ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകവും പറയുമ്പോൾ ഒഴിച്ചുകൂടുവാൻ പറ്റാത്തവയാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടു മാത്രമല്ല, ചരിത്രം കൊണ്ടും പ്രസിദ്ധമായ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ആത്മീയ കേന്ദ്രങ്ങൾ എന്നതിനൊപ്പം തന്നെ സമ്പത്തിന്‍റെ കേന്ദ്രം കൂടിയാണ് പല ക്ഷേത്രങ്ങളും. നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം തന്നെ നോക്കിയാൽ മതിയല്ലോ.
എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുവാൻ പോകുന്നത് കർണ്ണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ്. കർണ്ണാടകയിലാണെങ്കിലും മലയാളികൾ സ്ഥിരം എത്തുന്ന ഒരു ക്ഷേത്രമാണിത്. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എത്തിയത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമല്ലേ.. മലയാളികൾ എത്താത്ത ഒരു ദിവസം പോലും കൊല്ലൂരിലില്ല എന്നാണല്ലോ വിശ്വാസം. എന്നാൽ നമ്മുടെ ക്ഷേത്രം ഇതല്ല.. കർണ്ണാടകയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം കാണാൻ യാത്ര ഇനിയും കിലോമീറ്ററുകൾ മുന്നോട്ട് പോകണം.

ദക്ഷിണ കന്നട ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ആണ് കർണ്ണാടകയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം. 2024-25 വർഷത്തിൽ ക്ഷേത്രത്തിന്‍റെ വാർഷിക വരുമാനം 155.95 കോടിയാണ്. കൃത്യമായി പറഞ്ഞാൽ 155,95,19,567 രൂപ. ഓരോ വർഷം ചെല്ലുംതോറും കോടികളാണ് വരുമാനത്തിൽ വർധിക്കുന്നത്. കർണ്ണാടകയിൽ നിന്ന് മാത്രമല്ല, കേരം, തമ്ഴ്നാട്, ആന്ധ്രാ പ്രദേശ്. ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു വരെ വിശ്വാസികൾ വന്നെത്തുന്ന പ്രധാന ക്ഷേത്രമാണിത്.
പേരുപോലെ തന്നെ സുബ്രഹ്മണ്യൻ അഥവാ കാർത്തികേയൻ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. സർപ്പങ്ങളെ കാക്കുന്ന സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രംകുമാര പര്‍വതത്തിന്റെ അടിവാരത്തില്‍ കുമാരധാര നദിക്കരയിലാണുള്ളത്. സുബ്രഹ്മണ്യ ഗ്രാമത്തിലുള്ള സുബ്രഹ്മണ്യ ക്ഷേത്രം ഒരുപാട് വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമാണ്.
ഐതിഹ്യങ്ങളനുസരിച്ച് ഗരുഡന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാൻ സര്‍പ്പങ്ങളുടെ രാജാവായ വാസുകി ശിവനെ തപസ്സു ചെയ്ത് അനുഗ്രഹം നേടി. അങ്ങനെ സർപ്പങ്ങളെ ഗരുഡനിൽ നിന്ന് രക്ഷിക്കുവാനായി സുബ്ര്ഹമണ്യനെ അയച്ചുവെന്നും അങ്ങനെ സുബ്രഹ്മണ്യൻ ഇവിടെ സർപ്പങ്ങളുടെ കാവൽക്കാരനായി വാഴുന്നുവെന്നുമാണ് ഒരു വിശ്വാസം. സര്‍പ്പങ്ങളുടെ രക്ഷകന്‍ എന്ന നിലയിലാണ് ഇവിടെ സുബ്രഹ്മണ്യനെ ആരാധിക്കുന്നത്.
തപസുചെയ്ത് പരമശിവനെ പ്രീതിപ്പെടുത്തുകയുംസര്‍പ്പങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിയ്ക്കുകയും ചെയ്തു. വാസുകിയുടെ തപസില്‍ സംപ്രീതനായ ശിവന്‍ അപേക്ഷ കൈക്കൊണ്ടു. എന്നിട്ട് അപേക്ഷ പ്രകാരം സര്‍പ്പങ്ങളെ രക്ഷിക്കാനായി സുബ്രഹ്മണ്യനെ അയയ്ക്കുകയും ചെയ്തു. അന്നുമുതലാണ് സുബ്രഹ്മണന്യനെ സര്‍പ്പങ്ങളുടെ രക്ഷകന്‍ എന്ന നിലയില്‍ ആരാധിയ്ക്കാന്‍ തുടങ്ങിയത്.
ഇവിടെ ദർശനം നടത്തി പ്രാർത്ഥിച്ചാൽ സർപ്പദോഷങ്ങളിൽ നിന്നു മോചനം നേടാൻ സാധിക്കുമെന്നാണ് വിശ്വാസം. കാലസർപ്പ ദോഷം മാറ്റുവാനുള്ള ആശ്ലേഷ ബലി, സർപ്പശാപം നീക്കുവാനുള്ള സർപ്പദോഷ പരിഹാരം, എന്നിവ ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ രണ്ട് പൂജകളാണ്. നിരവധി ആളുകളാണ് സർപ്പദോഷം മാറാനായി ദൂരദേശങ്ങളിൽ നിന്നുപോലും എത്തുന്നത്. ദിവസവും രാവിലെ 6:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:00 വരെയും ക്ഷേത്ര ദർശനം നടത്താം.
കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം വരുമാനം
ഓരോ വർഷവും കണക്കെടുക്കുമ്പോൾ വരുമാനത്തിന്‍റെ കാര്യത്തിൽ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം മുന്നോട്ട് കുതിക്കുകയാണ്. 2023-24 വര്‍ഷത്തിൽ 146.01 കോടിയായിരുന്നത് 2024-25 വർഷത്തിൽ 9.94 കോടി വർധിച്ച് 155.95 കോടി രൂപയായി ഉയർന്നു.
2020-21 ൽ 68.94 കോടി, 2021-22 ൽ 72.73 കോടി, 2022-23 ൽ 123 കോടി, 2023-24 ൽ 146.01 കോടി എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ ക്ഷേത്രവരുമാനം.
ബെംഗളൂരു- കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം യാത്ര
ബാംഗ്ലൂരിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ട്രെയിനിന് വരുന്നവർക്ക് സുബ്രഹ്മണ്യ റോഡ് റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. ഇവിടുന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 12 കിലോമീറ്റർ ദൂരമേയുള്ളൂ.
റോഡ് മാർഗം
ബെംഗളൂരു- കുക്കെ സുബ്രഹ്മണ്യ യാത്രക്ക് ബെംഗളൂരു- ബന്തടുക്ക റോഡാണ് തിരഞ്ഞെടുക്കേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














