ബീച്ചുകൾ
ഗോവ പോലെ തന്നെ ബീച്ചുകൾക്ക് പേരുകേട്ട സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീണ്ട് നിൽക്കുന്ന കേരളത്തിന്റെ തീരപ്രദേശം 550 കിലോമീറ്റർ ആണ്. നീണ്ട് കിടക്കുന്ന തീരപ്രദേശമാണ് കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. വിശദമായി വായിക്കാം.
Photo courtesy: Kerala Tourism
കോട്ടകൾ
തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കാസർകോട്ടെ ചന്ദ്രഗിരികോട്ടവരെ എത്രയെത്ര കോട്ടകളാണ് കേരളത്തിൽ ഒരു ചരിത്ര പുസ്തകം പോലെ നിലകൊള്ളുന്നത്. കോളനിഭരണകാലത്ത് നിർമ്മിച്ചവയാണ് ഇന്ന് കാണുന്ന പലകോട്ടകളും. വടക്കൻപാട്ടുകളിലും മറ്റും പൊന്നാപുരം കോട്ട പോലുള്ള വിസ്മയം ജനിപ്പിക്കുന്ന കോട്ടകളുടെ കഥപറയുന്നുണ്ട്. വിശദമായി വായിക്കാം.
ഹിൽസ്റ്റേഷനുകൾ
ബീച്ചുകൾക്കെന്നപോലെ തന്നെ പേരുകേട്ടതാണ് കേരളത്തിലെ ഹിൽസ്റ്റേഷനുകൾ. കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ ഇന്ത്യയിലേയും വിദേശത്തേയും സഞ്ചാരികളുടെ പ്രിയഭൂമിയാണ്. മൂന്നാർ, ദേവികുളം പോലുള്ള ഇടുക്കിയിലെ ഹിൽസ്റ്റേഷനുകൾ ബ്രീട്ടീഷുകാരുടെ കാലം മുതലേ പേരുകേട്ട മലനിരകളാണ്. വിശദമായി വായിക്കാം
ഹൗസ് ബോട്ട് യാത്ര
ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടിൽ ഒരു യാത്ര ചെയ്യാൻ. കേരളത്തിലാണെന്ന് പറയുമ്പോൾ പലരും ചോദിച്ചുകാണും ഹൗസ്ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ടോയെന്ന്. യാത്ര ചെയ്തവർ പുഞ്ചിരിക്കും. അപ്പോൾ അവരുടെ മനസിൽ കായലിലെ ഓളങ്ങളായിരിക്കും. യാത്ര ചെയ്യാത്തവർ ഒന്ന് കൊതിക്കും. ഹൗസ് ബോട്ടിൽ കയറാൻ. വിശദമായി വായിക്കാം
Photo courtesy: Akhilan
അമ്യൂസ്‌മെന്റ് പാർക്കുകൾ
കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്ക് സ്ഥിതി ചെയ്യുന്നത് മലമ്പുഴയിലാണ്. ഈ അവധിക്കാലത്ത് സന്ദർശിക്കാവുന്ന കേരളത്തിലെ ഏഴ് അമ്യൂസ്‌മെന്റ് പാർക്കുകളെ നമുക്ക് പരിചയപ്പെടാം.
Photo courtesy: RanjithSiji
കേരളത്തിലെ നഗരങ്ങൾ
കേരളത്തിലെ പട്ടണങ്ങൾ വിദേശികൾക്ക് പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങൾ നമുക്ക് നോക്കാം. അത് അറിയാൻ കേരളത്തിലെ പട്ടണങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. തിരുവനന്തപുരം മുതലുള്ള കേരളത്തിലെ നഗരങ്ങളുടെ പ്രത്യേകതകൾ വായിച്ചറിയാം.
Photo courtesy: Drajay1976
അണക്കെട്ടുകൾ
പശ്ചിമഘട്ട മലനിരകളിലാണ് കേരളത്തിലെ ഡാമുകളിൽ മിക്കതും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഡാമുകളും അതിനെ ചുറ്റിനിൽക്കുന്ന പ്രകൃതിയും കാണാൻ വളരെ സുന്ദരമാണ്. തിരുവനന്തപുരം ജില്ല മുതൽ കണ്ണൂർ ജില്ല വരെ കേരളത്തിൽ പ്രശസ്തമായ നിരവധി ഡാമുകളാണുള്ളത്. വിശദമായി വായിക്കാം
എടക്കൽ ഗുഹ
ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ. വിശദമായി വായിക്കാം
ചിത്രത്തിന് കടപ്പാട്: നിരക്ഷരൻ.
കൊച്ചിയിലെ മാളുകൾ
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന നഗരമാണ് കൊച്ചി. നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊച്ചി. കൊച്ചിയിലെ ചില മാളുകൾ പരിചയപ്പെടാം
Photo courtesy : Dileep Kumar
ഷൂട്ടിംഗ് ലൊക്കേഷനുകൾ
വരിക്കാശ്ശേരി മന എന്ന് കേട്ടിട്ടില്ലേ? സിനിമ കാണാറുള്ള മലയാളികൾ എല്ലാവരും ഈ മനയേക്കുറിച്ച് കേട്ടിട്ടുമുണ്ട്, തിരശീലയിൽ കണ്ടിട്ടുമുണ്ട്. ഇത്തരത്തിൽ സിനിമകളിലൂടെ പ്രശസ്തമായ നിരവധി കൊട്ടരാങ്ങളും കോട്ടകളും സ്ഥലങ്ങളും കേരളത്തിൽ ഉണ്ട്. വിശദമായി വായിക്കാം
Photo courtesy : Krishnan Varikkasseri