന്ന ശെഖാവത്ത് രജപുത്രരില്‍ നിന്നാണ് ഈ പ്രദേശത്തിന് ശെഖാവതി എന്ന പേര് ലഭിച്ചത്. ചരിത്രപരമായ ഒരു പാട് വസ്തുതകള്‍ ഇവിടവുമായി ഇഴചേര്‍ന്നു കിടക്കുന്നു.
Photo Courtesy: pallina60 Loon

വേദങ്ങള്‍ രചിക്കപ്പെട്ട സ്ഥലം

വേദങ്ങള്‍ രചിക്കപ്പെട്ട സ്ഥലം

വേദങ്ങള്‍ തുടങ്ങി പല ഹൈന്ദവ പുരാണങ്ങളും ഇവിടെ നിന്നാണ് രചിച്ചതെന് വിശ്വസിക്കപ്പെടുന്നു.
Photo Courtesy: Lepetitlord

മഹാഭാരതത്തില്‍

മഹാഭാരതത്തില്‍

ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ പലയിടത്തും ശെഖാവതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
Photo Courtesy: Jean-Pierre Dalbéra

ഹവേലികള്‍

ഹവേലികള്‍

മധ്യകാല ശില്‍പകലാ ചാതുര്യം ഉയര്‍ത്തിക്കാട്ടുന്ന ഒട്ടേറെ കോട്ടകളുടെയും ഹവേലികളുടെയും സംഗമസ്ഥാനമാണിവിടം. ഹവേലി നദിന്‍ പ്രിന്‍സ്, മൊറാക്ക ഹവേലി മ്യൂസിയം,ഡോക്ടര്‍ രാംനാഥ് എ പോടര്‍ ഹവേലി മ്യൂസിയം,ജഗന്നാഥ് സിന്‍ഹാനിയ
ഹവേലി,ഖേത്രി മഹല്‍ എന്നിങ്ങനെ പോകുന്നു അവയുടെ നീണ്ട നിര.
Photo Courtesy: Prashant Ram

ഹവേലി നദിന്‍ പ്രിന്‍സ്

ഹവേലി നദിന്‍ പ്രിന്‍സ്

1802 ലാണ് ഹവേലി നദിന്‍ പ്രിന്‍സ് പണി കഴിപ്പിച്ചത്. ഇപ്പോഴത് ഒരു ഫ്രഞ്ച് കലാകാരന്റെ ഉടമസ്ഥതയിലാണ്. അദ്ദേഹമതിനെ
മനോഹരമായ ഒരു ആര്‍ട്ട് ഗാലറിയാക്കി മാറ്റിയെടുത്തു.
Photo Courtesy: ▓▒░ TORLEY ░▒▓

മ്യൂസിയങ്ങള്‍

മ്യൂസിയങ്ങള്‍

രാജസ്ഥാന്റെ ചിത്രകലാ വൈവിധ്യം വെളിവാക്കുന്നതാണ് ഡോക്ടര്‍ രാംനാഥ് എ പോടര്‍ ഹവേലി മ്യൂസിയം. 1770 കളിലെ
ബൈഗോന്‍ കാലഘട്ടത്തിലെ ശില്‍പചാതുര്യം പ്രതിഫലിപ്പിക്കുന്നവയാണ് ഇവിടെയുള്ള ഖേത്രി മഹല്‍. 250 വര്‍ഷം പഴക്കമുള്ള
മൊറാര്‍ക്ക ഹവേലി മ്യൂസിയം മറ്റൊരു ആകര്‍ഷണീയതയാണ്.
Photo Courtesy: Jean-Pierre Dalbéra

കോട്ടകള്‍

കോട്ടകള്‍

ഒട്ടനേകം കോട്ടകളുടെ ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. മണ്ടവ ഫോര്‍ട്ട്,മുകുന്ദ് ഗര്‍ഹ് ഫോര്‍ട്ട്, ദുന്ദ് ലോര്‍ഡ് ഫോര്‍ട്ട് എന്നിവ ഇതില്‍ ചിലതാണ്. മണ്ടവ ഫോര്‍ട്ട് എപ്പോള്‍ ഒരു ഹെരിട്ടേജ് ഹോട്ടലായി മാറ്റിയെടുത്തിരിക്കുകയാണ്.
Photo Courtesy: Prashant Ram

പെയിന്റിംഗുകള്‍

പെയിന്റിംഗുകള്‍

ലോകപ്രശസ്തമായ യുറോപ്യന്‍ പെയിന്റിംഗുകളുടെ ശേഖരമാണ് ദുന്ദ് ലോര്‍ഡ് ഫോര്‍ട്ട്. 8000 ചതുരശ്ര മീറ്ററോളം
വിശാലമായങ്ങനെ പരന്നു കിടക്കുന്ന കൂറ്റന്‍ കോട്ടയാണ് മുകുന്ദ് ഗര്‍ഹ്.
Photo Courtesy: Ahron de Leeuw

ഹോട്ടലുകള്‍

ഹോട്ടലുകള്‍

സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനായി അവരുടെ സൗകര്യാര്‍ത്ഥം ഇവിടെയുള്ള പല സ്ഥലങ്ങളും എപ്പോള്‍ ഹെരിട്ടേജ് ഹോട്ടലുകളായി മാറ്റിയെടുത്തിരിക്കുകയാണ്.
Photo Courtesy: Prashant Ram

കാമല്‍ സഫാരി

കാമല്‍ സഫാരി

യാത്രികര്‍ക്ക് ഒട്ടകപ്പുറത്തിരുന്നു കാഴ്ചകള്‍ കണ്ടു രസിക്കാന്‍ കാമല്‍ സഫാരി ഇവിടുത്തെ സവിശേഷതയാണ്. ഇവ കൂടാതെ
ഇവിടെയുള്ള പള്ളികളും പിന്നെ മാനിന്റെ സങ്കേതവുമൊക്കെ യാത്രികരുടെ മറ്റു സന്ദര്‍ശന കേന്ദ്രങ്ങളില്‍ പെടുന്നു.
Photo Courtesy: David Lowry

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

ശെഖാവതി ഫെസ്റ്റിവല്‍ എന്ന പേരില്‍ വര്‍ഷാവര്‍ഷം നടത്തുന്ന വലിയ ഉത്സവം കാണാന്‍ യാത്രികര്‍ ധാരാളം ഇവിടെ എത്തുന്നുണ്ട്
.ഫെബ്രുവരി മാസത്തിലാണ് ഇതു നടക്കുന്നത്. സ്റ്റേറ്റ് ടൂറിസം വകുപ്പിന്റെയും ജുന്ജ് ഹുനു,ചുരു,സിക്കാര്‍ ജില്ലകളുടെയും
മേല്‍നോട്ടത്തിലാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.
Photo Courtesy: Prashant Ram

ഫെബ്രുവരിയില്‍ യാത്ര ചെയ്യാം

ഫെബ്രുവരിയില്‍ യാത്ര ചെയ്യാം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഏറ്റവും സുഖപ്രദമായ കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നത്. എങ്ങോട്ടേക്കുള്ള യാത്രക്ക് ഏറ്റവും ഉത്തമമായ സമയവും അത് തന്നെ.
Photo Courtesy: Prashant Ram

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ശെഖാവതിയിലെ കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Nagarjun Kandukuru

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ശെഖാവതിയിലെ കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: Prashant Ram

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ശെഖാവതിയിലെ കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Nagarjun Kandukuru

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ശെഖാവതിയിലെ കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Nagarjun Kandukuru

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ശെഖാവതിയിലെ കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Jean-Pierre Dalbéra

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+