ശബരിമല തീർത്ഥാടനം 2024: മണ്ഡലമാസ പൂജകൾക്കായി ശബരിമല ഇന്ന്, നവംബർ 15 ന് തുറക്കും. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ സന്നിധാനത്തും പമ്പയിലും ഒരുക്കിയിട്ടുള്ളത്. ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ദർശനം ഉറപ്പു വരുത്തുന്നതിനായുള്ള ക്രമീകരണങ്ങാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദർശന സമയവും വർധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, സുഗമമായ തീർത്ഥാടനവും യാത്രയും ഉറപ്പു വരുത്തുന്നതിനായി സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പമ്പയിൽ സ്ഥിരം നടപ്പന്തലുകളുടെയും താൽക്കാലിക പന്തലുകളുടെ നിർമ്മാണം പൂർത്തിയായി.
ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവം, നടതുറപ്പ്
ശബരിമലയിൽ മണ്ഡല- മകരവിളക്ക് മഹോത്സവങ്ങളുടെ ഭാഗമായി വെളളിയാഴ്ച നട തുറക്കും. ശബരിമല, മാളികപ്പുറം പുതി മേൽശാന്തിമാരും ഇന്നുതന്നെയാണ് ചുമതലയേൽക്കുംന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വൈകിട്ട് അഞ്ച് മണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. തുടർന്ന് ദീപം തെളിക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.
അതിനു ശേഷം മാളികപ്പുറം ക്ഷേത്രം തുറക്കാന്‍ താക്കോലും ഭസ്മവും നല്കി മേല്‍ശാന്തി പി എം മുരളി നമ്പൂതിരിയെ അയക്കും. തുടർന്ന് മഹേഷ് നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ ദീപം തെളിയിക്കും. തുടർന്നാണ് പതിനെട്ടാം പടി വിശ്വാസികൾക്കായി തുറക്കുന്നത്. ഈ വർഷത്തെ പൂജകൾക്കായി നിയുക്തരായ മേൽശാന്തിമാരാണ് ആദ്യം പതിനെട്ടാം പടി കയറുന്നത്.
ഇതിനുശേഷം കലശം പൂജിച്ച് അഭിഷേകം ചെയ്യും. കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആണ് ഈ പൂജ. ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും തുടർന്നാണ് മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ അഭിഷേകം നടക്കുന്നത്.
ദർശന സമയം കൂട്ടി
തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമല ദർശമന സമയം വർധിപ്പിച്ചു. നേരത്തേയുണ്ടായിരുന്ന 16 മണിക്കൂറിൽ നിന്നും ദര്‍ശന സമയം 18 മണിക്കൂറാക്കി. നവംബർ 16 വൃശ്ചികം 1 മുതൽ ഡിസംബർ 26 വരെ പുലർച്ചെ മൂന്ന് മുതൽ പകൽ ഒരു മണി വരെയും തുടർന്ന് വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനസമയം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.
വൃശ്ചികം 1 , ശബരിമല ദർശനം, പൂജ
നാളെ, വൃശ്ചികം 1 ആയ ശനിയാഴ്ച മുതലാണ് ശബരിമല തീർത്ഥാടനം ആരംഭിക്കുന്നത്. ശനിയാഴ്ച പുലർച്ചെ 3 മണിക്ക് നട തുറക്കും.
3:00 AM നട തുറപ്പ്, നിര്‍മ്മാല്യം, അഭിഷേകം
3:30 AM ഗണപതി ഹോമം
3:30 AM മുതല്‍ 7:00 AM വരെ - നെയ്യഭിഷേകം
7:30 AM ഉഷ പൂജ
8:30 AM മുതല്‍ 11:00 AM വരെ - നെയ്യഭിഷേകം
11:10 AM നെയ്‌ത്തോണി
11:00 മുതല്‍ 11:30 AM വരെ - അഷ്‌ടാഭിഷേകം
12:30 PM ഉച്ച പൂജ
1:00 PM നട അടപ്പ്
3:00 PM നട തുറപ്പ്
6:30 PM ദീപാരാധന
7:00 PM മുതല്‍ 9:30 PM
9:30 PM അത്താഴപൂജ
11:00 PM ഹരിവരാസനം
ദർശനത്തിന് വിർച്വർ ക്യൂ
ശബരിമല ദർശനത്തിനായി തീർത്ഥാടകർ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ടതാണ്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനു വേണ്ടി നവംബര്‍ 15 മുതല്‍ 29 വരെയുള്ള എല്ലാ സമയത്തെ സ്ലോട്ടുകളിലെ ബുക്കിങ് പൂർത്തിയായി. ആകെ 80,000 പേർക്കാണ് ഒരു ദിവസം ദർശനം നടുവാൻ സാധിക്കുക. ഇതിൽ 70,000 പേര്‍ക്ക് ഓണ്‍ലൈനായും 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങിലൂടെയുമാണ് പ്രവേശനം. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ട് ബുക്കിങ് വെരിഫിക്കേഷന് വേണ്ടി പമ്പയില്‍ ഏഴ് കൗണ്ടറുകളുണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














