ലൊക്കേഷൻ
തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലാണ് അതിമനോഹരമായ ഈ തീരപ്രദേശം സ്ഥിതി ചെയ്യുന്നത്. ഡച്ചുകാരുടെ അധിവാസ കേന്ദ്രമായിരുന്ന ഈ സ്ഥലത്തിന് നീണ്ടവർഷത്തെ കോളനി വാഴ്ചയുടെ ചരിത്രം പറയാനുണ്ട്.
Photo Courtesy: Joseph Jayanth
എത്തിച്ചേരാൻ
ചെന്നൈയിൽ നിന്ന് 300 കിലോമീറ്ററും പോണ്ടിച്ചേരിയിൽ നിന്ന് 100 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നഗരത്തിരക്കുകളിൽ നിന്ന് ഓടിയൊളിക്കാൻ പറ്റിയ ഒരിടം കൂടിയാണ്.
Photo Courtesy: Vijay S
ചരിത്രം
പത്താംനൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ചോള സാമ്രാജ്യത്തിന്റെ നിർണ്ണായക ഭാഗമായിരുന്നു ഈ സ്ഥലം. പതിനാലാം നൂറ്റാണ്ടോടെ പാണ്ട്യന്മാരുടെ കീഴിലായി.
Photo Courtesy: Joseph Jayanth
വാണിജ്യകേന്ദ്രം
തഞ്ചാവൂർ രാജാവായ രഘുനാഥ നായക്കിന്റെ ഭരണകാലത്ത് പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഈ സ്ഥലം. പോർച്ചുഗീസുകാരും അറബികളും ഈ കാലയളവിൽ ഇവിടുത്തെ നിത്യ സന്ദർശകരായിരുന്നു.
Photo Courtesy: Sankara Subramanian
ഡച്ചുകാർ
1620ൽ ആണ് ഡച്ചുകാർ ഇവിടം പിടിമുറുക്കുന്നത് ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഈ വാണിജ്യ കേന്ദ്രം ക്രമേണെ കൈപ്പടിയിൽ ആക്കുകയായിരുന്നു. 1845ൽ ബ്രിട്ടീഷുകാർ ഇവിടം കീഴടക്കുന്നത് വരെ ഡച്ച് കാരുടെ ആധീനതയിൽ ആയിരുന്നു താരംഗമ്പാടി.
Photo Courtesy: Joseph Jayanth
ഡച്ച് സംസ്കാരം
താരംഗമ്പാടി സന്ദർശിക്കുന്നവർക്ക് ഇപ്പോഴും ഡച്ച് സംസ്കാരത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സാധിക്കും.
Photo Courtesy: Wandering Tamil
ഡാൻസ്ബോർഗ് കോട്ട
ഡാൻസ്ബോർഗ് കോട്ടയാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്. ഡച്ച് ക്യാപ്റ്റനായിരുന്ന ഓവ് ജേദ്ദേ (Ove Gjedde) 1620-21 കാലയളവിൽ ഈ കോട്ട നിർമ്മിച്ചത്.
Photo Courtesy: Joseph Jayanth
കോട്ടയേക്കുറിച്ച്
തഞ്ചാവൂർ രാജാവായിരുന്ന രഘുനാഥ് നായക്കും ഡെന്മാർക്കും തമ്മിലുള്ള ഉടമ്പടി പ്രകാരമായിരുന്നു സ്കാൻഡിനേവിയൻ ശൈലിയിലുള്ള ഈ കൂറ്റൻ കോട്ട നിർമ്മിച്ചത്. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം ഉറപ്പിക്കാനായിരുന്നു രഘുനാഥ് നായക് ഈ ഉടമ്പടിയിൽ ഏർപ്പെട്ടത്.
Photo Courtesy: Vijay S
കുരുമുളക് വ്യാപരം
കുരുമുളകായിരുന്നു ഇവിടുത്തെ പ്രധാന ചരക്ക്. ചരക്കുകൾ സൂക്ഷിക്കാനുള്ള ഗോഡൗണുകളും ഈ കോട്ടയിൽ ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തിച്ചേരുന്നത് വരെ ഈ സ്ഥലം പ്രധാന ഡച്ച് വാണിജ്യകേന്ദ്രമായിരുന്നു.
Photo Courtesy: Sankara Subramanian
രണ്ടാമത്തെ വലിയ കോട്ട
ഡച്ചുകാർ നിർമ്മിച്ചവയിൽ വച്ച് രണ്ടാമത്തെ വലിയകോട്ടയായ ഈ കോട്ടയിൽ പട്ടാള ക്യാമ്പ് മുതൽ ജയിൽ വരെ ഉണ്ടായിരുന്നു. 1977 മുതൽ തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കോട്ട നന്നായി പരിപാലിക്കപ്പെടുന്ന കോട്ടകളിൽ ഒന്ന് കൂടിയാണ്.
Photo Courtesy: Joseph Jayanth
മ്യൂസിയം
കോട്ടയ്ക്കുള്ളിൽ കയറിയാൽ ഡാനിഷ് ഫോർട്ട് മ്യൂസിയം സന്ദർശിക്കാനാകും കോളനിഭരണകാലത്തെ നിരവധി പുരാവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് സഞ്ചാരികൾക്ക് ഇവിടെ കാണാനാകും. 1979ൽ ആണ് ഇവിടെ മ്യൂസിയം ആരംഭിച്ചത്.
Photo Courtesy: Sankara Subramanian
കോട്ട സന്ദർശനം
കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ ചെറിയ ഒരു പ്രവേശന ഫീസ് നൽകണം. അത്ര വലിയ സമുച്ഛയമല്ല കോട്ട അതിനാൽ തന്നെ ഒരു മണിക്കൂർ കൊണ്ട് കോട്ട മുഴുവൻ സന്ദർശിക്കാം
Photo Courtesy: Joseph Jayanth
പള്ളികൾ
താരംഗമ്പാടിയിലെ കിംഗ്സ് സ്ട്രീറ്റിൽ കൂടി നടക്കുമ്പോൾ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ നിർമ്മിക്കപ്പെട്ട ക്രിസ്ത്യൻ ദേവാലയങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. സിയോൺ ചർച്ച്, ന്യൂ ജെറുസെലേം ചർച്ച് എന്നിവയാണ് അവ.
Photo Courtesy: Wandering Tamil
തെരുവുകൾ
കിംഗ് സ്ട്രീറ്റ്, ക്യൂൻ സ്ട്രീറ്റ്, അഡ്മിറൽ സ്ട്രീറ്റ്, ഗോൾഡ് സ്മിത് സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിലൂടെ നിങ്ങൾ നടന്ന് നീങ്ങുമ്പോൾ പഴയ ഡച്ച് കാലഘട്ടത്തിലേക്കുള്ള ഒരു സഞ്ചാരമായിരിക്കും അത്.
Photo Courtesy: Joseph Jayanth
ബീച്ചുകൾ
സുന്ദരമായ ബീച്ചുകളാണ് താരംഗമ്പാടിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. കൊറൊമാണ്ടല്‍ തീരത്താണ് അതിമനോഹരമായ ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇനിയും കണ്ടെടുക്കാത്ത ചിപ്പിക്കുള്ളിലെ മുത്താണ് ഈ കടല്‍ത്തീരം എന്ന് വേണമെങ്കിൽ ഈ ബീച്ചിനെ വിശേഷിപ്പിക്കാം
Photo Courtesy: Joseph Jayanth