ലോകത്തില്‍ മനുഷ്യവാസ യോഗ്യമായ പ്രദേശത്തിന്‍റെ എട്ടിലൊന്നു ഭാഗവും സ്വന്തമാക്കിയിരിക്കുന്ന ഒരു രാജ്യം...11 വ്യത്യസ്ത ടൈം സോണുകള്‍ വേണം രാജ്യത്തിന്‍റെ മുഴുവന്‍ ഭാഗത്തെയും ഉള്‍ക്കൊള്ളുവാന്‍... അതിര്‍ത്തി പങ്കിടുന്നതാവട്ടെ, 16 രാജ്യങ്ങളോടും.... ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ ഇതിനോട് ചേര്‍ത്തു വയ്ക്കുവാന്‍ പറ്റിയ ഒരൊറ്റ രാജ്യം മാത്രമേ നമ്മുടെ മനസ്സിലെത്തൂ... റഷ്യ! കിഴക്കന്‍ യൂറോപ്പിലും വടക്കന്‍ ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന റഷ്യയെ സഞ്ചാരികള്‍ക്കിടയില്‍ അത്ര അറിയപ്പെടാത്ത രാജ്യമെന്നു വേണമെങ്കില്‍ പറയാം.... എന്നാല്‍ കാലാവസ്ഥ മുതല്‍ ഭക്ഷണ രീതികളും സംസ്മകാരവും ചരിത്രവും എല്ലാമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ റഷ്യയിലുണ്ട്. ഇതാ റഷ്യയെക്കുറിച്ചുള്ള രസകരമായ കുറച്ച് വിവരങ്ങള്‍ പരിചയപ്പെടാം....
പ്ലൂട്ടോയേക്കാള്‍ വലിയ രാജ്യം
സൈബീരിയയും റഷ്യയും
റഷ്യയും കാടുകളും
റഷ്യയും അമേരിക്കയും തമ്മില്‍
ലോകസാഹിത്യവും റഷ്യയും
ലോകസാഹിത്യത്തിന് റഷ്യ നല്കിയ സംഭാവനകള്‍ക്ക് കണക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും അംഗീകരിക്കപ്പെട്ട സാഹിത്യകാരന്മാരുടെ നാടാണ് റഷ്യ. അലക്‌സാണ്ടർ പുഷ്‌കിൻ, ഫിയോഡർ ദസ്തയേവ്‌സ്‌കി (കുറ്റവും ശിക്ഷയും) ലിയോ ടോൾസ്റ്റോയ് (യുദ്ധവും സമാധാനവും), ആന്റൺ ചെക്കോവ് (ദി സീഗൾ എന്ന പ്രശസ്ത നാടകകൃത്ത്) എന്നിവരുടെ സാഹിത്യ സംഭാവനകള്‍ ലോകചരിത്രത്തെ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. അലക്‌സാണ്ടർ സോൾഷെനിറ്റ്‌സിൻ, ഇവാൻ തുർഗനേവ്, വ്‌ളാഡിമിർ നബോക്കോവ് എന്നിവരും മികച്ച റഷ്യൻ എഴുത്തുകാരിൽ ചിലരാണ്.
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയില്‍വേ റഷ്യയുടേതാണ്. ട്രാൻസ്-സൈബീരിയൻ റെയിൽവേല റഷ്യ മുഴുവനായി ഏകദേശം വ്യാപിച്ചു കിടക്കുന്നു എന്നു പറയാം. 9200 കിലോമീറ്റർ (അല്ലെങ്കിൽ 5700 മൈൽ) ആണ് ഇതിന്റെ ആകെ ദൂരം. റെയിൽവേ മോസ്കോയിൽ നിന്ന് (യൂറോപ്യൻ റഷ്യയിൽ സ്ഥിതിചെയ്യുന്നു) പുറപ്പെട്ട് ഏഷ്യയിലേക്ക് കടക്കുന്ന വിധത്തിലാണ് ഇതുള്ളത്. പിന്നീട് അത് പസഫിക് സമുദ്രത്തിലെ വ്ലാഡിവോസ്റ്റോക്കിലെ തുറമുഖത്തേക്ക് പോകുന്നു. നിർത്താതെയുള്ള മുഴുവൻ യാത്രയും പൂർത്തിയാക്കാൻ നിങ്ങൾക്ക് 152 മണിക്കൂറും 27 മിനിറ്റും ആവശ്യമാണ്. റഷ്യയെ അറിയുവാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ആ യാത്രയാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോയിലൊന്ന്
ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോകളിലൊന്ന് സ്ഥിതി ചെയ്യുന്നത് റഷ്യയിലാണ്. മോസ്കോയിലെ മെട്രോ സ്റ്റേഷൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ മെട്രോ സ്റ്റേഷനാണ്. ഇവിടെ ഓരോ വര്‍ഷവും സിയോൾ, ഷാങ്ഹായ്, ടോക്കിയോ എന്നിവയാണ് റഷ്യയ്ക്ക് മുന്നിലുള്ള മൂന്ന് തിരക്കേറിയ മെട്രോകള്‍.
റഷ്യയും ഭാഷകളും
ചിരിക്കാത്ത റഷ്യക്കാര്‍
നമ്മുടെ സന്തോഷവും പരിചയും മറ്റൊരാളോട് കാണിക്കുന്നതിന്‍റെ അടയാളങ്ങളിലൊന്നാണല്ലോ നമുക്ക് ചിരി. എന്നാല്‍ റഷ്യക്കാര്‍ക്ക് ഈ ചിന്താഗതിയോട് ഒട്ടും താല്പര്യമില്ല. റഷ്യക്കാരെ സംബന്ധിച്ചെടുത്തോളം ചിരി എന്നത് അവരുടെ ബലഹീനതയുടെ അടയാളമാണ്. അത് ഒരാളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ കാണിക്കുന്നില്ല എന്നാണിവര്‍ പറയുന്നത്. ഇവര്‍ തങ്ങള്‍ക്ക് നന്നായി പരിചയമുള്ളവരെയും തങ്ങള്‍ നന്നായി കരുതുന്നവരെയും നോക്കി മാത്രമേ ചിരിക്കാറുള്ളൂ. അപരിചിതരെ ചിരിച്ചു കാണിക്കുക എന്നത് ഇവര്‍ക്ക് സങ്കല്പിക്കുവാന്‍ പോലും സാധിക്കില്ല!
ലോകത്തിലെ ഏറ്റവും വലിയ കോട്ട
ലോകത്തിലെ ഏറ്റവും വിലയ കോട്ട സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് റഷ്യയാണ്. മോസ്കോയിലെ ക്രെംലിൻ ലോകത്തിലെ ഏറ്റവും വലിയ സജീവ മധ്യകാല കോട്ടയാണ്. 27 ഹ ഹെക്ടര്‍, അതായത് 67 ഏക്കര്‍ പ്രദേശത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ഭിത്തികൾക്ക് 2.5 കിലോമീറ്ററിലധികം (1.5 മൈൽ) നീളമുണ്ട്. മൊത്തത്തില്‍ ഇതിന് ഇരുപത് ടവറുകൾ കാണാം.
പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്ക്
ലോകത്തിലെ ഏറ്റവും തണുപ്പുള്ള നാട്
റഷ്യ അമേരിക്കയ്ക്കു വിറ്റ അലാസ്ക
1897-ൽ റഷ്യ അലാസ്കയെ അമേരിക്കയ്ക്ക് വിറ്റത് അതിലൊന്നാണ്. 7.2 ദശലക്ഷം ഡോളറിന് ആയിരുന്നു ഈ വില്പന നടത്തിയത്. . പണപ്പെരുപ്പത്തിനൊപ്പം, നോക്കുമ്പോള്‍ ഇന്നത്തെ 120 ദശലക്ഷം ഡോളറിനു സമമാണ് ആ തുക . ആ സമയത്ത്, റഷ്യയ്ക്ക് പണം ആവശ്യമായിരുന്നു, അലാസ്കയിൽ ധാരാളം റഷ്യൻ കുടിയേറ്റക്കാർ ഉണ്ടായിരുന്നില്ല. എന്നീ കാരണങ്ങളായിരുന്നു അലാസ്ക വില്‍ക്കുവാനുണ്ടായിരുന്നത്.



Click it and Unblock the Notifications












