Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടനം; യാത്ര സുഗമമാക്കാൻ സ്പെഷ്യൽ ട്രെയിനുകൾ, വിവിധ ഭാഗങ്ങളിൽ നിന്നും സർവീസ്, സമ്പൂര്‍ണ്ണ പട്ടിക

ശബരിമല തീർത്ഥാടനം; യാത്ര സുഗമമാക്കാൻ സ്പെഷ്യൽ ട്രെയിനുകൾ, വിവിധ ഭാഗങ്ങളിൽ നിന്നും സർവീസ്, സമ്പൂര്‍ണ്ണ പട്ടിക

വീണ്ടും ഒരു ശബരിമല തീർത്ഥാടന കാലം എത്തുകയായി. ലക്ഷക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശബരിമലയിലേക്കുള്ള യാത്രകൾക്കായി കാത്തിരിക്കുന്നത്. നാവിൽ ശരണമന്ത്രവും തലയിൽ ഇരുമുടിക്കെട്ടുമായി വിശ്വാസികളെ സ്വീകരിക്കാൻ പത്തനംതിട്ട ഒരുങ്ങി. നവംബർ 16 ശനിയാഴ്ച വാകിട്ട് മൺലകാല പൂജകൾക്കായി ശബരിമല നട തുറക്കും.
ശബരിമല തീര്‍ത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്.

ദക്ഷിണ റെയിൽവേയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. റിപ്പോർട്ടുകളനുസരിച്ച് കേരളത്തിനു വെളിയിൽ നിന്ന് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നു മാത്രം 26 പ്രത്യേക ട്രെയിനുകളാണ് ശബരിമല യാത്രകൾക്കായി ഉള്ളത്.

Updated List Of Sabariamla Special Train

തെലുങ്കാന- കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിൻ

നിലവിൽ 11 ട്രെയിനുകളാണ് തെലുങ്കാന- കോട്ടയം റൂട്ടിൽ ശബരിമല തീർത്ഥാടകരെ ഉദ്ദേശിച്ച് സർവീസ് നടത്തുന്നത്. ഫസ്റ്റ് എസി, 2 എസി, 3 എസി, സ്ലീപ്പർ ക്ലാസ്, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഇതിലെല്ലാം ഉണ്ട്. ട്രെയിനുകളുടെ പട്ടിക നോക്കാം.

1. കച്ചേഗുഡ - കോട്ടയം (07131) നവംബർ 17, 24 തീയതികളിൽ
2. കോട്ടയം - കച്ചെഗുഡ (07132) നവംബർ 18, 25 തീയതികളിൽ
3. കച്ചേഗുഡ - കോട്ടയം (07133) നവംബർ 14, 21, 28 തീയതികളിൽ
4. കോട്ടയം-കച്ചെഗുഡ (07134) നവംബർ 15, 22, 29 തീയതികളിൽ

5. ഹൈദരാബാദ് - കോട്ടയം (07135) നവംബർ 19, 26 തീയതികളിൽ
6. കോട്ടയം - ഹൈദരാബാദ് (07136) നവംബർ 20, 27 തീയതികളിൽ
7. ഹൈദരാബാദ് - കോട്ടയം (07137) നവംബർ 15, 22, 29 തീയതികളിൽ
8. കോട്ടയം - സെക്കന്തരാബാദ് (07138) നവംബർ 16, 23, 30 തീയതികളിൽ
9. കൊല്ലം - സെക്കന്തരാബാദ് (07140) നവംബർ 18-ന് ഓടും
10. മൗല അലി - കൊല്ലം (07141) നവംബർ 23, 30 തീയതികളിൽ ഓടും.
11. കൊല്ലം - മൗലാ അലി (071342) നവംബർ 25-ന് ഓടും.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ്എംവിടി ബെംഗളൂരു

06083 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി സ്പെഷ്യൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തുംനവംബർ 12, 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 2025 7, 14, 21, 28 എന്നീ തിയതികളിലാണ് സർവീസ്.

കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ

06084 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.45 ന് എത്തും. നവംബർ 13, 20, 27, ഡിസംബർ 4, 11, 18, 26, ജനുവരി 20204 1, 08, 15, 22, 29 എന്നീ തിയതികളിലാണ് സർവീസ്.

ഹുബ്ബള്ളി- കോട്ടയം ട്രെയിന്‍ ശബരിമല പ്രത്യേക ട്രെയിൻ

07371 ഹുബ്ബള്ളി- കോട്ടയം സ്പെഷൽ നവംബർ 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 7, 14 ദിവസങ്ങളിൽ വൈകിട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.00ന് കോട്ടയം എത്തിച്ചേരും. ആകെ 9 സർവീസുകളാണുള്ളത്.

ഹാവേരി, റണെബെന്നുര്‍, ഹരിഹര്‍, ദാവണഗെരെ, ബിരുര്‍, അര്‍സിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്എംവിടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍ , കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കോട്ടയം-ഹുബ്ബള്ളി ട്രെയിന്‍ ശബരിമല പ്രത്യേക ട്രെയിൻ

07371 കോട്ടയം-ഹുബ്ബള്ളി ട്രെയിന്‍ ശബരിമല പ്രത്യേക ട്രെയിൻ നവംബർ20, 27, ഡിസംബർ 4, 11, 18, 25,, ജനുവരി1, 8, 15 എന്നീ തിയതികളിൽ കോട്ടയത്ത് നിന്ന് ഉച്ച കഴിഞ്ഞ് 3.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.50 ന് ഹുബ്ബള്ളി ജംങ്ഷനിൽ എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+