Search
  • Follow NativePlanet
Share
» »റെയില്‍വേ സ്റ്റേഷൻ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം... 49 വർഷത്തെ ചരിത്രം മാറ്റാൻ സിക്കിം!

റെയില്‍വേ സ്റ്റേഷൻ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം... 49 വർഷത്തെ ചരിത്രം മാറ്റാൻ സിക്കിം!

ട്രെയിൻ യാത്രകളില്ലാത്ത ഒരു ജീവിതം നമുക്ക് സങ്കല്പിക്കാൻ പോലുമാകില്ല! ചെറിയൊരു യാത്രയാണെങ്കിൽ പോലും ട്രെയിനിൽ ചെറിയ ചിലവിൽ സുഖമായി പോയി വരാം. ഇനി ദീർഘദൂര യാത്രയാണെങ്കിലോ രാജ്യത്തിന്‍റെ മുക്കിലും മൂലയിലേക്കും ട്രെയിൻ സർവീസ് ഉള്ളതിനാൽ സുഖമായി യാത്ര ചെയ്യാം. ട്രെയിൻ സർവീസ് ഇല്ലാത്ത ജില്ലകൾ കേരളത്തിലുണ്ടെങ്കിലും ട്രെയിൻ ഇല്ലാത്ത ഒരു സംസ്ഥാനം ഇന്ത്യയിലുണ്ട് എന്നറിയുന്നവർ ചുരുക്കമാകും.

റെയില്‍വേ സർവീസ് ഇല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം എന്ന പേര് മാറ്റിക്കുറിക്കുവാന്‍ പോവുകയാണ് സിക്കിം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ സിക്കിം ഗതാഗതത്തിന്‍റെ കാര്യത്തിൽ വമ്പൻ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റെയിൽ സർവീസുകൾ വരും എന്നു മാത്രമല്ല, സിക്കിമിലേക്കുള്ള യാത്രകളും ചരക്കു നീക്കങ്ങളും കൂടുതൽ എളുപ്പമുള്ളതാവുകയും ചെയ്യും.

Now Sikkim all set to get its first railway station

ഫെബ്രുവരി 26 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സിക്കിമിന്‍റെ ആദ്യ റെയിൽവേ സ്റ്റേഷനായ രംഗ്‌പോ സ്റ്റേഷന്‍റെ നിർമ്മാണത്തിന് തറക്കല്ലിടും. മൂന്നു ഘട്ടങ്ങളായാണ് സിക്കിമിന്‍റെ റെയിൽവേ പദ്ധതി വികസിക്കുക. സെവോക്ക് മുതൽ റാംഗ്‌പോ വരെയുള്ള റെയിൽ പദ്ധതി, രണ്ടാം ഘട്ടത്തിൽ റാംഗ്‌പോ മുതൽ ഗാംഗ്‌ടോക്ക്, ഒടുവിൽ, ഗാംഗ്‌ടോക്ക് മുതൽ നാഥുല വരെ മൂന്നാം ഘട്ടം എന്നിങ്ങനെയാണത്.

പദ്ധതിയുടെ ആദ്യ ഘട്ടം 2025 ൽ പൂർത്തിയാകും. പദ്ധതിയുടെ ആദ്യ ഘട്ടം 2025 വരെ പൂർത്തിയാകും. പ്രതിരോധ മന്ത്രാലയത്തിൻ്റെ പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ സ്റ്റേഷൻ ലൊക്കേഷനുകൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
1975 ൽ ഇന്ത്യയുടെ സംസ്ഥാനമായി മാറി സിക്കിമിന്‍റെ ആദ്യ റെയിൽവേ സ്റ്റേഷൻ എന്ന സ്വപ്നമാണ് 49 വർഷത്തെ കാത്തിരിപ്പിന് ശേഷം സഫലമാകാൻ പോകുന്നത്.

സിവോക്-റംഗ്‌പോ റെയിൽ പദ്ധതിക്ക് ആകെ 45 കിലോമീറ്റർ നീളമാണുണ്ടാവുക. ചൈന അതിർത്തിയോട് ചേർന്ന് ഗാംഗ്‌ടോക്ക്, നാഥു ലാ മേഖലകളിലൂടെ കടന്നു പോകുന്ന പാത വിനോദസഞ്ചാരത്തിനും പ്രതിരോധ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന വിധത്തിലാണ് നിർമ്മാണം.

2009 ഒക്ടോബറിൽ ആരംഭിച്ച സിവോക്-രംഗ്‌പോ റെയിൽവേ പദ്ധതിയുടെ പ്രധാന ഘടകമായിരിക്കും വരാനിരിക്കുന്ന സിക്കിം റെയിൽവേ സ്റ്റേഷൻ. പശ്ചിമ ബംഗാളിലെ സിവോക്കിൽ നിന്ന് സിക്കിമിലെ രാംഗ്‌പോ വരെ ഏകദേശം 45 കിലോമീറ്റർ നീളുന്ന ഈ റെയിൽവേ ലൈനിൽ അഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും. ബംഗാളിലെ സിവോക്ക്, റിയാങ്, ടീസ്റ്റ ബസാർ, സിക്കിമിലെ മെല്ലി, രംഗ്‌പോ എന്നിവയാണവ.

മൊത്തം നീളത്തിൻറെ 86% ടണലുകളും 5% പാലങ്ങളും ഉൾക്കൊള്ളുന്നു. 4 തുരങ്കങ്ങളിലും 13 മേൽപ്പാലങ്ങളിലും ഏകദേശം 3.5 കിലോമീറ്റർ റെയിൽ ലിങ്ക് സിക്കിമിലാണ്. 35 കിലോമീറ്ററിലധികം ടണലിങ് നടത്തുകയും 10.5 കിലോമീറ്റർ ടണൽ ലൈനിങ് പൂർത്തിയാക്കുകയും ചെയ്തു

കൂടാതെ, ടീസ്റ്റ ബസാർ ഇന്ത്യയുടെ ആദ്യത്തെ ഭൂഗർഭ ഹാൾട്ട് സ്റ്റേഷൻ ആയിരിക്കുകയും ചെയ്യും. 620 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോമിൽ ഫുൾ കോച്ച് ട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിയും. അടിയന്തര സാഹചര്യങ്ങൾക്കും ഒഴിപ്പിക്കലിനുമായി സ്റ്റേഷനിൽ ആറ് പ്രവേശന തുരങ്കങ്ങൾ ഉണ്ടാകും. കൂടാതെ ഈ സ്റ്റേഷൻ ഡാർജിലിംഗിനെ ഗാംഗ്‌ടോക്കുമായി ബന്ധിപ്പിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+