അപൂർവമായ ആചാരം
ലോകത്ത് എവിടേയും ഇല്ലാത്ത ഒരു ആചാരമാണ് ശ്രീരാമൻ ചിറയിലെ സേതുബന്ധനം എന്ന ആചാരം. സീതാദേവിയെ മോചിപ്പിക്കാൻ ശ്രീരാമ ഭഗവാൻ ലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് ചിറകെട്ടിയതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.
Photo Courtesy: Epggireesh
പാടശേഖരം
ചെമ്മപ്പള്ളിയിലെ ഒരു പാട ശേഖരമാണ് ശ്രീരാമൻ ചിറ എന്ന് അറിയപ്പെടുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ചിറകെട്ടൽ ചടങ്ങ് നടത്തുന്നതിനാലാണ് ഈ പാടശേഖരത്തിന് ശ്രീരാമൻ ചിറ എന്ന പേര് ലഭിച്ചത്.
Photo Courtesy: Epggireesh
കന്നിമാസത്തിലെ തിരുവോണം
കന്നിമാസത്തിലെ തിരുവോണം നാളിൽ ആണ് ഇവിടെ ചിറകെട്ടൽ എന്ന ആചാരം നടക്കാറുള്ളത്. ചിറകെട്ടോണം എന്നും ആളുകൾ ഈ ആചാരത്തെ വിളിക്കാറുണ്ട്.
Photo Courtesy: Epggireesh
ചടങ്ങുകൾ
ചിറകെട്ടണ നാളിൽ പുലര്‍ച്ചെ 3 മണിയ്ക്ക് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിയമവെടി കേള്‍ക്കുമ്പോള്‍, ശ്രീരാമന്‍ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കുന്നതോടെയാണ് ചിറകെട്ടോണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
Photo Courtesy: Challiyan at Malayalam Wikipedia
ചിറകെട്ട്
പാടശേഖരത്തിന്റെ തെക്ക് ഭാഗത്താണ് ചിറകെട്ടാറുള്ളത്. പാടശേഖരത്തിനു കുറുകേ നീളത്തിലും പുറമേ അര്‍ദ്ധവൃത്താകൃതിയില്‍ വട്ടകെട്ടും കെട്ടിയാണ് ചിറ നിർമ്മാണം പൂർത്തിയാകുന്നത്. നീളത്തിലുള്ള കെട്ടിന് ബലം നൽകാനാണ് വട്ടകെട്ട് കെട്ടുന്നത്.
Photo Courtesy: Epggireesh
നിർമ്മാണ വസ്തുക്കൾ
മണ്ണ്, മുള, ഓല, എന്നിവ കൊണ്ടായിരുന്നു ഇവിടെ ചിറകെട്ടാറുള്ളത്. ഇതിനായി നിരവധി ആളുകൾ പണിയെടുത്തിരുന്നു. തൃപ്രയാർ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ചിറകെട്ട് നടന്നിരുന്നത്.
Photo Courtesy: Chitra Ramayana
നരബലി
ചിറ ഉറയ്ക്കാൻ പണ്ട് നരബലി നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്. ചേന്നൻ എന്ന ഒരാളെ ഇതിനായി ബലി നൽകിയതിനേക്കുറിച്ച് ഇവിടുത്തെ നാട്ടുകാർക്ക് കേട്ടുകേൾവിയുണ്ട്. ചേന്നൻ കോൾ എന്ന് പണ്ട് ഈ പാടശേഖരത്തെ വിളിച്ചിരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോൾ ചെമ്മാപ്പിള്ളി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
Photo Courtesy: photobucket
തൃപ്രയാർ ക്ഷേത്രത്തേക്കുറിച്ച്
തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്റെ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ.
Photo Courtesy: Challiyan at Malayalam Wikipedia
ത്രിമൂർത്തി
കടല്‍ക്കരയില്‍ നിന്ന് കണ്ടെടുത്തതാണ് ഇവിടത്തെ പ്രതിഷ്ഠയായ വിഗ്രഹമെന്നാണ് ഐതിഹ്യം. ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും ശിവന്റേയും അംശങ്ങള്‍ വിഗ്രഹത്തില്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസത്തില്‍ ത്രിമൂര്‍ത്തി എന്ന നിലയിലാണ് ഇവിടത്തെ ആരാധന.
Photo Courtesy: Kevinsooryan
ക്ഷേത്രത്തേക്കുറിച്ച്
ക്ഷേത്രത്തിന്റെ ശ്രീകോവിലിലും നമസ്കാര മണ്ഡപത്തിലും രാമായണത്തിന്റെ ദൃശ്യാവിഷ്കരണം നല്‍കിയിട്ടുണ്ട്. പുരാതന മ്യൂറലുകളുടെയും നവഗ്രഹങ്ങളുടെയും മരത്തില്‍ കൊത്തിയ രൂപങ്ങളും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. കൂത്ത് അടക്കം ക്ഷേത്രകലങ്ങള്‍ ഇവിടെ പതിവായി നടക്കാറുണ്ട്.
Photo Courtesy: Challiyan at Malayalam Wikipedia