Search
  • Follow NativePlanet
Share
» »ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ സർവീസിലൊന്ന്, വടക്കേയിന്ത്യയിലേക്കുള്ള യാത്രകൾക്ക് രപ്തിസാഗർ എക്സ്പ്രസ്

ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ സർവീസിലൊന്ന്, വടക്കേയിന്ത്യയിലേക്കുള്ള യാത്രകൾക്ക് രപ്തിസാഗർ എക്സ്പ്രസ്

രപ്തിസാഗർ എക്സ്പ്രസ്.. രാജ്യത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ സർവീസുകളിലൊന്ന്. തിരുവനന്തപുരത്തു നിന്നും ഉത്തർ പ്രദേശിലെ ഖോരഖ്പൂർ വരെ സർവീസ് നടത്തുന്ന രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പരിചയപ്പെട്ടിരിക്കേണ്ട ട്രെയിൻ യാത്രകളിലൊന്നാണ്. ഓടിത്തീർക്കുന്ന ദൂരം കൊണ്ടുമാത്രമല്ല, കടന്നു പോകുന്ന സ്ഥലങ്ങളിലെ വൈവിധ്യവും എത്തിച്ചേരുന്ന സ്റ്റേഷനുകളും ട്രെയിൻ യാത്രാ പ്രേമികളെ സംബന്ധിച്ചെടുത്തോളം കൗതുകമുണ്ടാക്കുന്നതാണ്.

കേരള, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മധ്യ പ്രദേശ്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന്റെ യാത്രാ ദൈർഘ്യം മൂന്നു ദിവസമാണ്. ദീർഘദൂര യാത്രകൾക്കായി ആശ്രയിക്കുവാൻ സാധിക്കുന്ന ഈ ട്രെയിൻ വടക്കേ ഇന്ത്യയിലേക്കുള്ള സ്ഥലങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നു. രപ്തിസാഗർ എക്സ്പ്രസിനെക്കുറിച്ചും അതിന്റെ റൂട്ട്, നിരക്ക് തുടങ്ങി കാര്യങ്ങളെക്കുറിച്ചും വായിക്കാം.

 Raptisagar Express From Kochuveli To Gorakhpur

PC: Unspalsh

രപ്തിസാഗർ എക്സ്പ്രസ്

ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലൊന്നായ രപ്തി സാഗർ എക്സ്പ്രസ് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിച്ച് ഉത്തർപ്രദേശിലെ ഖോരഖ്പൂർ വരെയും തിരിച്ചുമാണ് സർവീസ് നടത്തുന്നത്. ആറ് സംസ്ഥാനങ്ങളിലൂടെ 3243 കിലോമീറ്റർ ദൂരം ഒരു വശത്തേയ്ക്ക് സഞ്ചരിക്കുന്ന ഈ ട്രെയിന്‍റെ യാത്രാ സമയം 56 മണിക്കൂറും 45 മിനിറ്റുമാണ്. സ്ലീപ്പർ, എസി ത്രീ ടയർ, എസി 2 ടയിർ, എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ നാല് തരത്തിലുള്ള യാത്രാ ക്ലാസുകൾ ഇതിലുണ്ട്.

കൊച്ചുവേളി-ഖോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് 12512

കൊച്ചുവേളിയിൽ നിന്ന് ചൊവ്വ, ബുധൻ,ഞായർ ദിവസങ്ങളിൽ പുറപ്പെടുന്ന കൊച്ചുവേളി-ഖോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് മൂന്നു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. രാവിലെ 6.35ന് പുറപ്പെടുന്ന ട്രെയിൻ 56 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് മൂന്നാമത്തെ ദിവസം വൈകുന്നേരം 3.20ന് ഖൊരഖ്പൂരിലെത്തും. 59 സ്റ്റേഷനുകളിൽ ഇത് നിർത്തും.

Raptisagar Express

ഖോരഖ്പൂർ- കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ് 12511

ഖോരഖ്പൂരിൽ നിന്ന് വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തുന്ന ഖോരഖ്പൂർ- കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ് 12511ന് ഈ യാത്രയിൽ 57 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. ഖോരഖ്പൂരിൽ നിന്ന രാവിലെ 6.35ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 3.50ന് കൊച്ചുവേളിയിലെത്തും.

സ്ലീപ്പർ ക്ലാസിൽ 1010 രൂപയും എസി ത്രീ ടയറിൽ 2595 രൂപയും , എസി 2 ടയിറിൽ 3805 രൂപയും , എസി ഫസ്റ്റ് ക്ലാസിൽ 6520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഈ തുകയിൽ പാൻട്രി സർവീസ് ഉൾപ്പെടുന്നില്ല. മണിക്കൂറിൽ 55 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ ശരാശരി വേഗത. 24 കോച്ചുകളാണ് ആകെയുള്ളത്.

കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ചെന്നൈ സെൻട്രൽ, വിജയവാഡ, ഖമ്മം, വാറങ്കൽ, രാമഗുണ്ടം, നാഗ്പൂർ, ഭോപ്പാൽ, ഝാൻസി, കാൺപൂർ, ലഖ്‌നൗ, ഗോണ്ട, ബസ്തി തുടങ്ങിയവയാണ് ട്രെയിൻ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകൾ. ചെന്നെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ സമയം നിർത്തിയിടുന്നത്, 25 മിനിറ്റ്.

 Raptisagar Express stops and fare

പേരുവന്ന വഴി

തിരുവനന്തപുരത്തെയും ഖോരക്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പേരാണ് രപ്തിസാഗർ എക്സ്പ്രസ്. രത്പി നദിയൊഴുകുന്ന ഖോരഖ്പൂറും അറബിക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെയും തമ്മിൽ കൂട്ടിമുട്ടിക്കുന്ന ട്രെയിൻഎന്ന നിലയിലാണ് ഇതിന് രപ്തിസാഗർ എക്സ്പ്രസ് എന്ന പേരിട്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+