ഒരു ട്രെയിൻ ടിക്കറ്റിന് എത്ര പൈസ വരെ നമ്മൾ മുടക്കും?? സാധാരണ യാത്രയാണെങ്കിൽ സ്ലീപ്പർ ടിക്കറ്റ് എടുക്കും. അതുമല്ല, കുറച്ചധികം ദൂരം പോകണമെന്നുണ്ടെങ്കിൽ തേർഡ് എസി എടുക്കും. അതും അത്രയും ആവശ്യമാണെങ്കിൽ മാത്രം. ഇനി ഫ്ലൈറ്റിന്‍റെ കാര്യത്തിലാണെങ്കിൽ എക്കണോമി സീറ്റ്. ഇതിനപ്പുറം ആവശ്യമില്ലെന്ന തോന്നലിൽ പണം ചെലവാക്കുന്നവർ സാധാരണക്കാരിൽ ഒരു പരിധിയിൽ കൂടുതൽ കാണില്ല.
എന്നാൽ നമ്മുടെ രാജ്യത്ത് ഇതൊന്നുമല്ലാതെ ലക്ഷങ്ങള്‍ മുടക്കാൻ സാധിക്കുന്ന ട്രെയിൻ യാത്രകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?? ആഢംബരം ആണെങ്കിലും ഇതൊക്കെ കുറച്ചു കൂടുതലല്ലേ എന്നു ചിന്തിപ്പിക്കുന്ന തരത്തിൽ ചെലവേറിയ, ലോകത്തിലെ തന്നെ ഏറ്റവും ആഢംബരം നിറഞ്ഞ ട്രെയിൻ യാത്രകളിലൊന്ന് നമ്മുടെ രാജ്യത്തുണ്ട്. അതാണ് മഹാരാജാ എക്സ്പ്രസിലുള്ള ട്രെയിൻ യാത്ര.

മഹാരാജാ എക്സ്പ്രസ്
പേരുപോലെ തന്നെ ട്രെയിൻ യാത്രകളിലെ മഹാരാജാ ആണ് മഹാരാജാ എക്സ്പ്രസ്. ഒരു മഹാരാജാവിന്‍റെ പ്രൗഢിയിലും ആഢംബരത്തിലും എല്ലാ സുഖങ്ങളും ആസ്വദിച്ച് ഒരു യാത്ര ഉറപ്പു തരുന്ന ട്രെയിൻ ആണ് മഹാരാജാ എക്സ്പ്രസ്. ലോകത്തിലെ ഏറ്റവും പണം മുടക്കിയുള്ള ട്രെയിൻ യാത്രകളിലൊന്ന് ഈ എക്സ്പ്രസ് ഉറപ്പു തരുന്നു. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഇടങ്ങളിലൂടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ഒരിക്കലും മറക്കാത്ത യാത്ര
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയും അനുഭവങ്ങളുമായിരിക്കും മഹാരാജാസ് എക്സ്പ്രസ് നിങ്ങൾക്ക് ഉറപ്പു തരിക. മാത്രമല്ല, യാത്രയിലുടനീളം നിങ്ങളെ ഒരു രാജാവിനെ പോലെ പരിഗണിക്കും എന്നു മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇവിടെ കാണില്ല എന്നും പറയാം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാഴ്ചകളിലേക്കാണ് ഇതിലെ പാക്കേജുകൾ ഒരുക്കിയിരിക്കുന്നതും.

അങ്ങനെ ആർക്കും ആഗ്രഹിക്കുമ്പോൾ നടത്താൻ കഴിയുന്ന യാത്രകളല്ല മഹാരാജാസ് എക്സ്പ്രസിലുള്ളത്. ഇഷ്ടംപോലെ കാശുള്ളവർക്കും ഒരു വിഷമവുമില്ലാതെ പണം ചെലവാക്കാൻ തയ്യാറുള്ളവർക്കും യാത്രകൾക്കായി പണം ഒരു വിഷയമേ അല്ലാത്തവർക്കും മാത്രമേ മഹാരാജാസ് എക്സ്പ്രസിൽ യാത്ര ചെയ്യാൻ സാധിക്കു. കാരണം ഏറ്റവും കുറഞ്ഞ ഇതിലെ പാക്കേജ് പോലും ബുക്ക് ചെയ്യാന് ലക്ഷങ്ങൾ മുടക്കണം.
മഹാരാജാസ് എക്സ്പ്രസ് നാല് പാക്കേജുകൾ
1. ഇന്ത്യൻ സ്പ്ലെൻഡർ (ഡെൽഹി-ആഗ്ര-രൺഥംഭോർ-ജയ്പൂർ-ബികനേർ-ജോധ്പൂർ-ഉദയ്പൂർ-ബലാസിനോർ-മുംബൈ)
2. ദ ഹെറിറ്റേജ് ഓഫ്ഇന്ത്യ (മുംബൈ-ഉദയ്പൂർ-ജോധ്പൂര്‍-ബികനേർ-ജയ്പൂർ-രൺഥംഭോർ-ഫത്തേപൂർസിക്രി-ആഗ്ര-ഡെൽഹി)
3. ദ ഇന്ത്യൻ പനോരമ (ഡെൽഹി-ജയ്പൂർ-രൺഥംഭോർ-ഫത്തേപൂർ സിക്രി-ആഗ്ര-ഓർച്ച-ഖജുരാഹോ-വാരണാസി-ഡെൽഹി)
4.ട്രെഷേഴ്സ് ഓഫ് ഇന്ത്യ( ഡെൽഹി-ആഗ്ര-രൺഥംബോർ-ജയ്പൂർ-ഡെൽഹി).

പറഞ്ഞു വന്നത് മുഴുവൻ ആഢംബര യാത്രയെക്കുറിച്ചാണല്ലോ. അപ്പോൾ മഹാരാജാസ് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കിലേക്ക് കടക്കാം. തിരഞ്ഞെടുക്കുന്ന ക്ലാസ് അനുസരിച്ചാണ് ടിക്കറ്റ്. ഡീലക്സ് ക്യാബിൻ (20), ജൂനിയർ സ്യൂട്ട് (18) , സ്യൂട്ട് (4) , പ്രസിഡൻഷ്യൽ സ്യൂട്ട് (1) എന്നിവയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ ഏറ്റവും കുറവ് ഡീലക്സ് ക്യാബിനും കൂടുതൽ പ്രസിഡൻഷ്യൽ സ്യൂട്ടിനുമാണ്.
നവരതന എന്ന് പേരിട്ടിരിക്കുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിൽ രണ്ട് കിടപ്പുമുറികളും രണ്ട് ശുചിമുറികളുമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു വ്യക്തിഗത വാലെറ്റ്, കോംപ്ലിമെന്ററി മിനി ബാർ, ഗൈഡ്, തുടങ്ങിയവയുമുണ്ട്. പ്രത്യേക കിടപ്പുമുറിയും ലിവിംഗ് ഏരിയയും ഉള്ള തരത്തിലാണ് സ്യൂട്ട്. ജൂനിയർ സ്യൂട്ടുകളിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്ത്റൂമുമുണ്ട്. ഡീലക്സ് ക്യാബിനുകൾ ഈ ട്രെയിനിലെ ഏറ്റവും ചെറിയ മുറികളാണെങ്കിലും അവ ഒരു സ്വകാര്യ കുളിമുറിയോടു കൂടിയാണ് വരുന്നത്.
മഹാരാജാസ് എക്സ്പ്രസ് ടിക്കറ്റ് നിരക്ക്
നേരത്തെ പറഞ്ഞതുപോലെ തിരഞ്ഞെടുക്കുന്ന റൂം സൗകര്യത്തിനനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വരിക.
ആറ് രാത്രിയും ഏഴ് പകലുമുള്ള ഇന്ത്യൻ സ്പ്ലെൻഡർ യാത്രയ്ക്ക് ഡബിൾ റൂമിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 620000 രൂപയും ജൂണിയർ സ്യൂട്ടിൽ 795200 രൂപയും സ്യൂട്ടിൽ 1159200
1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1991200 രൂപയുമാണ് നിരക്ക്.
ആറ് രാത്രിയും ഏഴ് പകലുമുള്ള ദ ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജിൽ ഡബിളിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 483240 രൂപയും ജൂണിയർ സ്യൂട്ടിൽ 831200രൂപയും സ്യൂട്ടിൽ 1159200
1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1991200 രൂപയുമാണ് നിരക്ക്.
ആറ് രാത്രിയും ഏഴ് പകലുമുള്ള ദ ഇന്ത്യൻ പനോരമ പാക്കേജിൽ ഡബിളിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 455800 രൂപയും ജൂണിയർ സ്യൂട്ടിൽ 795200 രൂപയും സ്യൂട്ടിൽ
1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1991200 രൂപയുമാണ് നിരക്ക്.
മൂന്ന് രാത്രിയും നാല് പകലുമുള്ള ട്രെഷേള്സ് ഓഫ് ഇന്ത്യ പാക്കേജിൽ ഡബിളിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 293450 രൂപയും ജൂണിയർ സ്യൂട്ടിൽ 638400 രൂപയും സ്യൂട്ടിൽ 1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1084000 രൂപയുമാണ് നിരക്ക്.
സിംഗിൾ സപ്ലിമെന്‍റിൽ ടിക്കറ്റ് നിരക്ക് വീണ്ടും കുറയും.
മഹാരാജാസ് എക്സ്പ്രസ്- സൗകര്യങ്ങൾ
20 ലക്ഷത്തിനടുത്ത് ടിക്കറ്റിന് പണം മുടക്കുമ്പോൾ മറ്റെന്തോക്കെ സൗകര്യങ്ങൾ ലഭിക്കുമെന്ന് കൂടി നോക്കണ്ടെ? വ്യക്തിഗത കാലാവസ്ഥാ നിയന്ത്രണ സംവിധാനം. 24 മണിക്കൂറും പാരാമെഡിക്കൽ സേവനങ്ങൾ, സൗജന്യ വൈഫൈ, ഇന്‍റർനെറ്റ്, ടിവി, സിസിടിവി ക്യാമറ, ആവശ്യമെങ്കില്‍ എയർ ആംബുലൻസ് സൗകര്യം, മിനി ബാർ
രംഗ് മഹൽ), മയൂർ മഹൽ എന്നിങ്ങനെ പേരിട്ടിരിക്കുന്ന 2 ഡൈനിംഗ് കാറുകളിലാണ് മഹാരാജാ ട്രെയിനിൽ ഗൗർമെറ്റ് ഡൈനിംഗ് ക്രമീകരിച്ചിരിക്കുന്നത്. അതിഥികൾക്ക് രാജാ ക്ലബ്ബിനുള്ളിൽ വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. കൂടാതെ ഒരറ്റത്ത് ബാറും മറ്റേ അറ്റത്ത് ട്രെഷർ ചെസ്റ്റ് എന്ന പേരിൽ ഒരു സുവനീർ ഷോപ്പും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












