പുത്തൻ കാഴ്ചകളുമായി തടാകങ്ങൾ
മരുഭൂമിയുടെ നാട്ടിലെ തടാകങ്ങള്‍ എന്നു കേൾക്കുമ്പോൾ തന്നെ പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ ചേർത്തു വെച്ചതുപോലെയാണ് തോന്നുക. എന്നാൽ രാജസ്ഥാനിൽ കോട്ടകളും കൊട്ടാരങ്ങളും കഴിഞ്ഞാല്‍ കാണേണ്ട കാഴ്ച എന്നത് തടാകങ്ങൾ തന്നെയാണ്. ഓരോ പ്രധാന പട്ടണത്തിലും ഒന്നിലധികം തടാകങ്ങളുണ്ട്. കോട്ടകളുടെയൊക്കെ ഒരു ഭാഗം തന്നെയാണ് ഇവിടുത്തെ തടാകങ്ങൾ. മഴക്കാലം ആകുമ്പോഴേയ്ക്കും നിറഞ്ഞൊഴുകുന്ന തടാകങ്ങൾ രാജസ്ഥാന്റെ കാഴ്ചയെ തന്നെ അപ്പാടെ മാറ്റി മറിയ്ക്കും. പിച്ചോള തടാകം മുതൽ പുഷ്കർ തടാകം വരെയുള്ള ഇവിടുത്തെ തടാകങ്ങൾക്ക് മഴക്കാലത്താണ് പൂർണ്ണ സൗന്ദര്യം ലഭിക്കുക.
ഫ്രെഷായി വരുന്ന താർ മരുഭൂമി
രാജസ്ഥാന്‍റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് താർ മരുഭൂമിയാണ്. ഇതു കാണാതെ രാജസ്ഥാനില്‍ നിന്നും മടങ്ങിയാൽ യാത്ര അപൂർണ്ണമെന്നു തന്നെ പറയേണ്ടി വരും. രാജസ്ഥാനിലേക്ക് യാത്രയ്ക്ക് വരുന്ന ഏതൊരാളും താർ മരുഭൂമി കാണാതെ മടങ്ങരുത്.
പച്ചപ്പുതപ്പാകുന്ന ആരവല്ലി
മരുഭൂമിയുടെ മുഖമാണ് രാജസ്ഥാനെങ്കിലും മഴക്കാലത്ത് അത് പലപ്പോഴും പച്ചപ്പിന്‍റേതായി മാറും. രാജസ്ഥാന്‍റെ പശ്ചിമ ഭാഗത്തുള്ള ആരവല്ലി പർവ്വത നിരകൾ ഏതു കാലാവസ്ഥയിലും പ്രകൃതി സ്നേഹികളുടെയും ഫോട്ടോഗ്രാഫേഴ്സിന്റെയും ഇഷ്ട ഇടമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വത നിരകളിലൊന്നായ ഇത് രാജസ്ഥാന്റെ ഭംഗി വർധിപ്പിക്കുന്ന ഒരടയാളം കൂടിയാണ്.
മഴക്കാലമായാൽ ഈ പ്രദേശം മുഴുവനായും പച്ചയിൽ പൊതിയും. അതുപോലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുൾപ്പെടെയുള്ള ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണിത്.
PC:Nagarjun Kandukuru
തിരക്കില്ലാത്ത കാഴ്ചകൾ
തിരക്കില്ലാത്ത, തിരക്കിൽ മലിനമാകാത്ത ഒരു പ്രകൃതിയായിരിക്കും രാജസ്ഥാന് മഴക്കാലത്തുണ്ടാവുക. സാധാരണയായി മഴക്കാല്തത് രാജസ്ഥാൻ കറങ്ങാനിറങ്ങുന്നത് ഇവിടുത്തെ ഇവിടുത്തെ ആളുകളും നാടോടികളും ഒക്കെയാണ്. അതുകൊണ്ടു തന്നെ മറ്റു സഞ്ചാരികളുടെ തിരക്കൊന്നുമില്ലാതെ ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കും.
PC:Piyush Tripathi
ഫോട്ടോയിൽ പിന്നെയും ഭംഗി വയ്ക്കുന്ന ഇടങ്ങൾ
മഴക്കാലമായാൽ രാജസ്ഥാനിലെ കാഴ്ചകൾക്ക് ഇരട്ടി ഭംഗിയാണ്. പ്രത്യേകിച്ചും ഇവിടുത്തെ സ്മാരകങ്ങൾക്കും കോട്ടകൾക്കും. അതുകൊണ്ടുതന്നെ രാജസ്ഥാൻ യാത്ര പൂർത്തിയാകണമെങ്കിൽ ഉവിടുത്തെ കോട്ടകളും സ്മാരകങ്ങളും കണ്ടിരിക്കണം മഴക്കാലത്താണ് യാത്രയെങ്കിൽ ഇവയുടെ ഭംഗി പിന്നെയും വര്‍ധിക്കും.