Search
  • Follow NativePlanet
Share
» »ഓരോ മണിക്കൂറിലും മാറുന്ന കാഴ്ചകൾ.. കാടും മലയും കയറിയെത്തുന്ന സ്വർഗ്ഗം, ഏറ്റവും മികച്ച ഹിമാലയൻ ട്രെക്കിങ്ങുകൾ

ഓരോ മണിക്കൂറിലും മാറുന്ന കാഴ്ചകൾ.. കാടും മലയും കയറിയെത്തുന്ന സ്വർഗ്ഗം, ഏറ്റവും മികച്ച ഹിമാലയൻ ട്രെക്കിങ്ങുകൾ

യാത്രകൾ പോകാൻ പറ്റിയ സമയമാണ് ജൂൺ മാസം. ട്രെക്കിങ്ങുകൾ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ ഹിമാലയ ട്രെക്കിങ്ങുകൾ ഏറ്റവും സജീവമാകുന്നതും ഏറ്റവും കൂടുതൽ ആളുകൾ പോകുന്നതും ഈ സമയമാണ്. പ്രസന്നമായ കാലാവസ്ഥയാണ് പൊതുവേ ഇതിന്‍റെ പ്രത്യേകത. മൺസൂൺ ട്രെക്കിങ്ങുകൾ തുടങ്ങുന്ന സമയവും കൂടിയാണിത്.

ഇന്ത്യൻ ഹിമാലയത്തിൻ്റെ മാന്ത്രികത കാണാൻ ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായ മാസമാണ് ജൂൺ. അതുകൊണ്ട് ഈ കിട്ടുന്ന ദിവസങ്ങളിൽ ഹിമാലയത്തിന്റെ ഏറ്റവും മനോഹര കാഴ്ചകളിലേക്ക് ഒരു ട്രെക്കിങ് പ്ലാൻ ചെയ്താലോ. ഇതാ ജൂൺ മാസത്തിൽ ഇന്ത്യയിൽ പോകാൻ പറ്റിയ മികച്ച ഹിമാലയൻ ട്രെക്കിങ്ങുകൾ പരിചയപ്പെടാം.

Best Himalayan Treks in June

റുപിൻ പാസ് ട്രെക്ക്

ജൂണ്‍, ജൂലൈ മാസങ്ങളിൽ മാത്രമല്ല, വർഷം മുഴുവൻ പോകാൻ സാധിക്കുന്ന ഒരു മനോഹര ട്രെക്കിങ് ആണ് റുപിൻ പാസ് ട്രെക്ക്. യാത്രയുടെ ഓരോ മണിക്കൂറിലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കാഴ്ചകളുമാണ് ഈ ട്രെക്കിങ് നമുക്ക് തരുന്നത്. അതും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ മുന്നിൽ ഈ കാഴ്ചകള് വരുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ യാത്ര നമുക്കു തരുന്ന ഏറ്റവും വലിയ സമ്മാനം. സമുദ്രനിരപ്പിൽ നിന്നും 15,250 അടി മുകളിലേക്കുള്ള യാത്രയാണിത്. ഹിമാലയ സാനുക്കളിലൂടെയുള്ള യാത്ര കാടും മേടും പുൽമേടുകളും പർവ്വതങ്ങളുമെല്ലാം കണ്ടാണ് മുന്നേറുന്നത്.

ഹിമാചൽ പ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും അതിർത്തിയോട് ചേർന്നാണ് റൂപിൻ പാസ് ട്രെക്ക്. ജിസ്‌കുൻ എന്ന ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് റൂപിൻ ചുരം കടന്ന് സംഗ്ലയിൽ അവസാനിക്കുന്നു.
കുറഞ്ഞത് 7 ദിവസം വരെയെങ്കിലും ഈ യാത്രയ്ക്കായി വേണം. ഉയരങ്ങളിലേക്കുള്ള മറ്റു ട്രെക്കിങ്ങുകൾ ചെയ്തു പരിചയമുള്ള ആളാണ് നിങ്ങളെങ്കിൽ റുപിൻ പാസ് ട്രെക്ക് എളുപ്പത്തിൽ തീർക്കാം.

Rupin pass Trek Hampta Pass And Gaumukh Tapovan Trek Best Himalayan Treks in June

ഗൗമുഖ് തപോവൻ ട്രെക്കിങ്

ഇന്ത്യയിലെ ഏറ്റവും മനോഹര പര്‍വതങ്ങളിലൊന്നായ മൗണ്ട് ശിവലിംഗ് കാണാനുള്ള യാത്രയാണ് ഗൗമുഖ് തപോവൻ ട്രെക്കിങ്. എന്നാൽ പൊതുവേ പ്രചാരം കുറഞ്ഞാണ് ഈ യാത്രയെങ്കിലും മറ്റുപല ഹിമാലയൻ ട്രെക്കിങ്ങുകളേക്കാളും ഇത് മികച്ചതാണ്. ഗ്രേറ്റർ ഹിമാലയത്തിന്‍റെ ഭാഗമായ ഈ ട്രെക്കിങ് തുടക്കക്കാർക്കും പോകാൻ പറ്റിയതാണ്.

ഗ്രേറ്റർ ഹിമാലയത്തിൽ 6 ദിവസങ്ങളിലായി (ട്രെക്കിലേക്കും തിരിച്ചുമുള്ള ഡ്രൈവ് ഉൾപ്പെടെ 8 ദിവസം) 46 കിലോമീറ്റർ കാൽനടയാത്രയാണ് ഗൗമുഖ് ട്രെക്ക്. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ ആരംഭിച്ച് ഗംഗോത്രിയിൽ അവസാനിക്കുന്ന വിധത്തിലാണ് യാത്ര.
ഗൗമുഖ് തപോവൻ ട്രെക്കിംഗ് നടത്തുന്നതിനുള്ള ജനപ്രിയ സമയമാണ് വേനൽക്കാലം. എന്നാൽ വേനൽക്കാലത്ത് ഹിമാലയത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ് എന്നതാണ് ഒരു പ്രശ്നം.

ഹംപ്താ പാസ് ട്രെക്ക്

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ ചെയ്യാൻ പറ്റിയ ട്രെക്കിങ്ങുകളിലൊന്നാണ് ഹംപ്താ പാസ് ട്രെക്ക്. ഹൈ- ആൾട്ടിറ്റ്യൂട് ട്രെക്കിങ്ങുകളിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ 14,000 അടി ഉയരമുള്ള ഹംപ്ത പാസ് ഹിമാലയിൽ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ട്രെക്കിങ്ങാണ്. ഒരു വശത്ത് കുളുവിന്‌‍റെ പച്ചപ്പ് നിറഞ്ഞ താഴ്‌വരയും മറുവശത്ത് തരിശായ പർവതങ്ങളും കണ്ടുള്ള കയറ്റം ഒന്നു പോയിരിക്കേണ്ടതു തന്നെയാണ്.

ഹംപ്ത പാസ് ഹിമാചലിലെ പൂക്കളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. വാലി ഓഫ് ഫ്‌ളവേഴ്‌സിന് സമാനമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 14,065 അടി ഉയരം വരെയാണ് ഈ യാത്രയില് നിങ്ങൾ കയറുന്നത്. ആറു ദിവസമാണ് ഈ യാത്രയ്ക്ക് വേണ്ടിവരിക. 25 കിലോമീറ്റർ ദൂരമാണ് ആകെ പോകുന്നത്. താഴ്വരയിലൂടെ യാത്ര ചെയ്യേണ്ടപ്പോള്‍ വളരെ എളുപ്പമാണെങ്കിലും ചുരത്തിന് അടുത്തെത്തുമ്പോൾ യാത്ര ബുദ്ധിമുട്ടുള്ളതായി മാറും, ചുരം കടക്കുന്ന ദിവസം ഏകദേശം 9 മണിക്കൂർ നീണ്ട നടത്തമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+