Search
  • Follow NativePlanet
Share
» »വരവായി വള്ളംകളിയുടെ നാളുകള്‍

വരവായി വള്ളംകളിയുടെ നാളുകള്‍

ഉത്സവ പ്രേമികളേയും കായിക പ്രേമികളേയും ഒരു പോലെ ആവേശഭരിതരാക്കുന്ന വള്ളംകളിയുടെ നാളുകള്‍ വരവായി

By Maneesh

മഴക്കാലത്തും മലയാളക്കരയില്‍ മഹോത്സവങ്ങള്‍ക്ക് കുറവൊന്നുമില്ല. കനത്തമഴ ചെറുതായി വരുന്ന ആഗസ്റ്റ് മാസങ്ങള്‍ മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായി. ഉത്സവ പ്രേമികളേയും കായിക പ്രേമികളേയും ഒരു പോലെ ആവേശഭരിതരാക്കുന്ന വള്ളംകളിയുടെ നാളുകള്‍ വരവായി. ആലപ്പുഴയിലെ ചമ്പക്കുളം വള്ളം കളി മുതലാണ് ആളുകള്‍ തുഴച്ചിലിന് ആര്‍പ്പ് വിളി തുടങ്ങുന്നത്. പിന്നീടങ്ങോട്ട് വള്ളം കളിയുടെ കാലമാണ്.

ഇനി വരാനുള്ളത് നെഹ്റു ട്രോഫി വള്ളംകളി

വള്ളംകളികളിൽ ഏറ്റവും ആവേശം ഉണ്ടാക്കുന്ന വള്ളംകളി ആലപ്പുഴയിലെ പുന്നമടക്കായലിൽ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളം കളിയാണ്. ആഗസ്റ്റ് ഒൻപതിനാണ് ഈ വർഷത്തെ വള്ളം കളി നടക്കുന്നത്. പായിപ്പാട് (പുന്നമട ബോട്ട് ക്ലബ്), ചമ്പക്കുളം(കൈനകരി യുബിസി), മഹാദേവ‌ൻ, ശ്രീഗണേശ് തുടങ്ങി നിരവധി ചുണ്ടൻ വള്ളങ്ങൾ ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്. ഒൻപതാം തീയ്യതിയാണ് വള്ളംകളി നടക്കുന്നതെങ്കിലും അതിനു മുന്നേ നടക്കുന്ന പരിശ്ശീലന തുഴച്ചിൽ കാണാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പുന്നമടയിൽ എത്തിച്ചേരുന്നത്.

പുന്നമടയിൽ എത്തിച്ചേരാൻ

ആലപ്പുഴയിലാണ് പുന്നമട സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ നിന്ന് വളരെ എളുപ്പത്തിൽ പുന്നമടയിൽ എത്തിച്ചേരാം. കേരളത്തിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ട്രെയിൻ ബസ് മുഖേന ആലപ്പുഴയിൽ എത്തിച്ചേരം.

ആലപ്പുഴയിലെ ഹോട്ടലുകളിലെ സ്പെഷ്യൽ നിരക്കുക‌ൾ പരിശോധിക്കാം

കേരളത്തിലെ വള്ളം കളികളെക്കുറിച്ച് മനസിലാക്കാം

നെഹ്റു ട്രോഫി വള്ളംകളി, ആഗസ്റ്റ് 9

നെഹ്റു ട്രോഫി വള്ളംകളി, ആഗസ്റ്റ് 9

എല്ലാവർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കാറുള്ളത്. ആലപ്പുഴയിലെ പുന്നമടക്കായലിൽ അരങ്ങേറാറു‌ള്ള ഈ വള്ളം കളി 2014ൽ ആഗസ്റ്റ് ഒൻപതിനാണ് നടക്കുന്നത്.

Photo courtesy: Manojk

 പായിപ്പാട് വള്ളംകളി, സെപ്തംബർ 8

പായിപ്പാട് വള്ളംകളി, സെപ്തംബർ 8

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്തു‌ള്ള പായിപ്പാട് ആറിലാണ് പായിപ്പാട് വള്ളം കളി നടക്കാറുള്ളത്. പ്രശസ്തമായ പായിപ്പാട് ജലോത്സവത്തിന്റെ അവസാന ദിവസമാണ് ഇവിടെ വള്ളം കളി നടക്കുന്നത്. സെപ്തംബർ മാസം എട്ടിനാണ് ഇവിടെ 2014 വള്ളംകളി നടക്കുക. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം പായിപ്പാട് ജലോത്സവത്തിന് പറയാനുണ്ട്. പുന്നമടക്കായലിൽ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളംകളിയുടെ കാഴ്ചയാണ് ചിത്രത്തിൽ.

Photo courtesy: Manojk

കുമരകം വള്ളംകളി, സെപ്തംബർ 8

കുമരകം വള്ളംകളി, സെപ്തംബർ 8

എല്ലാവർഷവും ശ്രീനാരയണഗുരു ജയന്തി നാളിൽ കോട്ടയത്തെ കുമരകത്താണ് കുമരകം വള്ളം കളി നടക്കുന്നത്. ഈ വർഷം സെപ്തംബർ എട്ടിനാണ് ഇവിടെ വള്ളംകളി നടക്കുന്നത്. 1903 ൽ കുമരകം സന്ദർശിച്ച ശ്രീനാരായണ ഗുരുവിനെ നാട്ടുകർ ചുണ്ടൻ വള്ളത്തിൽ എത്തി സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഇവിടെ വള്ളംകളി നടക്കുന്നത്. പുന്നമടക്കായലിൽ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളംകളിയിലെ വനിതകളുടെ മത്സരമാണ് ചിത്രത്തിൽ.
Photo courtesy: Sivavkm

ആറന്മുള വള്ളം കളി, സെപ്തംബർ 10

ആറന്മുള വള്ളം കളി, സെപ്തംബർ 10

പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ പമ്പാ നദിയിലാണ് എല്ലാവർഷവും ആറന്മുള വള്ളം കളി നടക്കാറുള്ളത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളി‌ൽ നടക്കാറുള്ള ഈ വള്ളം കളിയിൽ 48 ഓളം ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കാറുണ്ട്. സെപ്തംബർ പത്തിനാണ് ഈ വർഷത്തെ വള്ളം കളി. പുന്നമടക്കായലിൽ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളംകളിയുടെ കാഴ്ചയാണ് ചിത്രത്തിൽ. നെഹ്റു ട്രോഫി വള്ളംകളിയുടെ വിശേഷങ്ങൾ അടുത്ത സ്ലൈഡ് മുതൽ വായിക്കാം
Photo courtesy: Manojk

നെഹ്റു ട്രോഫി വള്ളംകളിയുടെ വിശേഷങ്ങൾ

നെഹ്റു ട്രോഫി വള്ളംകളിയുടെ വിശേഷങ്ങൾ

ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ കൂടാതെ, ഓടി, വെപ്പ്, ചുരുളൻ എന്നീ വള്ളങ്ങളുടെ മത്സരങ്ങളും നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമാണ്. വനിതകൾക്കായും വള്ളംകളി മത്സരം നടക്കാറുണ്ട്.
Photo courtesy: Sivavkm

പ്രൈംമിനിസ്റ്റർ ട്രോഫി

പ്രൈംമിനിസ്റ്റർ ട്രോഫി

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു നെഹ്റു ട്രോഫി വള്ളം കളി അറിയപ്പെട്ടിരുന്നത്. പിന്നീട് 1969ൽ ആണ് നെഹ്റു ട്രോഫി വള്ളം കളി എന്ന് പേരു മാറ്റിയത്. 1952ൽ ജവഹർലാൽ നെഹ്റുവിന്റെ സന്ദർശനത്തിനോടനുബന്ധിച്ചായിരുന്നു ആദ്യമായി പുന്നമടക്കായലിൽ ചുണ്ടൻവള്ള മത്സരം നടന്നത്.
Photo courtesy: Manojk

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+