Search
  • Follow NativePlanet
Share
» »ശിവപ്രതിമകളുടെ വലുപ്പം കാണണോ?

ശിവപ്രതിമകളുടെ വലുപ്പം കാണണോ?

By Maneesh

ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലല്ല. നമ്മുടെ അയൽ സംസ്ഥാനമായ നേപ്പാളിലാണ് ഉയരത്തിന്റെ കാര്യത്തി‌ൽ മുന്നിൽ നി‌ൽക്കുന്ന ശിവപ്രതിമ സ്ഥാപിച്ചിട്ടുള്ളത്. നേപ്പാളിലെ കൈലാസനാഥ മഹാദേവ പ്രതിമയുടെ ഉയരം 123 അടിയാണ്.

അതിനാൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള മുരുഡേശ്വര ശിവപ്രതിമയ്ക്ക് ഉരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കേണ്ടി വന്നു. എന്നാൽ ഉയരമുള്ള മറ്റെല്ലാ ശിവ പ്രതിമകളും ഇന്ത്യയിലാണ്.

കാണുമ്പോൾ വിസ്മയത്തോടെ കൈകൂപ്പി പോകുന്ന കൂറ്റൻ ശിവപ്രതിമകൾ നമുക്ക് കണ്ടറിയാം

മുരുഡേശ്വർ

മുരുഡേശ്വർ

ഉയരത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് കർണാടകയിലെ മുരുഡേശ്വറിലാണ്.

Photo Courtesy: Harikuttan333

മുരുഡേശ്വർ

മുരുഡേശ്വർ

അറബിക്കടലിന്റെ തീരത്ത് തല ഉയർത്തി നിൽക്കുന്ന ഈ ശിവപ്രതിമയുടെ നീളം 37 മീറ്റർ ആണ്. പ്രശസ്തമായ മുരുഡേശ്വര ക്ഷേത്രത്തിന് സമീപത്തായാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Abhiramk.pnr

മുരുഡേശ്വർ

മുരുഡേശ്വർ

ശിവപ്രതിമയുടെ ഒരു ദൃശ്യം

Photo Courtesy: Prashant Sahu

മുരുഡേശ്വർ

മുരുഡേശ്വർ

മുരുഡേശ്വര ക്ഷേത്രത്തെക്കുറിച്ചും മുരുഡേശ്വറിനെക്കുറിച്ചും കൂടുതൽ വായിക്കാം
Photo Courtesy: Yashawanth.M

നാംചി

നാംചി

33 മീറ്റർ ഉയരമുള്ള ഈ ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നാംചിയിലെ സിദ്ധേശ്വര ധാമിലാണ്.

Photo Courtesy: Yasho99

നാംചി

നാംചി

സിക്കിം സംസ്ഥാനത്തിലാണ് നാംചി സ്ഥിതി ചെയ്യുന്നത്. നാംചിയെക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: Allestren

ബീജാപൂർ

ബീജാപൂർ

85 അടി ഉയരമുള്ള ഈ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ബീജാപ്പൂരിലാണ്. ബീജാപ്പൂരിനേക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: Sissssou2

നാഗേശ്വർ പ്രതിമ

നാഗേശ്വർ പ്രതിമ

ഗുജറാത്തിലെ ദ്വാരകയ്ക്ക് സമീപം നാഗേശ്വര ജ്യോതിർലിംഗയിലാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 25 മീറ്റർ ആണ് ഈ പ്രതിമയുടെ ഉയരം.

Photo Courtesy: Aditya Mahar

നാഗേശ്വർ പ്രതിമ

നാഗേശ്വർ പ്രതിമ

നാഗേശ്വർ ജ്യോതിർലിംഗ ക്ഷേത്രം സന്ദർശിക്കുന്ന ആരേയും ആകർഷിപ്പിക്കുന്ന ഒന്നാണ് നാഗേശ്വർ പ്രതിമ.

Photo Courtesy: Amitparikh

നാഗേശ്വർ പ്രതിമ

നാഗേശ്വർ പ്രതിമ

ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ആദ്യത്തെ ജ്യോതിർ ലിംഗം ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Aditya Mahar

ബാംഗ്ലൂർ

ബാംഗ്ലൂർ

ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഈ ശിവ പ്രതിമയുടെ നീളം 65 അടിയാണ്. ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിൽ ആറാം സ്ഥാനമുണ്ട് ഈ പ്രതിമയ്ക്ക്

Photo Courtesy: Kalyan Kumar

ബാംഗ്ലൂർ

ബാംഗ്ലൂർ

ബാംഗ്ലൂരിൽ എയർപ്പോർട്ട് റോഡിൽ കേമ്പ് ഫോർട്ടിന് സമീപത്തയാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.
Photo Courtesy:Rajib Shome

ജബാൽപ്പൂർ

ജബാൽപ്പൂർ

76 അടി ഉയരമുള്ള ഈ പ്രതിമ സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ ജബാൽപ്പൂരിലാണ്.

Photo Courtesy: V.narsikar

ജബാൽപ്പൂർ

ജബാൽപ്പൂർ

ജബാൽപ്പൂരിലെ കാച്നാർ സിറ്റിയിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ജബാൽപ്പൂരിനെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Hshukla

ബലേശ്വര

ബലേശ്വര

വലിപ്പത്തിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ഈ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് ഒറീസയിലാണ്.

Photo Courtesy: MKar

ബലേശ്വര

ബലേശ്വര

ഒറീസയിലെ പ്രശസ്തമായ ഭാഞ്ജനഗർ വാട്ടർ റിസേർവിയറിന് സമീപത്തായാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: MKar

ഋഷികേശ്

ഋഷികേശ്

ഋഷികേശിൽ ഗംഗാ നദിയുടെ തീരത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: MahadevaARG

ഓംകാരേശ്വർ

ഓംകാരേശ്വർ

മധ്യപ്രദേശിലെ നർമ്മദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഓംകാരേശ്വർ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: YashiWong

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+