ശ്രീനാഥ്ജി ക്ഷേത്രം
തെക്കൻ രാജസ്ഥാനിൽ രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശ്രീ കൃഷ്ണന്‍റെ രൂപമായ ശ്രീനാഥ്ജിയെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. വൃന്ദാവനു സമീപത്തുള്ള ഗോവർധന കുന്നുകളിൽ നിന്ന് സ്വയംഭൂ ആയതാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്നാണ് വിശ്വസിക്കപ്പെടുന്നത്. മധുരയിൽ നിന്നു യമുനയുടെ തീരത്തേയ്ക്കും തുടർന്ന് ആഗ്രയിലേക്കും ഈ വിഗ്രഹം മാറ്റപ്പെട്ടു. ഗോവർധന കുന്നുകൾ ഉയർത്തി നിൽക്കുന്ന രൂപത്തിലുള്ള ശ്രീനാഥ്ജീ പ്രതിഷ്ഠാണ് ഇവിടെയുള്ളത്.
PC:Shrinathji Temple
ഔറംഗസേബും ശ്രീനാഥ്ജിയും
വിശ്വാസങ്ങളനുസരിച്ച് മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ഈ വിഗ്രഹം സൂക്ഷിക്കുവാൻ ആഗ്രഹിച്ചുവത്രെ. പിന്നീട് ഔറംഗസീബ് അഴിച്ചുവിട്ട ക്രൂരമായ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി രൂപത്തെ വീണ്ടും സുരക്ഷിതമായ മറ്റൊരിടത്തേയ്ക്ക് മാറ്റി. കാളവണ്ടിയിൽ കയറ്റി വിഗ്രഹം കൊണ്ടുപോയ വഴി സിൻഹാദ് ഗ്രാമത്തിൽ എത്തുകയും അവിടെവെച്ച് ആ കാളവണ്ടിയുടെ ചക്രങ്ങൾ മുന്നോട്ടു പോകുവാൻ സാധിക്കാത്ത വിധത്തിൽ ചെളിയിൽ ആഴ്ന്നു പോവുകയും ചെയ്തു. അങ്ങനെ ഭഗവാന് ഇവിടെ വസിക്കുവാനാണ് ആഗ്രഹമെന്നു മനസ്സിലാക്കുകയുംഅന്നത്തെ മേവാറിലെ മഹാറാണാ രാജ് സിങ്ങിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു ക്ഷേതം നിർമ്മിച്ചു.1672 ൽ ആയിരുന്നു ഇത്. 'ഹവേലി ഓഫ് ശ്രീനാഥ്ജി' എന്നും ഗോസ്വാമി ദാമോദർ ദാസ് ബൈരാഗി നിർമ്മിച്ച ഈ ക്ഷേത്രം അറിയപ്പെടുന്നു.
PC:wikimedia
മാറിവരുന്ന ഇടങ്ങൾ
അക്കാലത്തെ പല ഏറ്റുമുട്ടലുകളും യുദ്ധങ്ങളും നടന്ന സമയത്ത് ശ്രീനാഥ്ജിയുടെ വിഗ്രഹവുമാി വിശ്വാസികൾ നാടുവിട്ടിട്ടുണ്ട്. ശത്രുക്കളുടെ പിടിയിൽപെടാതെ വിഗ്രഹത്തെ സംരക്ഷിക്കുവാനായിരുന്നു ഇത്. ഇതിലേറ്റവും പ്രസിദ്ധമായിട്ടുള്ളത് 1802-ൽ, ദൗലത്ത് റാവു സിന്ധ്യയോട് പരാജയപ്പെട്ട ജസ്വന്ത് റാവു ഹോൾക്കർ അക്രമം നടത്തിയതാണ്. ഈ സമയത്താണ് ദേവനെ ഉദയ്പൂരിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് ഘാസിയാറിലെ ശ്രീനാഥ്ജി ക്ഷേത്രം നിർമ്മിക്കപ്പെടുകയും ഉദയ്പൂരില്‍ നിന്നു വിഗ്രഹം ഇവിടേക്ക് മാറ്റുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും നാഥ്ദ്വാരയിലേക്ക് തന്നെ തിരിച്ചു മാറ്റി. ഗാസിയാറിലെ ശ്രീനാഥ്ജിയുടെ ക്ഷേത്രത്തിൽ ഇപ്പോഴും പൂജകൾ നടക്കാറുണ്ട്. (കടപ്പാട്: വിക്കിപീഡിയ)
PC:Possible1919
പാക്കിസ്ഥാനിലും റഷ്യയിലും വരെ വിശ്വാസികൾ
ഇന്നത്തെ പാക്കിസ്ഥാന്റെ പല പ്രദേശങ്ങളിലും ശ്രീനാഥ്ജി ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (വിഭജനത്തിനു മുൻപ്) . അക്കാലത്ത് ഒരുപാട് ആളുകൾക്ക് ശ്രീനഥ് ജീയില് വിശ്വസിച്ചിരുന്നു. റഷ്യ ഉൾപ്പെടെ, അക്കാലത്തെ പലമധ്യേഷ്യൻ വ്യാപാര പാതകളിലും ശ്രീനാഥ്ജിയെ ആരാധിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
PC:wikimedia
ഏഴുതവണ മാറ്റുന്ന ആടയാഭരണങ്ങൾ
ശിശു രൂപത്തിലാണ് ക്ഷേത്രത്തിൽ കൃഷ്ണനെ ആരാധിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെന്നന പോലെ കൃഷ്ണനെ കാണുകയും ദിവസത്തിൽ ഏഴു തവണ വിഗ്രഹത്തിലെ ആടയാഭരണങ്ങൾ മാറ്റുകയും പകലും രാത്രിയും അനുയോജ്യമായ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. വിലയേറിയ ആഭരണങ്ങളാണ് ഓരോ സമയം കൃഷ്ണനെ ധരിപ്പിക്കുന്നത്.
ജന്മാഷ്ടമി, ഹോളി, ദീപാവലി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ.
അംബാനിയും ശ്രീനാഥ്ജി ക്ഷേത്രവും
ലോകത്തിനു മുന്നിൽ ശ്രീനാഥ്ജി ക്ഷേത്രം പരിചയപ്പെടുത്തുവാൻ എളുപ്പവഴി അംബാനിമാരുടെ ഇഷ്ട ക്ഷേത്രം എന്ന നിലയിലാണ്. അംബാനി കുടുംബത്തിന്റെ ആരാധനാ മൂർത്തിയായ ശ്രീനാഥ്ജി ക്ഷേത്രമാണ് തങ്ങളുടെ മിക്ക പ്രധാന ചടങ്ങുകളുടെയും വേദിയായി മുകേഷ് അംബാനി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസവും ശ്രീനാഥ്ജി ക്ഷേത്രം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ ഇളയ മകൻ അനന്ത് അംബാനിയും ൻകോർ ഹെൽത്ത്കെയർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായ രാധിക മെർച്ചന്‍റും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങ് ഈ ക്ഷേത്രത്തിലാണ് നടന്നത്.