ലോകം ജീവിക്കാനായി പിച്ചവെച്ചു തുടങ്ങിയപ്പോള്‍, കല്ലില്‍ അടുപ്പുകൂട്ടി കത്തിച്ചപ്പോള്‍ ഭാരതം കല്ലില്‍ സ്വരങ്ങള്‍ തീര്‍ക്കുകയായിരുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയധികം വികസിച്ചിട്ടും ഇന്നും ഉത്തരം കണ്ടെത്തുവാന്‍ സാധിക്കാത്ത, നിര്‍മ്മാണത്തിലെ രഹസ്യങ്ങള്‍ കണ്ടെത്തുവാന്‍ സാധക്കാത്ത പല നിര്‍മ്മിതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. അവയില്‍ മിക്കവയും പുണ്യപുരാതന ക്ഷേത്രങ്ങള്‍ തന്നെയാണ്. അതിശയിപ്പിക്കുന്ന നിര്‍മ്മാണ ശൈലികളില്‍ എടുത്തു പറയേണ്ടത് സംഗീതം പൊഴിക്കുന്ന തൂണുകളെക്കുറിച്ചാണ്.
കരിങ്കല്ലില്‍ കൊത്തിയ തൂണില്‍ നിന്നും കൈകൊണ്ടു താളം പിടിക്കുമ്പോള്‍ സപ്ത സ്വരങ്ങള്‍ കേള്‍ക്കുന്ന സംഗീതം പൊഴിക്കുന്ന തൂണുകള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് യാതൊരുവിധത്തിലുള്ല സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കല്ലില്‍ ഇത്തരം അത്ഭുതങ്ങള്‍ കാണിക്കണെമെങ്കില്‍ അതിനുള്ള ജ്ഞാനം എങ്ങനെയാണ് അളക്കുവാന്‍ സാധിക്കുക. ഇതാ അതിശയിപ്പിക്കുന്ന സംഗീത തൂണുകള്‍ കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...
വിജയ വിറ്റാല ക്ഷേത്രം ഹംപി
കല്ലുകള്‍ കഥപറയുന്ന ക്ഷേത്രത്തിലെ കല്‍ത്തൂണുകള്‍ സംഗീതം പൊഴിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ഇവിടെയുള്ളത്. വാസ്തുവിദ്യയുടെ കലകളെയും സാധ്യതകളെയും ഇത്രയധികം ഉപയോഗിച്ച മറ്റൊരു നിര്‍മ്മിതി ഹംപിയില്‍ വേറെ കാണാനില്ല. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ദക്ഷിണേന്ത്യന്‍ ക്ഷേത്ര നിര്‍മ്മണ കലയുടെ ഗാംഭീര്യമാണ് വിളിച്ചു പറയുന്നത്. കല്ലില്‍ കൊത്തിയരിക്കുന്ന രഥം ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്.
PC:Suraj S Rao
രാഗമണ്ഡപ
ബ്രിട്ടീഷുകാര്‍ ചെയ്തത്
നെല്ലായപ്പര്‍ ക്ഷേത്രം
തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവ ക്ഷേത്രമാണിത്. ശിവന്‍ താണ്ഡവമാടിയ ക്ഷേത്രങ്ങളിലൊന്നും ഇതാണ്.
161 തൂണുകള്‍
ചുരുളഴിയാത്ത രഹസ്യം
PC:arunpnair
മധുര മീനാക്ഷി ക്ഷേത്രം
ശിവന്‍റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് എങ്കിലും പാര്‍വ്വതി ദേവിയാണ് ഇവിടെ പ്രസിദ്ധം. അത്തരത്തിലുള്ല വ്യത്യസ്ത ക്ഷേത്രം കൂടിയാണിത്. 985 കല്‍ത്തൂണുകളുള്ള ആയിരം കല്‍മണ്ഡപമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
അഞ്ച് തൂണുകള്‍



Click it and Unblock the Notifications
















