യാത്ര ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ട്, വളരെ അപൂർവം മാത്രം. ഭൂരിഭാഗവും ആളുകളും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തിലേക്ക് എത്തിച്ചേരുമ്പോൾ കിട്ടുന്ന ആനന്ദം ആണ് ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കണ്ടുമടുത്ത കാഴ്ചകളിൽ നിന്ന് പുതിയ കാഴ്ചകൾ കാണുമ്പോൾ, പുതിയ രുചികൾ അറിയുമ്പോൾ, പുതിയ സംസ്കാരങ്ങൾ മനസിലാക്കുമ്പോൾ നമ്മൾ പുതിയ ഒരു ആനന്ദം കണ്ടെത്തുകയാണ്. ആനന്ദം കണ്ടെത്തുകയെന്നതാണ് യാത്രയുടെ ലക്ഷ്യവും.

യാത്രയുടെ ലക്ഷ്യം ആനന്ദമാണെങ്കിലും, യാത്രികർ എല്ലാവരും ആനന്ദം കണ്ടെത്തുന്നത് പലതരത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രികരെ ഒന്ന് തരം തിരച്ചാലോ. അപ്പോൾ അറിയാല്ലോ നമ്മളൊക്കെ ഏതുതരം യാത്രക്കാരാണെന്ന്.
ആഢംബര പ്രിയർ
ഇത്തരം യാത്രികരുടെ കണ്ണ് എപ്പോഴും ആഢംബരങ്ങളിൽ മാത്രമാണ്. തങ്ങൾക്ക് സുഖപ്രദമായ സ്ഥലങ്ങളിൽ മാത്രമെ ഇവർ യാത്ര ചെയ്യു. യാത്രയ്ക്കിടെ സുഖസൗകര്യങ്ങൾ ലഭിക്കാനായി എത്ര കാശുമുടക്കാനും ഇവർ തയ്യാറാകും. ട്രെക്കിംഗ് പോലുള്ള കാര്യങ്ങളിലൊന്നും ഇവർക്ക് താല്പര്യമില്ല. എവിടെയെങ്കിലും പോകുക അവിടെ ഒരു റിസോർട്ടിൽ കുറച്ച് ദിവസം തങ്ങുക. ഇത്രയൊക്കെ കാര്യങ്ങളിലേ ഇവർക്ക് താൽപ്പര്യം ഉണ്ടാകു.
ദേശാടനക്കിളികളെ പോലെ ചിലർ
ചിലർ ദേശാടനക്കിളികളെ പോലെയാണ് സഞ്ചാരത്തിന് വേണ്ടി മാത്രം ജീവിതം മാറ്റിവച്ചവർ. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും ചിലർ വെറുതെ സഞ്ചാരം നടത്താറുണ്ട്. ജീവിതം ഒരു സഞ്ചാമാണെന്ന് വിശ്വസിക്കുന്ന ഇത്തരക്കാർക്ക് മറ്റുകാര്യങ്ങളോടൊന്നും വലിയ താല്പര്യം കാണില്ല. പുതിയ സ്ഥലങ്ങൾ കണ്ടെത്താനും അവിടേയ്ക്ക് യാത്ര ചെയ്യാനുമാണ് ഇവർക്ക് താൽപ്പര്യം.
ഒറ്റപ്പെടാൻ മനസില്ലാത്തവർ
ചില സഞ്ചാരികൾ ഒറ്റയ്ക്ക് എവിടേയും പോകാറില്ല. സമാന ചിന്താഗതിക്കാരായ സംഘങ്ങളുടെ കൂടെ മാത്രമെ സഞ്ചരിക്കു. ഇത്തരക്കാർ യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് നല്ലധാരണ ഉള്ളവരായിരിക്കും. കാരണം ഇവരുടെ സംസാരങ്ങളിൽ എപ്പോഴും യാത്രകളാണ് വിഷയമാകാറുള്ളത്.
സാഹസിക പ്രിയർ
സഞ്ചാരികളിൽ മറ്റൊരു കൂട്ടരാണ് സാഹസിക പ്രിയർ. സാഹസിക കാര്യങ്ങളിലാണ് ഇവർക്ക് താല്പര്യം. വെറുതെ കാഴ്ചകൾ കണ്ടു കൊണ്ടുള്ള യാത്രയ്ക്കൊന്നും ഇവരെ കിട്ടില്ല.

ട്രെക്കിംഗ്, റാപ്‌ലിംഗ്, റോക്ക് ക്ലൈമ്പിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ ആക്റ്റിവിറ്റികളോടൊക്കെയാണ് ഇവർക്ക് താല്പര്യം. ഇത്തരം ആക്റ്റിവിറ്റികൾ എവിടെയുണ്ടോ അവിടെ ഇത്തരക്കാരെ കാണാം.
ചിന്ത നേട്ടങ്ങളിൽ മാത്രം
ചിലർ യാത്ര ചെയ്യുന്നത് കാഴ്ചകൾ കാണനോ എന്തെങ്കിലും ആക്റ്റിവിറ്റികളിൽ ഏർപ്പെടാനോ അല്ല. അവരുടെ ചിന്ത എപ്പോഴും ജീവിത വിജയങ്ങളിൽ ആണ്. അത് തേടി ആയിരിക്കും ഇത്തരക്കാരുടെ യാത്ര. ജോലി ആവശ്യങ്ങൾക്കോ, ബിസിനസ് ആവശ്യങ്ങൾക്കോ മാത്രമായിരിക്കും ഇത്തരക്കാർ യാത്ര ചെയ്യുന്നത്.
കുടുംബ സ്നേഹികൾ
ചില സഞ്ചാരികൾ കുടുംബാംഗങ്ങളുമായേ യാത്ര ചെയ്യാറുള്ളു. അതുകൊണ്ട് തന്നെ സാഹസിക യാത്രകൾക്കൊന്നും ഇവർക്ക് താല്പര്യം ഉണ്ടാകില്ല. കുടുംബാംഗങ്ങളുടെ സുരക്ഷ ആയിരിക്കും ഇവർക്ക് പ്രധാനം. ജനപ്രിയമായ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരിക്കും ഇത്തരക്കാർ മിക്കവാറും യാത്ര ചെയ്യാറുള്ളത്.
ഇത്രയൊക്കെ വായിച്ചിട്ട് എന്തു തോന്നുന്നു. നിങ്ങൾ ഇതിൽ ഏതിലെങ്കിലും ഉൾപ്പെടുവോ? അല്ലേങ്കിൽ ഇതിലൊന്നുംപ്പെടാത്ത വേറെ ഒരു ടൈപ്പ് ആണോ. എന്തായാലും അഭിപ്രായം അറിയിക്കുമല്ലോ?
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











