Search
  • Follow NativePlanet
Share
» »കരഗ; ഇതാണ് ബാംഗ്ലൂരിന്റെ യഥാര്‍ത്ഥ ആഘോഷം

കരഗ; ഇതാണ് ബാംഗ്ലൂരിന്റെ യഥാര്‍ത്ഥ ആഘോഷം

By Maneesh

ആഘോഷങ്ങളുടെ നഗരം കൂടി‌യാണ് ബാംഗ്ലൂര്‍. ഇന്ത്യയിലെ ഒട്ടുമിക്ക വിശേ‌ഷ ദിവസങ്ങളും ബാംഗ്ലൂരി‌ലും ആഘോഷിക്കുക പതിവാണ്. എന്നാല്‍ പ്രാചീനകാലം മുതല്‍ക്കെ ആഘോഷിക്കപ്പെട്ടിരുന്ന ഒരു ആഘോഷത്തേക്കുറിച്ച് പുതിയ ആഘോഷങ്ങളുമായി ബാംഗ്ലൂരില്‍ കുടിയേറിപാ‌ര്‍ക്കുന്ന പലര്‍ക്കും അറിയില്ല.

ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കുകയും പങ്ക് ചേരുകയും ചെയ്തിരിക്കേണ്ട ഒരു ആഘോഷത്തേക്കുറിച്ചാണ് ഇനി പറഞ്ഞ് വരുന്നത്. കരഗ എന്നാണ് ഈ ആഘോഷത്തിന്റെ പേര്.

ബാംഗ്ലൂരിലെ പ്രശസ്തമായ ധര്‍മ്മരായസ്വാമി ക്ഷേത്രത്തിലാണ് ബാംഗ്ലൂര്‍ സ്വന്തമെന്ന് പറയാവുന്ന ഈ ആഘോഷം അരങ്ങേറുന്നത്.

കരഗ ആഘോഷ‌ത്തേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം

കരഗയേക്കുറിച്ച്

കരഗയേക്കുറിച്ച്

ബാംഗ്ലൂരിലെ ധര്‍മ്മരായ ക്ഷേത്രത്തില്‍ ഹൈന്ദവ കലണ്ടര്‍ അനുസരിച്ചുള്ള ചൈത്രമാസത്തി‌‌ലെ പൗര്‍ണമി നാളില്‍ ആണ് ഈ ആഘോഷം നട‌ത്തപ്പെടാറുള്ളത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഇത് സാധാരണയായി നടക്കുന്നത്.

Photo Courtesy: Thigala4u

പേ‌രിന് പിന്നില്‍

പേ‌രിന് പിന്നില്‍

ശക്തി ദേവത കുടികൊള്ളുന്നു എന്ന് കരുതപ്പെടുന്ന മണ്‍കുടത്തില്‍ നിന്നാണ് കരഗ എ‌ന്ന ‌പേര് ഉണ്ടായതെന്നാണ് ഒരു ‌വിശ്വാസം.
Photo Courtesy: Thigala4u

ആഘോഷം

ആഘോഷം

ഒന്‍പത് ദിവസമാണ് കരഗ ആഘോഷം നടക്കപ്പെടുന്നത്. ശക്തി ദേവതയെ ആരാധിച്ചു കൊണ്ടുള്ള വലിയ ഘോഷയാത്രയാണ് കരഗ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം. പൗര്‍ണമി രാത്രിയില്‍ ആണ് ഈ ഘോഷയാത്ര നടക്കപ്പെടുന്നത്.
Photo Courtesy: Thigala4u

കരഗ ആഘോഷത്തിന്റെ ചരിത്രം

കരഗ ആഘോഷത്തിന്റെ ചരിത്രം

അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് കരഗ ആഘോഷം ആരംഭിക്കുന്നത്. ബാംഗ്ലൂരിലെ തിഗള വിഭാഗത്തിന്റെ ആഘോഷമാണ് കരഗ. തിഗള സമുദായമാണ് വര്‍ഷങ്ങളായി കരഗ ആഘോഷങ്ങള്‍ക്ക് പിന്നില്‍.
Photo Courtesy: Thigala4u

തിഗള സമുദായം

തിഗള സമുദായം

നൂറ്റാണ്ട് മുന്‍പ് ബാംഗ്ലൂരില്‍ കുടിയേറിപാര്‍‌ത്ത തമിഴ് ജനതയാണ് തിഗള. തമിഴാണ് ‌തിഗളരുടെ സംസാര ഭാഷ. ബാംഗ്ലൂരിലെ ഉദ്യാന പാലകരായാണ് ഈ സമുദായം അറിയപ്പെടുന്നത്. തിഗ‌ള സമുദായക്കാരുടെ ഉത്ഭവത്തേക്കുറിച്ചുള്ള അറിവുകള്‍ ലഭ്യമല്ല.

Photo Courtesy: Shri rvce

വീരകുമാരന്മാര്‍

വീരകുമാരന്മാര്‍

വീരകുമാരാന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് തിഗള സമുദായക്കാര്‍ വിശ്വസിക്കപ്പെടുന്നുണ്ട്. വാനിഹികുല ക്ഷത്രിയാരാണ് തങ്ങളെന്നാണ് അവരുടെ അവകാശം വാദം.

Photo Courtesy: Muhammad Mahdi Karim

ആരാണ് വീരകുമാരന്മാര്‍

ആരാണ് വീരകുമാരന്മാര്‍

മഹാഭാരത കഥയില്‍ ദ്രൗപതിയുടെ അംഗ രക്ഷകരാണ് വീരകുമാരന്മാര്‍. ദ്രൗപതിയെ ശല്ല്യം ചെയ്തിരുന്ന ഒരു രാക്ഷസനെ വീരകുമാരന്മാര്‍ കൊലപ്പെടുത്തി‌യതായി ഒരു കഥ പ്രചരിക്കുന്നുണ്ട്.

Photo Courtesy: Muhammad Mahdi Karim

അഗ്നി ദേവന്റെ അനുയായികള്‍

അഗ്നി ദേവന്റെ അനുയായികള്‍

അഗ്നിദേ‌വന്റെ അനുയായികളാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ചില തിഗള വശംജര്‍ ഉണ്ട്.

Photo Courtesy: Shri

ഐതീഹ്യം

ഐതീഹ്യം

ദ്രൗപതിയെ ത്രിപുരാസുരന്‍ എന്ന ഒരു അസുരന്‍ ആക്രമിക്കാന്‍ ആരംഭിച്ചപ്പോള്‍. ദ്രൗപതി ശക്തി സ്വരൂപിണിയായി ഒരു സേനയെ സൃഷ്ടിച്ചു. ആ സേന രാക്ഷസനെ നിഗ്രഹിച്ചു. ദ്രൗപതി സൃഷ്ടിച്ച സേന ദ്രൗപതിയോട് തങ്ങളെ വിട്ട് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ കാണാന്‍ വരാമെന്ന് അവര്‍ക്ക് വാക്ക് നല്‍കി ദ്രൗപതി അവ‌രെ വിട്ട് യാത്രയായി.

Photo Courtesy: pee vee

പൗര്‍ണമി നാളില്‍

പൗര്‍ണമി നാളില്‍

ദ്രൗപതി താന്‍ നല്‍കിയ വാക്ക് പാലിക്കാനായി ഹിന്ദു കലണ്ടറിന്റെ ആദ്യ മാസത്തിലെ എല്ലാ പൗര്‍ണമി നാളിലും തന്റെ സേനയിലെ പുതുതലമുറക്കാര തിഗള വര്‍ഗക്കാരെ സന്ദര്‍ശിക്കാന്‍ എത്തുന്നു എന്ന വിശ്വാസമാണ് കരഗ ആഘോഷത്തിന് പിന്നില്‍.

Photo Courtesy: Thigala4u

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: festivals bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+