Search
  • Follow NativePlanet
Share
» »ഇനി മഞ്ഞപ്പട്ടുടുത്ത ഗ്രാമഭംഗി; പൂത്തുലഞ്ഞ് സൂര്യകാന്തി പൂക്കൾ!

ഇനി മഞ്ഞപ്പട്ടുടുത്ത ഗ്രാമഭംഗി; പൂത്തുലഞ്ഞ് സൂര്യകാന്തി പൂക്കൾ!

പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ എന്നും കണ്ണിനൊരു കൗതുകമാണ്, അതിലേറെ രസകരവും. ഒന്നോ രണ്ടോ പാടങ്ങളിലല്ല, കണ്ണെത്തുന്ന ദൂരം മുഴുവനും ഇങ്ങനെ പൂത്തുകിടക്കുന്നത് കണ്ടാൽ ഒന്ന് അടുത്തുചെന്നു നോക്കുവാനും ഒരു ഫോട്ടോ എടുക്കുവാനും ആരും ആഗ്രഹിച്ചു പോകും. പക്ഷേ, ഈ കാഴ്ചകൾ കേരളത്തിൽ അധികം കാണാന്‍ കിട്ടാറില്ല. അതിർത്തി കടന്ന് കർണ്ണാടകയിലോ തമിഴ്നാട്ടിലോ എത്തേണ്ടി വരും.

ഇത്തവണയും പതിവ് തെറ്റാതെ തമിഴ്നാട്ടിൽ വീണ്ടും സൂര്യകാന്തിപ്പാടങ്ങൾ പൂവിട്ടിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ പൂത്തുലഞ്ഞു നിൽക്കുവാൻ തക്ക പാകത്തിലാണ് ചെടികളുടെ നിൽപ്. എവിടെയാണെന്നല്ലേ. കൊല്ലം അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ ചെങ്കോട്ടയ്ക്ക് സമീപം ആയ്‌ക്കുടി അകരക്കെട്ടി എന്ന സ്ഥലത്താണ് സൂര്യാന്തിയുള്ളത്. ഓണമെത്തുന്നതിനു മുന്നേയുള്ള സീസണിലെ പൂക്കുന്ന ആദ്യ പാടമാണ് ഇതെന്നാണ് കരുതുന്നത്.

Sunflower Blooms In Agarakattu in Shengottai

അകരക്കെട്ടിയിൽ രണ്ട് ഏക്കർ സ്ഥലത്തായാണ് സൂര്യകാന്തിപ്പാടമുള്ളത്. ഇതിൽ നിറയെ സൂര്യകാന്തിപൂക്കൾ പൂവിട്ടു നിൽക്കുകയാണ്. റോഡിനോട് ചേർന്നായതിനാൽ വഴിയെ പോകുന്നവർ ഇവിടെ നിർത്തി ഫോട്ടോ എടുക്കാനിവിടെ നിർത്തുന്നത് പതിവായിട്ടുണ്ട്. ചെടികൾ മുഴുവനായി പൂവിടുന്നതോടെ കൂടുതൽ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

ഇനി വിരിയുന്നത്

ഇവിടെത്ത സാംബവർവടകരയിലും സൂര്യകാന്തികൾ പൂവിടാനായിട്ടുണ്ട്. രണ്ടാഴ്ച കഴിയുന്നതോടെ അൻപത് ഏക്കറ്‍ സ്ഥലത്തായി സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാം. സൂര്യകാന്തികൂടാതെ ഇതേ സ്ഥലത്ത് ചോളവും പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. ഇവ വളർന്നു നിൽക്കുന്ന കാഴ്ചയും ഇവിടെയുണ്ട്.

കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലെത്തിയാൽ വെറും 09 കിലോമീറ്റർ ദൂരമേ അകരക്കെട്ടിലേക്കുള്ളൂ ചെങ്കോട്ടയിൽ നിന്ന് പഴയ തിരുവിതാംകൂർ ആർച്ചിനടുത്ത് വെച്ച് ഇടത്തേയ്ക്ക തിരിഞ്ഞ് കണക്കപ്പിള്ളവളസൈ-ഇലത്തൂർ-ഈനവിലക്കുവഴി സഞ്ചരിച്ചാൽ അകരക്കെട്ട് എന്ന സ്ഥലത്തെത്തും. കൊല്ലത്തു നിന്നു വരുമ്പോൾ ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് വേണ്ടത്. 103 കിലോമീറ്ററാണ് ദൂരം.

Sunflower Blooms In Agarakattu

സുന്ദരപാണ്ഡ്യപുരത്ത് ഓഗസ്റ്റിൽ

ഏറ്റവും മനോഹരമായി സൂര്യകാന്തി പൂത്തു നിൽക്കുന്ന സുന്ദരപാണ്ഡ്യപുരത്ത് ജൂലൈ അവസാനത്തോടെയും ഓഗസ്റ്റ് ആദ്യത്തോടെയും വിരിയാൻ തുടങ്ങും. ഓണവിപണി ലക്ഷ്യമാക്കിയുള്ള സുന്ദരപാണ്ഡ്യപുരം അതിമനോഹരമായ കാർഷിക ഗ്രാമമാണ്. ഈ സമയത്ത് ഗ്രാമത്തിനു മുഴുവൻ മഞ്ഞനിറമാണ്. തെങ്കാശിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടമാണ് കേരളത്തിലേക്ക് പൂക്കളെത്തുന്ന പ്രധാന വിപണിയും.
തെങ്കാശിയില്‍ നിന്നാണ് ഇവിടേക്ക് വരേണ്ടത്. സുന്ദരപാണ്ഡ്യപുരത്തിനോട് അടുക്കുംതോറും പ്രദേശത്തിന്റെ ഭംഗി ഇരട്ടിച്ചുകൊണ്ടേയിരിക്കും. തെങ്കാശിയിൽ നിന്ന് 13 കിലോമീറ്ററ്‍ ദൂരെയാണ് സുന്ദരപാണ്ഡ്യപുരം സ്ഥിതി ചെയ്യുന്നത്.

സൂര്യകാന്തിപ്പാടം കാണാനെത്തുമ്പോൾ

വെറും കാഴ്ചകൾ മാത്രമല്ല സൂര്യകാന്തിപ്പൂക്കൾ എന്നു മനസ്സിലാക്കി വേണം ഇവിടെ വരാൻ. പൂക്കൾ കൃഷി ചെയ്യുന്നവരുടെ ജീവിതോപാധി കൂടിയാണിത്. അനാവശ്യമായി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഒഴിവാക്കുക. കഴിവതും വയലിലിറങ്ങാതെ ഇരിക്കുക. വയലിലിറങ്ങിയാൽ തന്നെ ചെരിപ്പിട്ട് ഇറങ്ങാതിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+