Search
  • Follow NativePlanet
Share
» »വ്യത്യസ്തമായ പ്രണയാനുഭവങ്ങൾക്ക് രാജസ്ഥാനിലെ ചില ഹോട്ടലുകൾ

വ്യത്യസ്തമായ പ്രണയാനുഭവങ്ങൾക്ക് രാജസ്ഥാനിലെ ചില ഹോട്ടലുകൾ

By Maneesh

തന്റെ പങ്കാളിയോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളാണ് ഒരു പ്രണയിതാവിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത്. പങ്കാളിയോടൊപ്പം ചിലവഴിക്കാനുള്ള ഏതൊരു അവസരവും നല്ല പ്രണയിതാവ് പാഴാക്കാറില്ല. തിരക്കുള്ള ജീവിത സാഹചര്യങ്ങളിലും പ്രണയാതുരമായ ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണ് പലരും. ചിലർ അതിന് പ്രത്യേക ദിവസങ്ങൾ കണ്ടെത്തുന്നു. ചിലർക്ക് അങ്ങനെയൊന്നുമില്ല. കണ്ടുമുട്ടുന്ന ഓരോ അവസരത്തിലും പ്രണയത്തിൽ ആനന്ദിക്കും. മറ്റ് ചിലർ ആകട്ടേ വാലന്റൈൻസ് ഡെ, ബർത്ത് ഡെ, വിവാഹ വാർഷികം, ഹണിമൂൺ എന്നീ നാളുകളിൽ മാത്രം പ്രണയം ഒതുക്കും.

പ്രണയം എങ്ങനേയും ആവട്ടേ, ആവോളം പ്രണയത്തിൽ ആനന്ദിക്കാൻ ഒരു ഉല്ലാസയാത്രയാണ് നല്ലത്. ഇന്ത്യയിൽ ഇതിന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ടെങ്കിലും വ്യത്യസ്തമായ ഒരു സ്ഥലം തേടുന്നവർക്ക് രാജസ്ഥാൻ ആണ് മികച്ച സ്ഥലം. പ്രണയ സല്ലാപങ്ങൾക്ക് സ്വകാര്യ സ്ഥലങ്ങൾ നിർബന്ധമാണ്. ഹോട്ടലുകൾ തന്നെ ഇതിന് പറ്റിയ ഇടം. വൈവിധ്യമായ ഹോട്ടലുകൾക്ക് പേരു കേട്ട രാജസ്ഥാൻ തന്നെ നിങ്ങളുടെ പ്രണയ നിമിഷങ്ങൾ ചിലവഴിക്കാൻ തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെടുക്കുന്ന വളരെ നല്ല തീരുമാനങ്ങളിൽ ഒന്നായിരിക്കും.

വൈവിധ്യമാർന്ന സൗകര്യം ഒരുക്കുന്ന നിരവധി ഹോട്ടലുകൾ രാജസ്ഥാനിൽ ഉണ്ട്. പലഹോട്ടലുകളും മുൻപ് കൊട്ടരങ്ങൾ ആയിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രണയനിമിഷങ്ങൾ രാജകീയമാക്കാൻ രാജസ്ഥാൻ തെരഞ്ഞെടുക്കുന്നതല്ലെ എന്തുകൊണ്ടും നല്ലത്.

അൽവാറിലെ അമാൻ ബാഗ് റിസോർട്ട്

അൽവാറിലെ അമാൻ ബാഗ് റിസോർട്ട്

രാജകീയ പ്രണയ നിമിഷങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സംശയിക്കേണ്ട. രാജ്സ്ഥാനിലെ അൽവാറിലെ അമാൻ ബാഗ് റിസോർട്ട് തന്നെയായിരിക്കും നിങ്ങൾക്ക് പറ്റിയ ഇടം. പച്ച മാർബിൾക്കൊണ്ട് തീർത്ത വിശാലമായ ബാത്ത് ടബ്ബ്, നിങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന ബാർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സവിശേഷതകൾ. രാജകോട്ടാരം പോലുള്ള ഈ റെസ്റ്റോറന്റിൽ ഒരു ഉദ്യാനവും ഉണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ പങ്കാളിയോടൊപ്പം ഉദ്യാനത്തിൽ ഉലാത്തുകയും ചെയ്യാം.

ജയ്പ്പൂരിലെ സമോദ് ഹവേലി

ജയ്പ്പൂരിലെ സമോദ് ഹവേലി

ജയ്പ്പൂരിൽ ആരവല്ലി മലനിരകളുടെ താഴ്വാരത്തെ മനോഹരമായ ഒരു ഹോട്ടലാണ് സമോദ് ഹവേലി. പുറം മോടി മാത്രം നോക്കി ഈ ഹോട്ടലിനെ വിലയിരുത്തരുത്. കാരണം ഈ ഹോട്ടലിന്റെ അകമാണ് പുറം കാഴ്ചകളേക്കാൾ മനോഹരം. ഹോട്ടലിന്റെ ഉദ്യാനവും, കോണിപ്പടികളും, എന്തിനേറേ കണ്ണാടി ശില്പവേലകൾ ഒരുക്കിയ വാതിലുകൾ വരെ നിങ്ങളുടെ കണ്ണുകൾക്ക് കുളിർമ പകരുന്നതാണ്. ഹണിമൂണിന് ഏറ്റവും പറ്റിയ ഹോട്ടൽ ആണ് ഇത്. ഇവിടെ എത്തിയാൽ ക്യാമൽ സഫാരിയും ആസ്വദിക്കാം.

ബീക്കനീറിലെ ഗജ്ജ്നെർ പാലസ്

ബീക്കനീറിലെ ഗജ്ജ്നെർ പാലസ്

തടാകക്കരയിൽ ഒരു ഹോട്ടൽ അതാണ് ബീക്കനീറിലെ ഗജ്ജ്നെർ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രണയതുരമായ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഇത്തരം ഒരു ഹോട്ടലാണോ നിങ്ങൾ തേടുന്നത്. എങ്കിൽ അതിന് പറ്റിയ സ്ഥലം ഇത് തന്നെ. ഡിസേർട്ട് സഫാരി, ബോട്ട് റൈഡ്, സാംങ്ച്വറി ഡിന്നർ തുടങ്ങിയവയ്ക്ക് ഇവിടെ സൗകര്യമുണ്ട്.

ഉദയ്പ്പൂറിലെ ഒബ്റോയ് ഉദയ്‌ വിലാസ്

ഉദയ്പ്പൂറിലെ ഒബ്റോയ് ഉദയ്‌ വിലാസ്

ലോകത്തിലെ തന്നെ മികച്ച ഒരു റൊമാന്റിക്ക് ഹോട്ടലാണ് ഇത്. പോയകാലത്തിന്റെ മഹത്വവും ഗാംഭീര്യവും വിളിച്ചോതുന്ന ഈ ഹോട്ടലിൽ സ്വകാര്യ ഡിന്നറിനുള്ള സൗകര്യമുണ്ട്. മുറിയിൽ വച്ച് ഡിന്നർ കഴിക്കാൻ താല്പര്യമില്ലെങ്കിൽ സ്വിമ്മിംഗ് പൂളിൽ വച്ച് ഡിന്നർ കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജയ്സാൽമീറിലെ സൂര്യഘട്ട്

ജയ്സാൽമീറിലെ സൂര്യഘട്ട്

ജയ്സാൽമീറിൽ എത്തിയാൽ രാജകീയ വാസത്തിന് പറ്റിയ ഹോട്ടൽ ആണ് സൂര്യഘട്ട്. മണലാരണ്യത്തിൽ ചെന്ന് നിങ്ങളുടെ പ്രണയിതാവിനോടൊപ്പം ഒരു ഡിന്നർ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സൗകര്യം ഈ ഹോട്ടലിൽ ലഭ്യമാണ്. രാജസ്ഥാനിലെ തനത് കലാരൂപങ്ങൾ പങ്കാളിയോടൊപ്പം ആസ്വദിക്കാനും ഈ ഹോട്ടലിൽ സൗകര്യമുണ്ട്.

ജോധ്പ്പൂറിലെ ഗേറ്റ്‌വേ ഹോട്ടൽ

ജോധ്പ്പൂറിലെ ഗേറ്റ്‌വേ ഹോട്ടൽ

ഹോട്ടലിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപെ അതിന്റെ മുറ്റത്തെ പുൽത്തകിടികളിൽ പോലും കാണാം രാജകീയ ഭാവം. നിങ്ങളുടെ പ്രണയ നിമിഷങ്ങൾക്ക് ഭംഗം വരുത്താത്ത രീതിയിലാണ് ഇതിലെ മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. പങ്കാളിയോടൊപ്പം ക്യാമൽ സഫാരിയും വില്ലേജ് സഫാരിയും ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്.

ഉദയ്പ്പൂരിലെ ശിവ് നിവാസ്

ഉദയ്പ്പൂരിലെ ശിവ് നിവാസ്

ചന്ദ്രക്കലയുടെ ആകൃതിയിൽ ഒരു ഹോട്ടൽ അതാണ് ശിവ് നിവാസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ഹോട്ടലിന്റെ ഏത് മുറിയിൽ നിന്നാലും ഉദയപ്പൂർ എന്ന റൊമാന്റിക്ക് നഗരത്തിന്റെ ഭംഗി ആസ്വദിക്കാം. മെഴുകുതിരി വെളിച്ചത്തിൽ ഡിന്നർ കഴിക്കാനും ഇവിടെ അവസരമുണ്ട്.

ജയ്സാൽമീറിലെ ഹോട്ടൽ വിക്ടോറിയ

ജയ്സാൽമീറിലെ ഹോട്ടൽ വിക്ടോറിയ

രാജസ്ഥാനിലെ പല ഹോട്ടലുകളും മുൻപ് കൊട്ടാരങ്ങളായിരുന്നു. പക്ഷെ ജയ്സാൽമീറിലെ വിക്ടോറിയ ഹോട്ടലിന്റെ പ്രത്യേകത എന്താണന്നല്ലെ. പഴയ ഒരു കോട്ടയാണ് ഹോട്ടലായി ഇവിടെ മാറ്റിയിരിക്കുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു ഹോട്ടൽ ഇത് മാത്രമായിരിക്കും. കോട്ടയുടെ മതിലുകളൊക്കെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

തടാക കരയിൽ കൈകോർത്ത് നടക്കാൻ കൊതിക്കുന്നവർക്ക്, അല്ലെങ്കിൽ മെഴുകുതിരി വെളിച്ചത്തിൽ ഡിന്നർ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ സ്വകാര്യതകളെ തെല്ലും ബാധിക്കാത്ത ചിലസ്ഥലങ്ങൾ രാജസ്ഥാനിലെ ഹോട്ടലുകൾ ഒരുക്കിവച്ചിട്ടുണ്ട്. അവയെക്കുറിച്ച് ഒന്ന് അറിയാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+