വിശ്വാസങ്ങളുടെ കാര്യത്തിൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾ എന്നും ഒരുപടി മുന്നിലാണ്. ആചാരങ്ങളായാലും അനുഷ്ഠാനങ്ങളായാലും നിർമ്മിതിയിലും എല്ലാം വ്യത്യസ്തത പുലർത്തുന്ന ഇവിടുത്തെ ക്ഷേത്രങ്ങളിൽ മുളക് ഹോമിക്കുന്ന ക്ഷേത്രം പരിചയമുള്ളവർ പക്ഷേ അധികം കാണില്ല! കുംഭകോണത്തിന്‍റെ വിശ്വാസകഥകളോട് ചേർന്നു നിൽക്കുന്ന മഹാപ്രത്യങ്കിരാ ദേവി ക്ഷേത്രത്തിലാണ് വളരെ വിചിത്രമായ ആചാരങ്ങളുള്ളത്.
ഒരുപാട് ഐതിഹ്യങ്ങളും വിശ്വാസങ്ങളും മഹാപ്രത്യങ്കിരാ ദേവി ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ആഗ്രഹങ്ങളും സഫലമാകാത്ത സ്വപ്നങ്ങളും നടക്കുവാൻ ഇവിടെ വന്നു ദേവിയോട് പറഞ്ഞാൽ മതിയെന്നു കരുതുന്നവർ ഒരുപാടുണ്ട്. ഇത്തരത്തിൽ ആഗ്രഹങ്ങൾ നടന്നവരുടെ അനുഭവ സാക്ഷ്യം കേട്ട് എത്തുന്നവരാണ് ഇവിടുത്തെ സന്ദർശകരിൽ അധികവും.

സ്വയംഭൂവായ മഹാപ്രത്യങ്കിരാ ദേവിയെ ആരാധിക്കുന്ന ഇവിടെ പ്രത്യക്ഷത്തിൽ അഭിഷേകങ്ങളോ വലിയ പ്രാർത്ഥനകളോ ആരാധനയോ ഒന്നും കാണാൻ സാധിക്കില്ല. അതിനു കാരണം ദേവിയുടെ പ്രതി ഷ്ഠ സ്വയംഭൂ ആണെന്നതാണ്. എന്തൊക്കെയാണ് മഹാപ്രത്യങ്കിരാ ദേവി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതെന്നു നോക്കുന്നതിനു മുൻപേ ഇവിടുത്തെ വിശ്വാസങ്ങളെ പരിചയപ്പെടാം.
ശ്മശാനങ്ങളാല്‍ ചുറ്റപ്പെട്ട ക്ഷേത്രം
എട്ടു ശ്മശാനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ ദുഷ്ഠശക്തികളിൽ നിന്നും മോചനം നല്കുമെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും ചെയ്യുമെന്നുമാണ് വിശ്വാസം. പൗർണ്ണമി, അമാവാസി ദിവസങ്ങളിൽ നടത്തുന്ന ഹോമങ്ങളില് പങ്കെടുക്കാൻ ഒരുപാട് വിശ്വാസികൾ ഇവിടെ വരുന്നു.
പഞ്ചപാണ്ഡവരുടെ വനവാസ കാലത്തിനും മുൻപേ ഈ ക്ഷേത്രം നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. കാരണം പാണ്ഡവർ ഇവിടെ വന്ന് ആരാധിച്ചതുമായി ബന്ധപ്പെടാന്നാണ് ക്ഷേത്രത്തിന്‍റെ പേര്. അതായത് പാണ്ഡവർ തങ്ങളുടെ ആയുധങ്ങളെല്ലാം ഇവിടു്തെ മരത്തിന്‍റെ ചുവട്ടിൽ വെച്ച് പ്രാർത്ഥിച്ചുവത്രെ. അഞ്ചുപേരും വന്ന് പ്രാർത്ഥിച്ച ഇടമെന്ന അർത്ഥത്തിൽ ഇവിടം ഐവർപടിയാവുകയും അത് പിന്നീട് അയ്യനവാടിയായി മാറുകയും ചെയ്തുവത്രെ.
ഈ സ്ഥലത്തെത്തി പ്രാർത്ഥിച്ചതുകൊണ്ടാണ് പാണ്ഡവർക്ക് തങ്ങൾക്ക് കൈവിട്ടുപോയ രാജ്യവും അധികാരവും വീണ്ടും നേടാൻ കഴിഞ്ഞതെന്നാണ് വിശ്വാസം. അത് കൂടാതെ രാവണന്‍റെ പുത്രനായ ഇന്ദ്രജിത്ത് ഇവിടെ വന്ന് പ്ര്ത്യേക നികുംഭല യജ്ഞം നടത്തിയെന്നും അതിനുശേഷമാണ് ഇന്ദ്രജിത്തിന് ഇന്ദ്രനെ പരാജയപ്പെടുത്താൻ കഴിഞ്ഞതെന്നും വിശ്വാസമുണ്ട്.
ജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറാനും എത്ര പരിശ്രമിച്ചിട്ടും ലഭിക്കാതെ പോകുന്ന, നിങ്ങൾക്കർഹമായ സ്ഥാനങ്ങൾ ലഭിക്കാനും ഒക്കെ ഇവിടെ വന്ന് പ്രാർത്ഥിച്ചാല്‍ മതിയെന്നാണ് മറ്റൊരു വിശ്വാസം. അത്കൂടാതെ ഏതെങ്കിലും തരത്തിലുള്ള ബാധകളിൽ നിന്നും ആഭിചാര പ്രശ്നങ്ങളിൽ നിന്നും പരിഹാരം ലഭിക്കാനും ഇവിടെ വന്ന് പ്രാർത്ഥിച്ചാല്‍ മതിയെന്ന് വിശ്വസിക്കപ്പെടുനനു.
ചുവന്ന മുളക് ഹോമിക്കാം
നേരത്തെ പറഞ്ഞതുപോലെ ഇവിടെ ക്ഷേത്രത്തിൽ ചുവന്ന മുളക് നേദിച്ച് അത് ഹോമിച്ച് പ്രാർത്ഥിച്ചാൽ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ മാറുമെന്നും വിശ്വസിക്കപ്പെടുന്നു. അമാവാദി ദിനത്തിലെയും പൗർണ്ണമി ദിനത്തിലെയും പ്രാർത്ഥനകൾക്ക് ശേഷമാണ് മുളക് ഹോമം നടക്കുന്നത്. ഇവിടുത്തെ ദർശന സമയം രാവിലെ 8.oo മുതൽ 12.00 വരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












