Search
  • Follow NativePlanet
Share
» » റാണിപുരം കയറാം, മഴയുടെ കുളിരും കോടമഞ്ഞും.. കുറഞ്ഞ ചെലവിൽ പോകാം, ബസ് സമയം അറിയാം

റാണിപുരം കയറാം, മഴയുടെ കുളിരും കോടമഞ്ഞും.. കുറഞ്ഞ ചെലവിൽ പോകാം, ബസ് സമയം അറിയാം

മഴപെയ്തു തുടങ്ങിയാൽ റാണിപുരം ഉണരും. പിന്നെ സ‍ഞ്ചാരികളുടെ തിരക്കാണ്. മഴയത്ത് മലകയറാനും ഈ പ്രദേശത്തിന് മാത്രം രാൻ കഴിയുന്ന കാഴ്ചകൾ കാണാനും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കോമഞ്ഞിനിടയിലൂടെ നടന്ന് കാടും മലയും പിന്നിട്ട് പുൽമേടുകൾ കടന്ന് പാറക്കെട്ടിലേക്ക് എത്തിക്കുന്ന യാത്ര നിരവധി ആളുകളുടെ സ്വപ്ന യാത്രയാണ്. ഇതാ ഈ മഴക്കാലത്ത് കുറഞ്ഞ ചെലവിൽ റാണിപുരം യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്നു നോക്കാം.

മലബാറുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന, കാസർകോഡ് ജില്ലക്കാരുടെ സ്വന്തമായ , മഴയും മൂടൽമഞ്ഞും കവിതയെഴുതുന്ന റാണിപുരത്ത് മഴയാത്രകൾ ആരംഭിച്ചു. കാസർകോഡ് മഴ പെയ്തു തുടങ്ങിയതോടെ തന്നെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മഴക്കാലത്തിനു മുൻപ് അവധി ദിവസങ്ങളിലായിരുന്നു ഇവിടെ സന്ദർശകർ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും ഇവിടെ നിറയെ സഞ്ചാരികളാണ്.

Ranipuram Hill Station

മലബാറിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിങ് ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടെ മലയാളികൾ മാത്രമല്ല, കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഇടമായതിനാൽ കന്നഡിഗരുടെയും പ്രിയപ്പെട്ട ഇടമാണ്. ഏതു സീസണിൽ വന്നാലും ഓരോ നിറത്തിൽ വ്യത്യസ്തമായ യാത്രാനുഭവം റാണിപുരം നല്കുമെങ്കിലും ആരാധകര്‍ കൂടുതലുള്ള ത് മഴക്കാല യാത്രകൾക്കാണ്. കോടമഞ്ഞും മഴയും മാറിമാറിയെത്തുന്ന ഇവിടുത്തെ ട്രെക്കിങ് റൂട്ട് വ്യത്യസ്ത ടെറെയിനുകൾ കണ്ടുള്ള യാത്രയാണ്.

ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് നേരെ കയറുന്നത് ഇരുവശത്തും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ചെറിയ വഴിയിലൂടെയാണ്. മഴ പെയ്തു വെള്ളം കുത്തിയൊലിച്ച് ഇറങ്ങിയ വഴിയിലൂടെ മെല്ലെ കയറിത്തുടങ്ങാം. കയറ്റംകയറി ശീലമില്ലാത്തവരാണെങ്കിൽ സൈഡിലെ കൈവരിയിൽ പിടിച്ച് മെല്ലെ യാത്ര ആരംഭിക്കാം. വഴി തീരില്ല എന്നു തോന്നുമെങ്കിലും കോടമഞ്ഞും മഴയും ഒക്കെ കൂടെവരുന്നതിനാൽ ഷീണം വലിയരീതിയിൽ അനുഭവപ്പെടില്ല.

നേരെ കയറിച്ചെല്ലുന്നത് ഒരു തുറന്ന സ്ഥലത്തേയ്ക്കാണ്. അവിടെനിന്ന് ഒരു ശ്വാസമെടുത്ത് യാത്ര തുടരാം. ഇനി യാത്ര തുടരുന്നത് പുൽമേട്ടിലൂടെയാണ്. അതിനു നടുവിലൂടെ നടന്ന് ഇനി മുന്നോട്ട് കുന്നും മലയും മരങ്ങളും പാറക്കെട്ടുകളുമുണ്ട്. ഇടയ്ക്കിടെ വിശ്രമിച്ച് നടത്തം മുന്നേറുമ്പോൾ അകലെ റാണിപുരം ട്രെക്കിങ്ങിന്‍റെ ലക്ഷ്യസ്ഥാനമായ വലിയ മല കാണാം. ഇനി അത് ലക്ഷ്യമാക്കിയാണ് നടക്കേണ്ടത്. മലചുറ്റി, ഒറ്റവരിപ്പാതയിലൂടെ നടന്നു ചെന്നാൽ മെല്ലെ അതിനു മുകളിലേക്ക് കയറാം.

കയറിച്ചെന്നാൽ ആകാശം മുട്ടിനില‍്ക്കുന്ന മേഘങ്ങളെ കയ്യകലത്തിൽ കാണാം. അവിടെയിരുന്ന് ഭാഗ്യമുണ്ടെങ്കിൽ മഞ്ഞും മഴയും ആസ്വദിച്ച് മെല്ലേയിറങ്ങാം. കയറിയതിനേക്കാൾ വേഗത്തിൽ ഇറങ്ങാമെങ്കിലും മഴ പെയ്യുന്നുണ്ടെങ്കിൽ മെല്ലെ ഇറങ്ങുന്നതാവും നല്ലത്. അരമണിക്കൂറിൽ താഴെ സമയം മതി എത്തിച്ചേരാൻ.

റാണിപുരം ബസ് സമയം

കണ്ണൂർ, കാസർകോഡ്, കണ്ണൂർ ഭാഗത്തു നിന്നുള്ളവർക്ക് കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വഴി പനത്തടിയിൽ എത്തി അവിടുന്ന് തിരിഞ്ഞ് വേണം റാണിപുരത്തെത്തുവാൻ. കാഞ്ഞങ്ങാട് നിന്ന് രണ്ട് ബസുകളാണ് റാണിപുരത്തിനുള്ളത്. ആദ്യ ബസ് രാവിലെ 8.00 മണിക്കും രണ്ടാമത്തേത് 2.40 നും ആണ്. അല്ലെങ്കിൽ കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ ബസിൽ കയറി പനത്തടിയിൽ ഇറങ്ങിയാൽ ഇവിടുന്ന് മുകളിലേക്ക് കയറാൻ ബസ്, ഓട്ടോ സർവീസുകളുണ്ട്. പനത്തടിയിൽ നിന്നും 10 കിലോമീറ്ററാണ് ദൂരം. പാണത്തൂർ ഭാഗത്തു നിന്നു വരുന്നവർക്കും പനത്തടിയിലെത്തി വരാം.

റാണിപുരം ട്രെക്കിങ് സമയം

രാവിലെ 8.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണിവരെയാണ് ട്രക്കിങ് നടത്താൻ അനുവദിച്ചിരിക്കുന്ന സമയം. മൂന്നുമണി കഴിഞ്ഞാൽ പ്രവേശിപ്പിക്കില്ല. മുകളിൽ നിന്നും 5.30 ഓടെ തിരികെയിറങ്ങണം.

ഒരു ദിവസം അവിടെ താമസിച്ച് വരുന്നതും വ്യത്യസ്തമായ യാത്രാനുഭവമാണ്. മഴക്കാലത്ത് ഇവിടെ താമസിക്കാനും രസമാണ്. കുറഞ്ഞ നിരക്കിലടക്കം റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+