Search
  • Follow NativePlanet
Share
» » എന്തുകൊണ്ടായിരിക്കാം ഈ ക്ഷേത്രം ഇന്നും ശില്പിയുടെ പേരിൽ അറിയപ്പെടുന്നത്?!!

എന്തുകൊണ്ടായിരിക്കാം ഈ ക്ഷേത്രം ഇന്നും ശില്പിയുടെ പേരിൽ അറിയപ്പെടുന്നത്?!!

രാമപ്പ ക്ഷേത്രം.... തൊള്ളായിരം വര്‍ഷങ്ങൾക്കു മുന്‍പേ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഈ ആധുനിക കാലത്തുപോലും ആലോചിക്കുവാൻ കഴിയാത്തത്ര പ്രത്യേകതകളുമായി ഇന്നും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രം..

രാമപ്പ ക്ഷേത്രം.... തൊള്ളായിരം വര്‍ഷങ്ങൾക്കു മുന്‍പേ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഈ ആധുനിക കാലത്തുപോലും ആലോചിക്കുവാൻ കഴിയാത്തത്ര പ്രത്യേകതകളുമായി ഇന്നും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രം... ഇന്നത്തെ തെലങ്കാനയിലെ വാറങ്കലിൽ കാകതീയ രാജാക്കന്മാരുടെ നിർമ്മാണ വിദ്യയുടെ അമ്പരപ്പിക്കുന്ന അടയാളമാണ് രാമപ്പ ക്ഷേത്രം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടകളാണത്രെ ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്... ഇനിയുമുണ്ട് രാമപ്പ ക്ഷേത്രത്തിന്റെ അതിശയിപ്പിക്കുന്ന വിശേഷങ്ങൾ...

രാമപ്പ ക്ഷേത്രം

രാമപ്പ ക്ഷേത്രം

കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇന്നത്തെ വാറങ്കലിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെങ്കട്പൂർ മണ്ഡലിലെ പാലംപേട്ട് ഗ്രാമത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കാകതീയ രാജാക്കന്മാരു‌ടെ നിർമ്മാണ വൈദഗ്ദ്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. രാമലിംഗേശ്വര ക്ഷേത്രമെന്നാാണ് പേരെങ്കിലും രാമപ്പ ക്ഷേത്രമെന്ന് ഇതറിയപ്പെടുന്നതിനു പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്.

PC:Mrinalsrikanth

ശില്പിയുടെ പേരിലറിയപ്പെടുന്ന ക്ഷേത്രം

ശില്പിയുടെ പേരിലറിയപ്പെടുന്ന ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങൾ മുഖ്യപ്രതിഷ്ഠയു‌‌ടെ പേരിൽ അറിയപ്പെടുമ്പോൾ ഇവിടെ ഒരു വ്യത്യാസമുണ്ട്. ഒരു പക്ഷേ, ഇന്ത്യയിൽ തന്നെ മറ്റൊരു ക്ഷേത്രങ്ങൾക്കും അവകാശപ്പെടുവാനില്ലാത്ത ഒരു പ്രത്യേകത. രാമപ്പ എന്നത് ഈ ക്ഷേത്രം നിർമ്മിച്ച ശില്പിയുടെ പേരാണ്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കാകതീയ രാജാവായിരുന്ന കാകതി ദേവയുടെ ഭരണത്തിൻകീഴിൽ മുഖ്യ സൈന്യാധിപനായിരുന്ന രുദ്ര സമാനിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ക്ഷേത്ര നിർമ്മാണം പൂര്‍ത്തിയാക്കിയത്. എഡി 1213 കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ

PC:Adityamadhav83

നീണ്ട 40 വർഷങ്ങൾ

നീണ്ട 40 വർഷങ്ങൾ

ഒരു ക്ഷേത്രം പൂർത്തിയാക്കുവാൻ 40 വര്‍ഷമെടുത്തു എന്നു കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും രാമപ്പ ക്ഷേത്രം കണ്ടാൽ അത് മാറും. ഇത്രയും പൂർണ്ണതയിൽ, ഒരു കുറവുകളുമില്ലാതെ , തീർത്തും വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. നക്ഷത്രാകൃതിയിലുള്ള തറയാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു ആകർഷണം. ആറടിയാണ് ഈ തറനിരപ്പിന്‍റെ ഉയരം,.

PC:SRISAHITYA

കൊത്തുപണികൾ

കൊത്തുപണികൾ

നിർമ്മാണരീതിയുടെ അസാധാരണമായ, അനുകരിക്കുവാൻ സാധിക്കാത്ത ഒരു മാതൃകയാണ് രാമപ്പ ക്ഷേത്രമെന്ന് നിസംശയം പറയാം. പ്രകാശത്തെയും ഇടത്തെയും ഏറ്റവും ബുദ്ധിപൂർവ്വമാ, രീതിയിലാണ് ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുവരുകളും ഏറെയുണ്ടിവിടെ. സംഗീതജ്ഞര്‍, നൃത്തം ചെയ്യുന്ന സ്ത്രീകൾ, പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ തൂണുകളിൽ കൊത്തിവെച്ചിട്ടുണ്ട്.

PC:Muralidhara Rao Patri

ക്ഷേത്രങ്ങൾക്കിടയിലെ താരം

ക്ഷേത്രങ്ങൾക്കിടയിലെ താരം

ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ തന്‍റെ ഭാരത സന്ദർശനത്തിനിടെ ഇവിടെയും എത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളങ്ങി നിൽക്കുന്ന ക്ഷേത്രമെന്നാണ് അദ്ദേഹം രാമപ്പ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്,

PC:Xizt9

വെള്ളത്തിൽ പൊങ്ങിക്കിടക്കു ഇഷ്ടികകൾ

വെള്ളത്തിൽ പൊങ്ങിക്കിടക്കു ഇഷ്ടികകൾ

സാങ്കേതിക വിദ്യയും നിർമ്മാണ രീതികളും പരിധിയില്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു പോലും ചിന്തിക്കുവാൻ കഴിയാത്ത തരത്തിലുള്ള പ്രത്യേകതകൾ ഈ ക്ഷേത്രത്തിൽ കാണാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടകളാണത്രെ ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തൂവലിനോളം ഭാരമുള്ളതാണ് ഈ ഇഷ്കികകൾ എന്നൊരു പ്രത്യേകതയും കൂടി ഇതിനുണ്ട്.

PC:Mrinalsrikanth

ഭൂമിലുങ്ങിയാലും തകരില്ല

ഭൂമിലുങ്ങിയാലും തകരില്ല

ഭൂമികുലുക്കമുണ്ടായാല്‍ പോലും തകർന്നു വീഴാത്ത തരത്തിലുള്ള രീതിയും ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സാൻഡ് ബോക്സ് ടെക്നോളജി എന്നാണിതിന്‍റെ പേര്. ഫൗണ്ടേഷന്‍റെ കുഴികളിൽ പ്രത്യേക രീതിയിൽ മണൽ ചേർക്കുന്നതാണിത്. അങ്ങനെ ചെയ്യുമ്പോൾ ഈ കുഴികൾ ഒരു കുഷ്യനെപ്പോലെ വർത്തിച്ച് ഭൂകമ്പത്തിലോ ഭൂമികുലുക്കത്തിലോ ഒക്കെ നിന്ന് ക്ഷേത്രം തകരുന്നത് തടയും എന്നാണ് കരുതുന്നത്.

PC: Wikipedia

ക്ഷേത്രസമയവും സന്ദർശിക്കുവാൻ യോജിച്ച സമയവും.

ക്ഷേത്രസമയവും സന്ദർശിക്കുവാൻ യോജിച്ച സമയവും.

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC:Mrinalsrikanth

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തെലങ്കാനയിലെ വാറങ്കലിലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 209 കിലോമീറ്ററും മുളുഗു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഹൈദരാബാദിൽ നിന്നും വരുന്നവർക്ക് വാറങ്കിൽ വഴിയും അല്ലാതെയും പോകുവാന്‍ സാധിക്കും. വാറങ്കൽ വഴിയല്ലെങ്കിൽ ഹനാംകോണ്ട എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് ഇവിടേക്ക് വരാം.

PC:SRISAHITYA

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+