Search
  • Follow NativePlanet
Share
» »ശബരിമലയിലേക്ക് വീണ്ടും സ്പെഷ്യൽ ട്രെയിൻ, ജനുവരി വരെ പ്രത്യേക സർവീസുമായി ശ്രീകാകുളം റോ‍ഡ് - കൊല്ലം ട്രെയിന്‍

ശബരിമലയിലേക്ക് വീണ്ടും സ്പെഷ്യൽ ട്രെയിൻ, ജനുവരി വരെ പ്രത്യേക സർവീസുമായി ശ്രീകാകുളം റോ‍ഡ് - കൊല്ലം ട്രെയിന്‍

ശബരിമല തീര്‍ത്ഥാടനം പുരോഗിക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി ഓരോ ദിവസവും എത്തുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കും. ഇപ്പോഴിതാ, ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി വീണ്ടും പ്രത്യേക ട്രെയിൻ സര്‍വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് റെയിൽവേ.

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്ത് നിന്ന് കൊല്ലത്തേയ്ക്കാണ് അധിക സ്റ്റോപ്പുകൾ ഉൾപ്പെടെ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്നവര്‍ക്ക് മാത്രമല്ല, മലയാളികൾക്കും ശബരിമല യാത്ര ഉൾപ്പെടെയുള്ള യാത്രകൾ എളുപ്പമാക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന സർവീസാണിത്.

Sabarimala Special Train On Srikakulam-Kollam

ശ്രീകാകുളം റോഡ്- കൊല്ലം സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 08553 ശ്രീകാകുളം റോഡ്- കൊല്ലം സ്പെഷ്യൽ ട്രെയിൻ
ഡിസംബർ 1 മുതൽ 2025 ജനുവരി 26 വരെയുള്ള ഞായറാഴ്ചകളിൽ രാവിലെ 6.00 മണിക്ക് ശ്രീകാകുളം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 2.40 ന് കൊല്ലത്ത് എത്തും. ഡിസംബർ 1, 8, 15, 22, 29 20205 ജനുവരി 5, 12, 19, 26 എന്നീ തിയതികളിലാണ് സർവീസ്.

സ്ലീപ്പറിന് 845 രൂപ, എസി ത്രീ എക്കോണമിക്ക് 2050, എസി ടൂ ടയറിന് 3020 എന്നിങ്ങനെയാണ് നിരക്ക്. 1 എസി ടൂ ടയർ, 6 എസി ത്രീ ടയർ എക്കോണമി കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച്. 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണുള്ളത്.

ശ്രീകാകുളം റോഡ് - 06:00
പൊൻഡുരു - 06:11
ചിപ്പുരുപള്ളി - 06:31
വിജയനഗരം ജങ്ഷൻ - 07:00
കൊട്ടവലസ - 07:36
പെൻഡുര്തി - 07:46
ദുവ്വാഡ - 08:47
അനകപ്പല്ലെ - 08:58
സാമൽകോട്ട് ജങ്ഷൻ - 10:18
രാജമുണ്ട്രി - 11:03
എലുരു - 12:28
വിജയവാഡ ജങ്ഷൻ - 14:00
ഓംഗോൾ - 16:08
നെല്ലൂർ - 17:38
ഗുഡൂർ ജങ്ഷൻ - 18:10
രേനിഗുണ്ട ജങ്ഷൻ - 21:00
കാട്പാടി ജങ്ഷൻ - 23:15
ജോളാർപെട്ട ജങ്ഷൻ - 00:40
സേലം ജങ്ഷൻ - 02:17
ഈറോഡ് ജങ്ഷൻ - 03:30
തിരുപ്പൂർ - 04:18
പൊടനൂർ ജങ്ഷൻ - 05:40
പാലക്കാട് ജങ്ഷൻ - 07:35
തൃശൂർ - 09:10
ആലുവ - 10:10
എറണാകുളം ടൗൺ - 10:30
എറ്റുമാനൂർ - 11:39
കോട്ടയം - 11:50
ചങ്ങനാശേരി - 12:10
തിരുവല്ല - 12:20
ചെങ്ങന്നൂർ - 12:30
മാവേലിക്കര - 12:40
കായംകുളം ജങ്ഷൻ - 12:50
കൊല്ലം ജങ്ഷൻ - 14:30

കൊല്ലം - ശ്രീകാകുളം റോഡ് സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 08554 കൊല്ലം - ശ്രീകാകുളം റോഡ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 2, 9, 16, 23, 30 20205 ജനുവരി 6, 13, 20, 27 എന്നീ തിങ്കളാഴ്ചകളിൽ കൊല്ലത്തു നിന്ന് വൈകിട്ട് 4.30 ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 2.30 ന് ശ്രീകാകുളം റോഡിൽ എത്തും.

കൊല്ലം ജങ്ഷൻ - 16:30
കായംകുളം ജങ്ഷൻ - 17:00
മാവേലിക്കര - 17:10
ചെങ്ങന്നൂർ - 17:20
തിരുവല്ല - 17:30
ചങ്ങനാശേരി - 17:40
കോട്ടയം - 18:00
എറ്റുമാനൂർ - 18:15
എറണാകുളം ടൗൺ - 19:40
ആലുവ - 20:00
തൃശൂർ - 21:00
പാലക്കാട് ജങ്ഷൻ - 22:45
പൊടനൂർ ജങ്ഷൻ - 00:10
തിരുപ്പൂർ - 01:18
ഈറോഡ് ജങ്ഷൻ - 02:15
സേലം ജങ്ഷൻ - 03:17
ജോളാർപെട്ട ജങ്ഷൻ - 05:50
കാട്പാടി ജങ്ഷൻ - 07:05
റെനിഗുണ്ട ജങ്ഷൻ - 09:40
ഗുഡൂർ ജങ്ഷൻ - 12:08
നെല്ലൂർ - 12:38
ഓംഗോൾ - 14:23
വിജയവാഡ ജങ്ഷൻ - 16:25
എലുരു - 17:18
രാജമുണ്ട്രി - 18:43
സാമൽകോട്ട് ജങ്ഷൻ - 19:28
അനകപ്പല്ലെ - 20:58
ദുവ്വാഡ - 22:35
പെൻഡുര്തി - 23:06
കൊട്ടവലസ - 23:16
വിജയനഗരം ജങ്ഷൻ - 23:45
ചിപ്പുരുപള്ളി - 00:15
പൊൻഡുരു - 00:35
ശ്രീകാകുളം റോഡ് - 02:30

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala train kollam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+