ആന്ധ്രാമീല്‍സ്
അരിഭക്ഷണമാണ് ആന്ധ്രഭക്ഷണ രീതിയില്‍ കൂടുതലായും കാണുന്നത്. സ്റ്റീല്‍ പാത്രത്തില്‍ വിളമ്പുന്ന സദ്യയാണ് ഇവിടുത്തെ പ്രധാന
ഭക്ഷണം. വാഴയിലയിലും ഭക്ഷണം വിളമ്പുന്ന പതിവ് ഇവിടെയുണ്ട്. വിശേഷ ദിവസങ്ങളില്‍ പായസവും മധുരപലഹാരങ്ങളും
അടക്കം വിഭവ സമൃദ്ധമായ സദ്യയായിരിക്കും.
Photo Courtesy: PriyaBooks
ഹൈദരബാദി ബിരിയാണി
ഇന്ത്യയിലെ ബിരിയാണികളില്‍ പ്രശസ്തമായ ബിരിയാണിയാണ് ഹൈദരബാദി ബിരിയാണി. നിസാമിന്റെ ഭരണകാലത്താണ് രുചികരമായ ഹൈദരബാദി ബിരിയാണിയുടെ ഉത്ഭവം. ഹൈദരബാദി ചിക്കന്‍ ബിരിയാണിയാണ് ഏറ്റവും പ്രശസ്തം.
Photo Courtesy: Karan Verma
പേസരാട്ടു
ആന്ധ്രപ്രദേശ് തെലങ്കാന ഭാഗങ്ങളിലെ പ്രശസ്തമായ ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് പേസരാട്ടു. കാഴ്ചയില്‍ ദോശയോട് സാമ്യമുള്ള ഈ വിഭവം ഉഴുന്നുകൊണ്ടാണ് ഉണ്ടാക്കുന്നത്. ഇഞ്ചി ചട്‌നിയും കൂട്ടിയാണ് സാധാരണായി ഇതു കഴിക്കാറുള്ളത്.
Photo Courtesy: ukanda
ഉപ്പുമാവ്
ഉപ്പിണ്ടി എന്നാണ് ആന്ധ്രപ്രദേശില്‍ ഉപ്പുമാവ് അറിയപ്പെടുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിന് ഗോതുമ ഉപ്പിണ്ടി എന്നാണ് വിളിക്കുന്നത്. സാധാരണ റവകൊണ്ടുള്ള ഉപ്പുമാവും ഇവിടെ സാധാരണയാണ്.
Photo Courtesy: stu_spivack
പുളിഹോര
ആന്ധ്രപ്രദേശില്‍ ബ്രേക്ക് ഫാസ്റ്റിന് ഉപയോഗിക്കുന്ന അരിയാഹാരമാണ് പുളിഹോര. സാധരണ ചോറില്‍ പുളിച്ചാറും നിലക്കടലയും മറ്റു ചേര്‍ത്താണ് പുളിഹോര തയ്യാറാക്കുന്നത്.
Photo Courtesy: KALX999
ആന്ധ്രാമീന്‍കറി
ആന്ധ്രയിലെ പ്രശസ്തമായ വളൻപുളിയിട്ട് വച്ച മീന്‍കറി
Photo Courtesy: Maccess Corporation
ഉഗനി ബാജി
ആന്ധ്രപ്രദേശിലെ റായല്‍ സീമയിലെ സാധരണയായുള്ള ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്.
Photo Courtesy: Veera.sj
റവ ദോശ
ആന്ധ്രപ്രദേശിലെ പ്രശസ്തമായ റവ ദോശ
Photo Courtesy: Gpics at en.wikipedia
ബോളി
സൗത്ത് ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ പ്രശസ്തമായ ബൊളി ഒബട്ടു എന്ന പേരിലാണ് ആന്ധ്രപ്രദേശില്‍ അറിയപ്പെടുന്നത്. ഒരുട്ടിവച്ചിരിക്കുന്ന ഗോതമ്പ് മാവില്‍ ശര്‍ക്കരയും തേങ്ങയും നിറച്ച് ചപ്പാത്തിപോലെ പരത്തിയെടുത്ത് കല്ലില്‍ ചുട്ടെടുക്കുന്ന വിഭവമാണ് ഇത്.
Photo Courtesy: GaneshDatta
അരിസെലു
നമ്മുടെ നെയ്യപ്പത്തിന്റെ ആകൃതിയിലുള്ള ചെറിയ ഒരു സ്‌നാക്ക് ആണ് ഇത്. ശര്‍ക്കരയും അരിപ്പൊടിയും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
Photo Courtesy: T.sujatha
ചെക്കോടി
നമ്മുടെ മുറുക്കിന് സമാനമായ ഒരു സ്‌നാക്ക് ആണ് ഇത്. അരിയും മുളകുപൊടിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ സ്‌നാക്ക് ചെക്കോടി എന്നാണ് അറിയപ്പെടുന്നത്.
Photo Courtesy: Randhirreddy at English Wikipedia
ബൂന്ദി മിഠായി
ആന്ധ്രയില്‍ വിശേഷ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ഒരു മധുരപലഹരമാണ് ഇത്.
Photo Courtesy: PrasadGondi
അച്ചാറുകള്‍
അച്ചാറുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ആന്ധ്രപ്രദേശ്. പ്രത്യേകിച്ച് അവിടുത്തെ മാങ്ങ അച്ചാറാണ് പ്രശസ്തം.
Photo Courtesy: Miansari66