കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന ഇടങ്ങളിലൊന്നാണ് എറണാകുളം. പഠനവും ജോലിയും ചികിത്സ എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ സാധ്യമാക്കുന്ന ഇവിടേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നു. അത്തരത്തിലൊരു സർവീസാണ് കെഎസ്ആർടിസി താമരശ്ശേരിയിൽ നിന്നും എറണാകുളത്തേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ്.
കോഴിക്കോട് നിന്നുള്ളവർക്ക് ഏറ്റവും നേരത്തെ എറണാകുളത്ത് എത്തിച്ചേരാനും മറ്റു സ്ഥലങ്ങളിൽ സർക്കാർ/ഇതര സ്ഥാപനത്തിലെ ജീവനക്കാർക്ക് ജോലിക്ക് എത്താൻ പറ്റുന്ന രീതിയിൽ ഉള്ള സർവീസ് ആണിത്. താമരശ്ശേരി- എറണാകുളം- താമരശ്ശേരി റൂട്ടിൽ നടത്തുന്ന സർവീസിനെക്കുറിച്ചും സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

താമരശ്ശേരിയിൽ നിന്ന് പുലർച്ചെ 2.45ന് ആരംഭിക്കുന്ന സർവീസ് മുക്കം-അരീക്കോട്- മഞ്ചേരി-പെരിന്തൽമണ്ണ- പട്ടാമ്പി-കുന്നംകുളം-തൃശൂർ-ചാലക്കുടി- അങ്കമാലി- ആലുവ വഴിയാണ് പോവുക. താമരശ്ശേരി-മുക്കം-അരീക്കോട് -മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ തൃശൂർ എറണാകുളം റൂട്ടിലേക്ക് ഉള്ള ആദ്യം പുറപ്പെടുന്ന സർവീസ് കൂടിയാണിത്.
താമരശ്ശേരി - മുക്കം - അരീക്കോട് - മഞ്ചേരി - പെരിന്തൽമണ്ണ- പട്ടാമ്പി റൂട്ടിലുള്ള സർക്കാർ/ഇതര സ്ഥാപനത്തിലെ ജീവനക്കാർക്ക് ജോലിക്ക് എത്താൻ പറ്റുന്ന രീതിയിൽ ഉള്ള ഈ ഫാസ്റ്റ് പാസഞ്ചർ ബസ് രാവിലെ 09.05AM എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
താമരശ്ശേരി- എറണാകുളം (കുന്നംകുളം വഴി)
പുലര്‍ച്ചെ 2.45ന് താമരശ്ശേരിയിൽ നിന്ന് പുറപ്പെട്ട് 09:05A ന് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.
02:45 AM - താമരശ്ശേരി
03.20 AM - മുക്കം
03.35 AM - അരീക്കോട്
04:00 AM - മഞ്ചേരി
04:30 AM - പെരിന്തൽമണ്ണ
05:20 AM - പട്ടാമ്പി
05:35 AM - കൂറ്റനാട്
06.00 AM - കുന്നംകുളം
06:20 AM - തൃശൂർ 06.50AM
08:05 AM - ചാലക്കുടി
08:20 AM - അങ്കമാലി
08:40 AM - ആലുവ
09:05 AM - എറണാകുളം
എറണാകുളം- താമരശ്ശേരി (ഷൊർണൂർ വഴി )
തിരികെ രാവിലെ 11.45 ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 6.55ന് താമരശ്ശേരിയിൽ എത്തിച്ചേരും.
11:45 AM - എറണാകുളം
12:05 AM - ആലുവ
12:25 PM - അങ്കമാലി
12:45 PM - ചാലക്കുടി
02:00 PM - തൃശൂർ 02.30PM
03:10 PM - ഷൊർണ്ണൂർ
03:40 PM - പട്ടാമ്പി
04:30 PM - പെരിന്തൽമണ്ണ
05:15 PM - മഞ്ചേരി
05.40 PM - അരീക്കോട്
06.00 PM - മുക്കം
06:55 PM - താമരശ്ശേരി
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും
താമരശ്ശേരി ഡിപ്പോ :04952222217.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












