Search
  • Follow NativePlanet
Share
» »ഇ-പാസ് ഇല്ലാതെ ഊട്ടി കാണാം...അതും കേരളത്തിൽ... ഊട്ടിയെ വെല്ലുന്ന കേരളത്തിലെ ഇടങ്ങൾ

ഇ-പാസ് ഇല്ലാതെ ഊട്ടി കാണാം...അതും കേരളത്തിൽ... ഊട്ടിയെ വെല്ലുന്ന കേരളത്തിലെ ഇടങ്ങൾ

വേനലവധിക്ക് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ അതിലെ സ്ഥിരം ഇടങ്ങളിലൊന്ന് ഊട്ടിയാണ്. അങ്ങനെ എല്ലാവരും ഊട്ടിയിൽ പോയി തിരക്കും ആളും വണ്ടികളും കൂടിയപ്പോൾ സര്‍ക്കാർ ഇ-പാസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഊട്ടിയിൽ വാഹനത്തിൽ പോകുന്നവർ സഞ്ചരിക്കുന്ന വാഹനവും ആളുകളുടെ എണ്ണവും ഒ്കെ നല്കി ഇ-പാസ് എടുത്താൽ മാത്രമേ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശനം സാധ്യമാകൂ. 2024 മേയ് 7 മുതൽ ജൂണ്‍ 30 വരെയാണ് ഇ-പാസ് നിയന്ത്രണമുള്ളത്.

ഇ-പാസ് വന്നതോടെ പലരും ഊട്ടി യാത്ര തന്നെ വേണ്ടന്നു വെച്ചിരിക്കുകയാണ്. ഊട്ടിയെ ഒഴിവാക്കിയുള്ളൂ, യാത്രാ പ്ലാൻ അതേപോലെ ഉള്ളതിനാൽ അതിനു പറ്റിയ ഒരിടമാണ് ആളുകൾ തിരയുന്നത്. അങ്ങനെയാണെങ്കിൽ കേരളം വിട്ടുപോകേണ്ട. ഊട്ടിയുടെ മനോഹാരിതയും ഭംഗിയും നല്കുന്ന, തണുപ്പും കോമടമഞ്ഞും തേയിലത്തോട്ടങ്ങളും അതേപോലെയുള്ള കേരളത്തിലെ ഊട്ടിക്ക് സമാനമായ ഇടങ്ങൾ പരിചയപ്പെടാം.

Places In Kerala That Can Replace Ooty

റാണിപുരം- മിനി ഊട്ടി

കേരളത്തിലെ സഞ്ചാരികളുടെ മിനി ഊട്ടിയാണ് കാസർകോഡ് ജില്ലയിലെ റാണിപുരം. വേനലായാലും മഴയായായലും കോടമഞ്ഞു വീഴുന്ന തണുപ്പുകാലമാണെങ്കിലും കാസർകോഡ് എത്തുന്നവര് ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലമാണ് റാണിപുരം. വൈകുന്നേരങ്ങളിൽ കോടമഞ്ഞ് വന്നു പൊതിയുന്, പുൽമേടുകളും മരക്കൂട്ടങ്ങളും കാടും ഉള്ള റാണിപുരത്തിന് മിനി ഊട്ടി എന്ന പേര് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്യാവശ്യം നീണ്ട കയറ്റങ്ങളും നടത്തവും ഉള്ളതിനാൽ അതിന് തയ്യാറായി വേണം വരുവാൻ.

കാഞ്ഞങ്ങാട്-പാണത്തൂർ പനത്തടിയിൽ എത്തി അവിടുന്നാണ് റാണിപുരത്തിന് പോകുന്നത്. പനത്തടിയിൽ നിന്നും 9 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തിന്. രാവിലെ മുതൽ വൈകുന്നേരം 3.00 മണി വരെയാണ് റാണിപുരം ട്രക്കിങ്ങിനുള്ള പ്രവേശന സമയം. അഞ്ച് മണിയോടെ മലയിറങ്ങി തുടങ്ങണം. മെല്ലെ കാഴ്ചകളൊക്കെ കണ്ട് മുകളിലെത്തി വിശ്രമിച്ച് മടങ്ങുന്ന യാത്രയ്ക്ക് കുറഞ്ഞത് മൂന്നോ നാലോ മണിക്കൂർ വേണ്ടിവരും.

കക്കടാംപൊയിൽ- മലബാറുകാരുടെ ഊട്ടി

മലബാറുകാരുടെ യാത്രകളിലെ സ്ഥിരം സങ്കേതങ്ങളിലൊന്നാണ് ഊട്ടി. ഇത്തവണ ഊട്ടിക്ക് പോകാൻ പറ്റിയില്ലെങ്കിൽ പകരം പോകാൻ പറ്റിയ സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കക്കടാംപൊയിൽ. കോഴിക്കോടിന്‍റെ പച്ചത്തുരുത്തുകളിലൊന്നായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്നു. വർഷം മുഴുവനും തണുപ്പേറിയ കാലാവസ്ഥയാണ് കക്കടാംപൊയിലിന്‍റെ പ്രത്യേകത.

പശ്ചിമഘട്ട മലനിരകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും കുന്നുകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത. മഴക്കാലത്താണ് ഇവിടെ വരാൻ പറ്റിയ സമയമെങ്കിലും ഈ സീസണിലെ യാത്രയും അങ്ങനെ നിരാശരാക്കില്ല. കോഴിപ്പാറ വെള്ളച്ചാട്ടം, പഴശ്ശിഗുഹ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് സർവീസുകളുണ്ട്.

നെല്ലിയാമ്പതി- പാവങ്ങളുടെ ഊട്ടി

ഊട്ടി യാത്രയുടെ ഫീൽ നല്കാൻ കഴിയുന്ന, എന്നാൽ ചെലവ് ഒട്ടും ഇല്ലാതെ പോയി വരാന് സാധിക്കുന്ന സ്ഥലമാണ് പാലക്കാട്ടെ നെല്ലിയാമ്പതി. അതുകൊണ്ടുതന്നെയാണ് പാവങ്ങളുടെ ഊട്ടി എന്ന് നെല്ലിയാമ്പതിയെ വിളിക്കുന്നത്. ഓറഞ്ച് തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നിങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ. നെന്മാറ വഴി നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അതിമനോഹരമാണ്. ഹെയര്‍ പിന്‍ വളവുകളുള്ള റോഡും കൃഷിത്തോട്ടങ്ങളും വ്യൂ പോയിന്‍റുകളും ഒക്കെ ആസ്വദിക്കാം,

പാലക്കാട് ജില്ലയില്‍ നിന്നും 65 കിലോമീറ്റര്‍ യാത്രയുണ്ട് നെല്ലിയാമ്പതിയിലേക്ക്. പോത്തുണ്ടി ഡാമിലെ ബോട്ടിങ്ങും മറ്റു സാഹസിക വിനോദങ്ങളും പിന്നെ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങളും ഈ യാത്രയിൽ എക്സ്പ്ലോർ ചെയ്യാനുണ്ട്. എന്തായാലും പാവങ്ങളുടെ ഊട്ടി നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ്.

കൊടികുത്തിമല - മലപ്പുറംകാരുടെ ഊട്ടി!

ഊട്ടിയ്ക്ക് പകരം വയ്ക്കുവാന്‍ പറ്റിയ കേരളത്തിലെ മറ്റൊരു സ്ഥലമാണ് കൊടികുത്തിമല. മലപ്പുറംകാരുടെ ഊട്ടി എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഊട്ടിക്ക് സമാനമായ തണുപ്പും കോടമഞ്ഞുംവ്യൂ പോയിന്‍റും പച്ചപ്പും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള ഇവിടം പെരിന്തൽമണ്ണയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലുള്ള കൊടികുത്തിമല
ഇവിടുത്തെ പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളുടെ ഏറ്റവും ഉയർന്ന പ്രദേശം കൂടിയാണ്. പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിൽ എത്തി കാര്യാവട്ടം - വെട്ടത്തൂര്‍ റോഡ് തേലക്കാട് കയറി പോബ്സൺ എസ്റ്റേറ്റിലൂടെ കൊടികുത്തിമലയിൽ എത്തിച്ചേരാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty kerala kozhikode summer hills
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+