Search
  • Follow NativePlanet
Share
» »മസൂരിയിലേക്ക് ഇന്ത്യ ഉറ്റുനോക്കുന്നു; കാരണം സച്ചിൻ!

മസൂരിയിലേക്ക് ഇന്ത്യ ഉറ്റുനോക്കുന്നു; കാരണം സച്ചിൻ!

By Maneesh

ഇന്ത്യയുടെ കണ്ണൂകൾ, പ്രത്യേകിച്ച് ക്രിക്കറ്റ് ആരാധകരുടെ കണ്ണുകൾ മസൂരിയിലേക്കാണ്. സച്ചിൻ ടെൻഡുൽക്കർ(Sachin Tendulkar) എന്ന ക്രിക്കറ്റ് ദൈവം ഇടയ്ക്കിടെ സന്ദർശിക്കാറുള്ള അതേ മസൂരി(Mussoorie). ഇന്ത്യയിൽ സുന്ദരമായ നിരവധി ഹിൽസ്റ്റേഷനുകൾ ഉണ്ട്. ഉത്തരാഖണ്ഡിൽ പോയാൽ പറയുകയും വേണ്ട. എന്നിട്ടും സച്ചിനെന്തേ ഇടയ്ക്കിടെ മസൂരിയിൽ മാത്രം സന്ദർശിക്കുന്നത്.

ക്രിസമസ് വന്നാലും ന്യൂയർ വന്നാലും മസൂരിയിലെ ഹോട്ടലുകളെ സച്ചിൻ ബുക്ക് ചെയ്യു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും ഈ ക്രിക്കറ്റ് ഇതിഹാസം വിശ്രമിക്കാൻ തെരഞ്ഞെടുത്ത സ്ഥലം മസൂരി തന്നെ. അതു കൊണ്ടായിരിക്കും. സഞ്ചാരികൾ ഇപ്പോൾ തിരയുന്നത് മസൂരിയുടെ പ്രത്യേകതയെക്കുറിച്ചാണ്.

തന്റെ ഇരുന്നൂറാം ടെസ്റ്റ് മാച്ച് പൂർത്തിയാക്കി മുംബൈ വാങ്കടേ സ്റ്റേഡിയത്തിൽ വച്ച് വികാര നിർഭരമായ വിടവാങ്ങൽ പ്രസംഗം നടത്തി ക്രിക്കറ്റിൽ നിന്ന് വിരമിച്ച സച്ചിന്റെ ഇഷ്ട സ്ഥലമായ മസൂരിയേക്കുറിച്ച് കൂടുതൽ അറിയാം.

സുന്ദരമായ വെള്ളച്ചാട്ടങ്ങൾ

മനസിനെ എപ്പോഴും കുളിരണിയിപ്പിക്കുന്ന കാഴ്ചയാണ് വെള്ളച്ചാട്ടങ്ങൾ. മസ്സൂറി സന്ദർശിക്കുന്നവരേ വരവേൽക്കാൻ നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. നാൽപ്പത് അടി താഴ്ചയിലേക്ക് പതിക്കുന്ന കേംപ്‌ടീ വെള്ളച്ചാട്ടമാണ് ഇവയിൽ ഏറെ പ്രശസ്തം. യമുനോത്രി റോഡില്‍ നിന്ന്‌ 15 കിലോമീറ്റര്‍ അകലെയാണ്‌ ഈ വെള്ളച്ചാട്ടം.

ബ്രീട്ടീഷുകാരുടെ കാലത്ത് ഇതിന്റെ പരിസരത്ത് ടീ പാർട്ടികൾ നടത്തിയിരുന്നു. ഇതിൽ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന് കേംപ്‌ടീ വെള്ളച്ചാട്ടം എന്ന് പേരു കിട്ടിയത്. നീന്തൽ ചൂണ്ടയിടൽ തുടങ്ങിയ ആക്റ്റിവിറ്റികൾക്കും ഇവിടെ പ്രശ്തമാണ്.

സുന്ദരമായ മലനിരകൾ

മസൂരിയിൽ എത്തി എവിടേയ്ക്ക് നോക്കിയാലും സുന്ദരമായ മലനിരകളുടെ ഹൃദയം കവരുന്ന കാഴ്ചകളായിരിക്കും. ഇവിടുത്തെ പ്രശസ്തമായ ഒരു സഞ്ചാര കേന്ദ്രമാണ് ഗൺ ഹിൽ.

ഇവിടെ നിന്നാല്‍ മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളും മുസൂരിയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ്‌ കേന്ദ്രമായ ദ മാളും കാണാന്‍ കഴിയും. റോപ്‌ കാറില്‍ ഇവിടെ എത്താന്‍ കഴിയും. സഞ്ചാരികളുടെ സൗക്യാര്‍ത്ഥം മലമുകളിലേക്ക്‌ എപ്പോഴും റോപ്‌ കാറുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. മാളിന്‌ സമീപത്തു നിന്ന്‌ നടന്നും ഇവിടെ എത്താവുന്നതാണ്‌.

ഷോപ്പിംഗ്

മുസൂരിയിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ലാന്‍ഡൗര്‍ ബാസാര്‍. മുസ്സൂറിയുടെ സ്ഥാപകനായ ക്യാപ്‌റ്റന്‍ യംഗിന്റെ താമസ സ്ഥലമായിരുന്ന മുല്ലിംഗര്‍ എസ്റ്റേറ്റ്‌ ഇവിടെയാണ്‌. യംഗിന്റെ വസതിയുടെ നിര്‍മ്മാണ ശൈലി കാണുന്നതിനും മറ്റുമായി ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നു.

അവസാനിപ്പിക്കാനാവില്ല എന്നാലും...

പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ മുസൂരിയുടെ അവസാനിക്കുന്ന ഇടമാണ്‌ ക്‌ളൗഡ്‌സ്‌ എന്‍ഡ്‌. ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ഷോപ്പിംഗ്‌ കേന്ദ്രമായ ലൈബ്രറിയില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌ ക്‌ളൗഡ്‌സ്‌ എന്‍ഡ്‌. കൊടും കാട്ടിലൂടെ നടന്നാണ്‌ മനോഹരമായ കാഴ്‌ചകളാല്‍ സമ്പന്നമായ ക്‌ളൗഡ്‌സ്‌ എന്‍ഡില്‍ എത്തേണ്ടത്‌. വിവിധ സസ്യജന്തു ജാലങ്ങളുടെ ആവാസകേന്ദ്രമായ ബെനോംഗ്‌ വന്യജീവി സങ്കേതം ഇവിടേക്കുള്ള വഴിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

മസൂരിയിലേക്ക് ഇന്ത്യ ഉറ്റുനോക്കുന്നു; കാരണം സച്ചിൻ!

നഗരത്തില്‍ നിന്ന്‌ കാറിലും ഇവിടെ എത്താവുന്നതാണ്‌. നടക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക്‌ ഹാപ്പി താഴ്‌വരയിലെ ഹാതിപോവന്‍ റോഡ്‌ വഴിയും ഇവിടെ എത്താം. മസൂരിയേക്കുറിച്ച് കൂടുതൽ അറിയാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+