സമാധാനത്തിന്‍റെ വീട്
സമാധാനത്തിന്‍റെ വീട് എന്നാണ് ശാന്തിനികേതന്‍ എന്ന വാക്കിനര്‍ഥം. ഹരിതാഭമായ പ്രകൃതി സൗന്ദര്യത്തിന് നടുവിലാണ് ഇത് പണിതീര്‍ത്തിരിക്കുന്നത്.
Photo Courtesy: Unknown
ആഘോഷങ്ങള്‍
ഏപ്രില്‍ മധ്യത്തില്‍ ആഘോഷിക്കുന്ന ടാഗോര്‍ ജന്മദിനാഘോഷം, ആഗസ്റ്റ 22, 23 തീയതികളില്‍ നടക്കുന്ന വാഴ നടീല്‍ ആഘോഷമായ ബ്രിക്ഷാരൂപന്‍, ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ നടക്കുന്ന മഴ ഉത്സവമായ വര്‍ഷമംഗല്‍ എന്നിവയാണ് ഇവിടെ നടക്കുന്ന പ്രധാന ആഘോഷങ്ങള്‍.
Photo Courtesy: GFDL
പൗഷ് ഉത്സവം
ശാന്തിനികേതനില്‍ ബ്രഹ്മ മന്ദിര്‍ സ്ഥാപിച്ചതിന്‍റെ ഓര്‍മ്മക്കായി നടത്തുന്ന പൗഷ് ഉത്സവം ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് നടക്കുന്നത്. നാടോടിനൃത്തം, സംഗീതം, കല, സാംസ്കാരികോത്സവം കായികമത്സരങ്ങള്‍ എന്നിവ മുഴുവന്‍ സജ്ജീകരണങ്ങളോടെയും ഇക്കാലയളവില്‍ നടത്തുന്നു.
Photo Courtesy: Sub4u.roy
മാഘോത്സവം
ചരിത്രസംഭവങ്ങളുടെ സ്മരണക്ക് നടത്തുന്ന മാഘോത്സവം, ജോയ്ദേവ് മേള, വസന്തോത്സവം എന്നിവയാണ് ഇവിടെ നടക്കുന്ന മറ്റു ആഘോഷങ്ങള്‍.
Photo Courtesy: Gangulybiswarup
ഭക്ഷണം
ബംഗാളി ഭക്ഷണത്തിന് പ്രത്യേകിച്ച് മീന്‍ കറിക്ക് പ്രസിദ്ധമാണ് ശാന്തിനികേതന്‍. വിശ്വഭാരതി കാമ്പസ് വലുതും മനോഹരവുമാണ്. ടാഗോറിന്‍റെ പിതാവായിരുന്ന മഹാരാഷി ദേവേന്ദ്രനാഥ് പ്രാര്‍ഥന നടത്തിയിരുന്ന സ്ഥലമാണ് സഭാകേന്ദ്രം.
Photo Courtesy: Kaustav Das Modak from Kolkata, India
ചരിത്രം
1863ല്‍ റായ്പ്പൂര്‍ രാജാവ് രവിന്ദ്രനാഥ ടാഗോറിന്റെ പിതാവായ ദേവേന്ദ്രനാഥ ടാഗൂറിന് സമ്മാനിച്ച സുന്ദരമായ 30 ഏക്കര്‍ സ്ഥലത്താണ് ശാന്തി നികേതന്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jayantanth
തുടക്കം
1901ല്‍ കേവലം അഞ്ചു കുട്ടികളുമായാണ് ശാന്തിനികേതന്‍ എന്ന സ്ക്കൂള്‍ ടാഗോര്‍ ആരംഭിച്ചത്. ശാന്തിനികേതനിലെ കുട്ടികള്‍ അദ്ദേഹത്തെ ഗുരുദേവ് എന്ന് വിളിച്ചു. കുട്ടികള്‍ അധ്യാപകരെ ദാദാ എന്നും ദീദി എന്നി (ബംഗാളിയില്‍ സഹോദരി, സഹോദരി)ങ്ങനെയുമാണ് അഭിസംബോധന ചെയ്തത്.
Photo Courtesy: Pauldeba
മരച്ചുവട്ടില്‍
ഈ വിദ്യാലയത്തില്‍ പതിനായിരത്തിലധികം കുട്ടികള്‍ ഇന്ന് പഠിക്കുന്നുണ്ട്. മാവുകളുടെ തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഓപ്പണ്‍ ക്ലാസ് റൂമുകളില്‍ ആണ് പഠനം. മഴക്കാലത്ത് ക്ലാസ് മുറിയിലേക്ക് കുട്ടികളെ കൊണ്ടുപോക്കും.
Photo Courtesy: Biswarup Ganguly
വാഹനങ്ങള്‍ പാടില്ലാ
ക്യാമ്പസില്‍ വാഹനങ്ങള്‍ കൊണ്ടുവരാറില്ല. കുട്ടികള്‍ക്ക് അനുവദിക്കപ്പെട്ടത് സൈക്കിള്‍ മാത്രമാണ്. ടാഗോര്‍ ഉപയോഗിച്ച വാഹനം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
Photo Courtesy: Biswarup Ganguly
മ്യൂസിയം
സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന ഒന്ന് രവീന്ദ്ര മ്യൂസിയമാണ്. 1942ല്‍ കവിയുടെ മൂത്തമകന്‍ രതീന്ദ്രനാഥ ടാഗോറാണിത് സ്ഥാപിച്ചത്. ടാഗോര്‍ ഉപയോഗിച്ച ഭൗതിക വസ്തുകള്‍ പെയ്ന്റിംഗ്, കത്തുകള്‍, ശില്‍പങ്ങള്‍, വിദേശങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ തുടങ്ങിയവ ഈ ശേഖരത്തിലുണ്ട്.
Photo Courtesy: Biswarup Ganguly
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ശാന്തിനികേതന് സമീപം സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കങ്കാളിതാല എന്ന സതീപീഠം. ഇതിന് സമീപത്തായി ബുധനാഴ്ചകളില്‍ അടച്ചിടുന്ന മാന്‍ ഉദ്യാനവുമുണ്ട്.
Photo Courtesy: Rahulghose
ജോയ്ദേവ് കെന്ദുലി
ഗീതാ ഗോവിന്ദത്തിന്‍റെ കര്‍ത്താവിന്‍റെ ജന്മസ്ഥലമാണ് ജോയ്ദേവ് കെന്ദുലി. ബസൂലി ദേവിയുടെ പേരിലുള്ള ക്ഷേത്രമായ നാനൂറാണ് മറ്റൊരു ആകര്‍ഷണം.
Photo Courtesy: MGA73bot2
ബക്രേശ്വര്‍
ചുടുവെള്ള ഉറവകള്‍ കാണാവുന്ന ബക്രേശ്വറാണ് മറ്റൊരു ആകര്‍ഷണം. താരാപീഠ്, ലാവ്പൂര്‍ ഫുല്ലാറ, സെയ്ന്ത നന്ദേശ്വരി, നല്‍ഹട്ടി, മസ്സഞ്ജോര്‍ എന്നിവയും ഇതിന് സമീപത്തെ സന്ദര്‍ശനത്തിനുതകുന്ന സ്ഥലങ്ങളാണ്.
Photo Courtesy: rajeevakumara
എങ്ങനെയെത്താം
റോഡ് റെയില്‍ മാര്‍ഗങ്ങളിലൂടെയെല്ലാം ശാന്തിനികേതനിലെത്താന്‍ വഴികളുണ്ട്. അടുത്ത വിമാനത്താവളം കൊല്‍ക്കത്തയിലാണ്.
Photo Courtesy: Biswarup Ganguly