Search
  • Follow NativePlanet
Share
» »അജാതശത്രുവിനേക്കുറിച്ച് കേട്ടിട്ടുണ്ടോ?

അജാതശത്രുവിനേക്കുറിച്ച് കേട്ടിട്ടുണ്ടോ?

By Maneesh

ചരിത്രകഥകളിലൂടെയും അമർചിത്ര കഥകളിലൂടെയും അജാതശത്രു എന്ന രാജാവിനേക്കുറിച്ച് കേൾക്കാത്തവർ ആരും ‌തന്നെ ഉണ്ടാകില്ല. പിതാവായ ബിംബിസാരനെ വധിച്ച് രാജ്യം പിടിച്ചെടുത്ത അജാതശത്രു മഗതാ രാജ്യത്തിന്റെ രാജാവായിരുന്നു.

ബിംബിസാരന്റെയും അജാതശത്രുവിന്റേയുമൊക്കെ കഥകൾ വായിച്ചവർ പോയിരിക്കേണ്ട സ്ഥലമാണ് ബിഹാറിലെ രാജ്‌ഗിർ.

രാജ്‌ഗിറിനെക്കുറിച്ച്

രാജ്‌ഗിറിനെക്കുറിച്ച്

ബിഹാറിലെ പ്രശസ്തമായ നളന്ദയിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമാണ് രാജ്‌ഗിർ. ചരിത്ര അ‌വശിഷ്ടങ്ങൾ മാത്രമല്ല ഈ സ്ഥലത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കുന്നത്. ഇവിടുത്തെ സുന്ദരമായ ഭൂപ്രകൃതി ‌സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കുന്നു.
Photo Courtesy: LRBurdak

മഗദയുടെ തലസ്ഥാനം

മഗദയുടെ തലസ്ഥാനം

മഗധ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു രാജഗിര്‍. ബിഹാറിന്‍റെ തലസ്ഥാനമായ പാട്നയില്‍ നിന്നും ഭക്തിപൂര്‍ വഴി ഇവിടെ എത്തിച്ചേരാം.
Photo Courtesy: LRBurdak

ബിഹാറിന്റെ പറുദീസ

ബിഹാറിന്റെ പറുദീസ

മനോഹരമായ കുന്നുകളുടെ താഴ്വാരത്തുള്ള പ്രകൃതിസുന്ദരമായ ഈ പ്രദേശം എക്കാലത്തും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ബദ്ധമതവും ശ്രീബുദ്ധന്‍റെ ജീവിതവുമായ ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ ചരിത്രകഥകളുടെ കൂടാരം കൂടിയാണ് രാജ്ഗിര്‍ എന്ന ചരിത്രഭൂമി. വിശദമായി വായിക്കാം

Photo Courtesy: Bpilgrim

ശാന്തി സ്തൂപം

ശാന്തി സ്തൂപം

റാണഗിരി കുന്നിന്‍റെ ഒത്ത മുകളില്‍ സമുദ്രനിരപ്പില്‍ 400 മീറ്റര്‍ ഉയരത്തില്‍ നിന്നും സ്ഥാപിക്കപ്പെട്ട ചരിത്രസ്തൂപമാണ് രാജ്ഗറിലെ പ്രധാന കാഴ്ച്ചകളിലൊന്ന്. ചരിത്രപ്രാധാന്യമേറിയ ഈ സ്തൂപത്തിന് വിശ്വ ശാന്തിസ്തൂപമെന്നും ശാന്തി ദേവാലയമെന്നും വിളിപ്പേരുണ്ട്.

Photo Courtesy: Knverma

ഗ്രിദ്ധകുട ഹിൽ

ഗ്രിദ്ധകുട ഹിൽ

രാജ്‌ഗിറിലെ ഗ്രിദ്ധകുട മലയിലെ ബുദ്ധ സന്യാസിമാർ ധ്യാനത്തിൽ ഇരി‌ക്കുന്ന ഗുഹ

Photo Courtesy: Hideyuki KAMON from Takarazuka / 宝塚市, Hyogo / 兵庫県, Japan / 日本

അജാത ശത്രുവിന്റെ കോട്ട

അജാത ശത്രുവിന്റെ കോട്ട

മഗദ ഭരിച്ചിരുന്ന കാലത്ത് അജാത ശത്രു രാജാവ് നിര്‍മ്മിച്ച കോട്ടയാണ് അജത് ശത്രു കോട്ട. രാജ്ഗിര്‍ സന്ദര്‍ശനത്തില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് ഈ കോട്ട.

Photo Courtesy: BPG

ബിംബിസാര ജയിൽ

ബിംബിസാര ജയിൽ

അജാത ശത്രുവിന്റെ കോട്ടയ്ക്കുള്ളിലാണ് ബിംബിസാര ജയിൽ സ്ഥിതി ചെയ്യുന്ന‌ത്. ബിംബിസാരനെ അജാത ശത്രു തടങ്കലിൽ പാർപ്പിച്ചത് ഈ ഗുഹയിൽ ആണെന്നാണ് വിശ്വാസം.
Photo Courtesy: User:BPG

വേണുവനം

വേണുവനം

മഗദ ഭരിച്ചിരുന്ന ബിംബിസാര ചക്രവര്‍ത്തി ബുദ്ധഭഗവാന് ധ്യാനിക്കാനായി നിര്‍മ്മിച്ചു നല്‍കിയ കൃത്രീമ വനമാണ് വേണു വനം. സമാധാനവും ധ്യാനവും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക വേണു വനത്തില്‍ സന്ദര്‍ശനം നടത്താം. മനോഹരമായി പരിപാലിക്കപ്പെടുന്ന ഈ കൃത്രിമ വനത്തില്‍ ഇന്ന ഒരു മൊണാസ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്.
Photo Courtesy: User:BPG

ജരാസന്ധ് കാ അകാര

ജരാസന്ധ് കാ അകാര

ഇതിഹാസകാവ്യമായ മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്. മഗദ രാജ്യം ഭരിച്ചിരുന്ന ജരാസന്ധന്‍ പാണ്ഢവരില്‍ ശക്തമാനായ ഭീമനുമായി ഏറ്റുമുട്ടിയ യുദ്ധഭൂമിയാണ് ജരാസന്ധ് കാ അകാര എന്ന പേരില്‍ അറിയപ്പെടുന്നത്.
Photo Courtesy: LRBurdak

ചൂട് നീരുറവകൾ

ചൂട് നീരുറവകൾ

രാജ്ഗിറിലെ ചുടുനീരുറവകളെ മൊത്തമായും ബ്രഹ്മകുണ്ഠ് എന്നാണ് വിളിക്കുന്നത്. വൈഭവ മലനിരകളുടെ താഴ്വാരത്തുള്ള ഈ നീരുറവകളെല്ലാം സപ്തധാര എന്നറിയപ്പെടുന്ന ഏഴ് നദീപ്രവാഹങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ്.
Photo Courtesy: carol mitchell

സോന്‍ബന്തര്‍ ഗുഹ

സോന്‍ബന്തര്‍ ഗുഹ

സമ്പന്നമായ ഒരു ഭൂതകാലത്തിന്‍റെ അവശേഷിപ്പാണ് രാജ്ഗിറിലെ സോന്‍ബന്തര്‍ ഗുഹ.രാജ ഭാരണകാലത്ത് പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്നത് ഈ ഗുഹയ്ക്കകത്ത് വച്ചാണ്.രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗുഹയുടെ ഒരു ഭാഗത്ത് കാവലും മറുഭാഗത്തും സമ്പത്തുമാണ്.
Photo Courtesy: Aryan paswan

കഴുകന്റെ കുന്ന്

കഴുകന്റെ കുന്ന്

കഴുകന്റെ കുന്ന് എന്ന് അറിയപ്പെടുന്ന കുന്നിൽ ധ്യാന‌ത്തിൽ ഇരിക്കുന്ന ബുദ്ധ സന്യാസിമാർ

Photo Courtesy: Bpilgrim

കരടി ഗുഹ

കരടി ഗുഹ

കരടി ഗുഹ എന്ന് അറിയപ്പെടുന്ന രാജ്‌ഗിറിലെ ഒരു ഗുഹ

Photo Courtesy: Bpilgrim

 റോപ് വേ

റോപ് വേ

രാജ്‌ഗിറിലെ റോപ് വേ

Photo Courtesy: Photo Dharma from Penang, Malaysia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bihar buddhism
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+