അവധിക്കാലമായാൽ പിന്നെ യാത്രകളുടെ നേരമാണ്. എവിടെയൊക്കെ പോയെന്ന് പറഞ്ഞാലും പലർക്കും വേനലവധിക്കാലത്ത് ഊട്ടി യാത്ര നിർബന്ധമാണ്. കാഴ്ചകൾ കാണാനും കോടമഞ്ഞിലും തണുപ്പിലും വെറുതേ ഇരിക്കുവനും ട്രെക്കിങ്ങും മലകളും ഹോം മേഡ് ചോക്ലേറ്റുകളുമടക്കം നിരവധി കാരണങ്ങളുണ്ട് ഊട്ടിയിലേക്ക് പോകുവാൻ. എന്നാൽ കുട്ടികളെ ആകര്‌ഷിക്കുന്നത് ഊട്ടിയിലെ ടോയ് ട്രെയിൻ യാത്രയാണ്.
ഊട്ടിക്കും മേട്ടുപ്പാളത്തിനും ഇടയിലായി സർവീസ് നടത്തുന്ന ടോയ് ട്രെയിനിൽ അവധിക്കാലത്തെ യാത്രക്കാരിലധികവും കുട്ടികളായിരിക്കും. യാത്ര അത്രയും നേരത്തെ പ്ലാൻ ചെയ്ത് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ വേനലവധിക്കാലത്ത് ടോയ് ട്രെയിൻ യാത്ര സാധ്യമാകൂ. ഇപ്പോഴിതാ, ഈ സീസണിലെ തിരക്ക് പരിഗണിച്ച് സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം നീലഗിരി മൗണ്ടെൻ റെയിൽവേ അധിക സർവീസ് നടത്തുവാൻ പോവുകയാണ്.
വേനലവധിയും ആളുകളുടെ തിരക്കും തുടങ്ങുന്ന മാർച്ച് അവസാനം മുതൽ ജൂലൈ ആദ്യ വാരം വരെ നീണ്ടു നിൽക്കുന്ന സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം നീലഗിരി മൗണ്ടെൻ റെയിൽവേ സര്‍വീസ് വഴ എത്ര തിരക്കാണെങ്കിലും ടോയ് ട്രെയിൻ കയറിടിട് പോകാൻ സഹായിക്കും. ഇതാ സ്പെഷ്യൽ ടോയ് ട്രെയിൻ സർവീസ് തിയതി, സമയം, റൂട്ട്, എങ്ങനെ ബുക്ക് ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം.
സമ്മർ സ്പെഷ്യൽ മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിൻ
ട്രെയിൻ നമ്പർ 06171 സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ മേട്ടുപ്പാളയത്ത് നിന്ന് മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 9.10 ന് തുടങ്ങുന്ന സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ ഉച്ചയ്ക്ക് 2.25 ന് ഊട്ടിയിൽ എത്തും. വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
മേട്ടുപ്പാളയം - 9.10 am
കല്ലാർ - 9.28 am
ഹില്‍ഗ്രോവ് - 10.46 am
കൂനൂർ - 12.30 pm
വെല്ലിങ്ടൺ - 13.04 pm
ആരവന്കാട് - 13.16 pm
കെറ്റി - 13.38 pm
ലവ്ഡേൽ - 14.00 pm
ഉദഗമണ്ഡലം (ഊട്ടി ) - 14.25 pm
സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ
ട്രെയിൻ നമ്പർ 06172 സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ മാർച്ച് 29 ന് രാവിലെ 11.25 ന് സർവീസ് ആരംഭിച്ച് വൈകിട്ട് 4.20 ന് മേട്ടുപ്പാളയം എത്തും. ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക.
ഉദഗമണ്ഡലം (ഊട്ടി ) - 11.25 am
ലവ്ഡേൽ - 11.37 am
കെറ്റി - 12.00 pm
ആരവന്കാട് - 12.20 pm
വെല്ലിങ്ടൺ - 12.35 pm
കൂനൂർ - 13.00 pm
ഹില്‍ഗ്രോവ് - 14.34 pm
കല്ലാർ - 15.50 pm
മേട്ടുപ്പാളയം - 16.20 pm
മേട്ടുപ്പാളയത്ത് നിന്ന് കൂനൂര് വരെ 40 ഫസ്റ്റ് ക്ലാസ് സീറ്റുകളും 140 സെക്കൻഡ് ക്ലാസ് സീറ്റുകളും ഉണ്ടായിരിക്കും. കൂനൂരില്‍ നിന്ന് ഊട്ടിയിലേക്ക് ആകെയുള്ള 220 സീറ്റുകളിൽ 80 എണ്ണം ഫസ്റ്റ് ക്ലാസും 140 സീറ്റുകൾ സെക്കൻഡ് ക്ലാസും ആയിരിക്കും. ജൂലൈ 7 വരെയാണ് ഈ സർവീസുകൾ.
ഊട്ടി ടോയ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ
സാധാരണ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതു പോലെ ഐആര്‍സിടിസിയുടെ വെബ്സൈറ്റ് ഉപയോഗിച്ച് ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ ബുക്ക് ചെയ്യാം. ഊട്ടി അഥവാ ഉദഗമണ്ഡലത്തിന്‍റെ സ്റ്റേഷൻ കോഡ് UAM ഉം മേട്ടുപ്പാളയത്തിന്‍റേത് MTP യും കൂനൂരിന്‍റേത് CNR ഉം ആണ്.
ഓണ്‍ലൈൻ അല്ലാതെ, നിങ്ങളുടെ യാത്രയുടെ ദിവസം ട്രെയിന്‍ പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുൻപ് സ്റ്റേഷനിലെത്തി നേരിട്ട് കൗണ്ടറിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരാൾക്ക് നാല് ടിക്കറ്റിൽ കൂടുകൽ ഒരു യാത്രയ്ക്ക് നല്കില്ല. ഏറെ തിരക്ക് അനുഭവപ്പെടുവാൻ സാധ്യതയുള്ളതിനാൽ കൗണ്ടർ വഴിയുള്ള ടിക്കറ്റ് ചിലപ്പോൾ കിട്ടിയില്ലെന്ന് വരാം. മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുകയാണ് ഏറ്റവും നല്ലത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













