Search
  • Follow NativePlanet
Share
» »ഹോട്ടല്‍ മുറിക്കുള്ളില്‍ ‍ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍

ഹോട്ടല്‍ മുറിക്കുള്ളില്‍ ‍ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം യാത്രകളില്‍ ഹോട്ടല്‍ മുറികള്‍ എന്നത് ആ ദിവസത്തിന്‍റെ ക്ഷീണം തീര്‍ത്ത് പിറ്റേന്നത്തെ യാത്രകള്‍ക്കുള്ള ഊര്‍ജം സമ്പാദിക്കുന്നതിനുള്ള ഇടങ്ങളാണ്. രാത്രിയില്‍ ഒന്നുവിശ്രമിക്കുക എന്നതിലുപരിയായി ഒന്നുംതന്നെയില്ല. പക്ഷേ, കുടുബവുമായി, അല്ലെങ്കില്‍ വളരെ 'റിലാക്സ്' ചെയ്ത് യാത്ര പോകുന്നവര്‍ക്കോ നടന്നുകാണുവാനല്ലാതെ, ഒരു റിസോര്‍ട്ടുകളിലെ താമസത്തിനോ മാത്രമോയോ ഒക്കെ യാത്ര പോകുന്നവര്‍ക്ക് താമസിക്കുന്ന ഹോട്ടലുകള്‍ വളരെ പ്രധാനപ്പെട്ടവയായിരിക്കും. അവര്‍ നല്കുന്ന സൗകര്യങ്ങളും സേവനങ്ങളും എല്ലാം വിലമതിക്കുമ്പോഴും ഈ സേവനങ്ങള്‍ സ്വീകരിക്കുന്ന ആളുകള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുവാനുണ്ട്. ഒരു ഹോട്ടൽ മുറിക്കുള്ളിൽ നമ്മൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം...

ത്രോ പില്ലോ ഉപയോഗിക്കുന്നത്

ത്രോ പില്ലോ ഉപയോഗിക്കുന്നത്

ത്രോ തലയിണകൾ അഥവാ ത്രോ പില്ലോകള്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ അലങ്കാരത്തിനും അതിന്റെ ഭംഗി വര്‍ധിപ്പിക്കുവാനുമായി ഉപയോഗിക്കുന്നതാണ്. അലങ്കാരം മാത്രം ലക്ഷ്യമാക്കിയുള്ളതിനാല്‍ ഈ തലയിണകൾ എപ്പോഴും നന്നായി വൃത്തിയാക്കാറില്ല. ഇവ ഉപയോഗിക്കുന്നത് അൽപ്പം വൃത്തിഹീനമാണ്. കഴിവതും ഉപയോഗിക്കുവാനായി നല്കിയിരിക്കുന്നവ മാത്രം നമ്മുടെ ആവശ്യങ്ങള്‍ക്കെടുത്ത് ഇവ മാറ്റിവയ്ക്കാം,

ബാത്ത് റോബ്സ് കൊണ്ടുപോകുന്നത്

ബാത്ത് റോബ്സ് കൊണ്ടുപോകുന്നത്

പലപ്പോഴും അതിഥികള്‍ക്കായി വയ്ക്കുന്ന ബാത്ത് റോബ്സ് അവര്‍ ബാഗിലെടുക്കുന്ന ഒരു പ്രവണത കണ്ടുവരാറുണ്ട്. ഇത് ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാര്യമല്ല. മാത്രമല്ല, ഇത് നിങ്ങള്‍ എടുത്തതായി കണ്ടെത്തിയാല്‍ പിഴയോ അല്ലെങ്കില്‍ അധിക തുകയോ നല്കേണ്ടി വരും. ലിനൻ, കലാസൃഷ്‌ടി, ഇലക്‌ട്രോണിക്‌സ് എന്നിവയുൾപ്പെടെ വിലയേറിയ ഇനങ്ങൾ ഹോട്ടലില്‍ നിന്നും എടുക്കുവാന്‍ പാടുള്ളതല്ല. താമസസമയത്ത് ഹോട്ടൽ നൽകുന്ന ഷാംപൂ, ലോഷൻ, മറ്റ് വാനിറ്റി ഉൽപ്പന്നങ്ങൾ തുടങ്ങിയവ എടുക്കുന്നതില്‍ സാധാരണ പ്രശ്നമുണ്ടാവാറില്ല. ഭക്ഷണത്തിൽ കുറച്ച് രൂപ ലാഭിക്കണമെങ്കിൽ റെഡി ടു ഈറ്റ് രൂപത്തിലുള്ള സധനങ്ങള്‍, പലഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്ഡ കരുതുക,

നശിപ്പിക്കുന്നത്

നശിപ്പിക്കുന്നത്

ഗ്ലാസ് പോലുള്ള സാധനങ്ങള്‍ ചിലപ്പോള്‍ അവിചാരിതമായി അതിഥികളുടെ പക്കല്‍നിന്നും പൊട്ടിപ്പോയി എന്നു വരാം. ഇത് നേരെ അധികൃതരുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. മറിച്ച് ഈ സംഭവിച്ചത് നിങ്ങള്‍ അവരെ അറിയിക്കാതിരിക്കുകയും ഒന്നം സംഭവിക്കാത്തതുപോലെ പോവുകയും ചെയ്താല്‍ അത് ചിലപ്പോള്‍ പിന്നീട് വരുന്ന അതിഥികള്‍ക്കോ റൂം വൃത്തിയാക്കാനെത്തുന്നവര്‍ക്കോ അപകടം വരുത്തിയേക്കാം.

മുറിക്കുള്ളില്‍ പാചകം ചെയ്യുന്നത്.

മുറിക്കുള്ളില്‍ പാചകം ചെയ്യുന്നത്.

യാത്രകളില്‍ പരമാവധി പണം ലാഭിക്കുവാനായി പല കാര്യങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. അതിലൊന്ന് സ്വയം പാചകം ചെയ്യലാണ്. ഇത് നല്ലതാണെങ്കിലും പക്ഷേ, ഒരു ഹോട്ടലിനുള്ളില്‍ താമസിക്കുമ്പോള്‍ അതില്‍ പാചകം ചെയ്യുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും, മുറിക്കുള്ളിൽ തന്നെ പാചകം ചെയ്യാൻ തുടങ്ങുമ്പോള്‍ ഇത് ഫയർ അലാറം ഓണ്‍ ആകുന്നതിന് കാരണമാവും. അത് പിന്നീട് മറ്റു നടപടികളിലേക്ക് കടക്കും. ഹോട്ടലിനും മറ്റ് ബന്ധപ്പെട്ടവര്‍ക്കും ഇതുമൂലം പ്രശ്നങ്ങള്‍ മാത്രമേ സംഭവിക്കൂ. കൂടാതെ, ഹോട്ടൽ മുറിക്കുള്ളിൽ തീ പിടിക്കാനുള്ള അപകടസാധ്യതയുണ്ട്.

വിലയേറിയ സാധനങ്ങള്‍ മുറിക്കുള്ളില്‍ വെച്ച് പോകുന്നത്

വിലയേറിയ സാധനങ്ങള്‍ മുറിക്കുള്ളില്‍ വെച്ച് പോകുന്നത്

അധികം ദിവസങ്ങള്‍ ഹോട്ടലില്‍ താമസിച്ചുള്ള യാത്രയാണെങ്കില്‍ കഴിവതും ആഭരണങ്ങള്‍ പോലെ വിലയേറിയ സാധനങ്ങള്‍ ബാഗില്‍ കരുതാതിരിക്കുക. ഇനി നിങ്ങള്‍ എടുത്തെങ്കില്‍ യാത്രയിലുടനീളം കയ്യില്‍ തന്നെ സൂക്ഷിക്കുക. നിങ്ങള്‍ എപ്പോഴും കൊണ്ടുനടക്കുന്ന ബാഗില്‍ വേണമിത് വെക്കാന്‍. പകരം സൈറ്റ് സീയിങ്ങിനിറങ്ങുമ്പോള്‍ ഹോട്ടലിനുള്ളില്‍ വെച്ച് പോകരുത്. അതിനാൽ നിങ്ങളുടെ വിലയേറിയ ആഭരണങ്ങളോ വാലറ്റുകളോ പേഴ്‌സുകളോ നിങ്ങളുടെ മുറിയിൽ വയ്ക്കരുത്. ഹോട്ടല്‍മുറിയില്‍ വെച്ച് മോഷ്ടിക്കപ്പെട്ടാല്‍ വീട്ടുടമസ്ഥർ അല്ലെങ്കിൽ വാടകയ്‌ക്ക് നൽകുന്ന പോളിസി നിങ്ങളുടെ സാധനങ്ങൾക്ക് ഇന്‍ഷുറന്‍സ് കവറേജ് നൽകിയേക്കാം, അതിനാൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഇനങ്ങൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യേണ്ടത് പ്രധാനമാണ്.

 സ്വകാര്യ വിവരങ്ങൾ പങ്കിടാൻ ഹോട്ടൽ വൈഫൈ ഉപയോഗിക്കുന്നത്

സ്വകാര്യ വിവരങ്ങൾ പങ്കിടാൻ ഹോട്ടൽ വൈഫൈ ഉപയോഗിക്കുന്നത്

ഹോട്ടല്‍ നല്കുന്ന വൈഫൈ സൗകര്യം നമ്മള്‍ ഉപയോഗിക്കുമെങ്കിലും കഴിവതും പേഴ്സണല്‍ ആയുള്ള കാര്യങ്ങള്‍ പങ്കിടുന്നതും അകൗണ്ടുകള്‍ തുറക്കുന്നതും കഴിവതും ഒഴിവാക്കുക. ഹോട്ടൽ വൈഫൈ ഉപയോഗിച്ച് സെൻസിറ്റീവും സ്വകാര്യവും പ്രധാനപ്പെട്ടതുമായ വിവരങ്ങൾ പങ്കിടുന്നത് കർശനമായി ഒഴിവാക്കുക. പൊതു വൈഫൈ ഹാക്ക് ചെയ്യുന്നത് വളരെ എളുപ്പമായതിനാൽ ഇത് നിങ്ങൾക്കും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾക്കും വലിയ അപകടസാധ്യതകൾ ഉണ്ടാക്കും.

ഉച്ചത്തിലുള്ള സ്വരം

ഉച്ചത്തിലുള്ള സ്വരം


നിങ്ങള്‍ ഒരു ഹോട്ടിലില്‍ താമസിക്കുമ്പോള്‍ അവിടെ താമസിക്കുന്ന ആളുകളില്‍ ഒരാള്‍ മാത്രമാണ് എന്നോര്‍ക്കുക. ഉച്ചത്തിലുള്ല പാട്ടുകള്‍, ബഹളം വയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നു
ഉച്ചത്തിലുള്ള സംഗീതം കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് ഒരു ഹോട്ടൽ മുറിയിൽ താമസിക്കുമ്പോൾ. മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കുന്ന വിധം കഴിവതും ഒഴിവാക്കുക, മുറിക്കുള്ളില്‍ നിങ്ങള്‍ക്ക് മാത്രം കേള്‍ക്കുവാന്‍ സാധിക്കുന്ന തരത്തില്‍ സംസാരിക്കുകയും പാട്ട് വയ്ക്കുകയും ചെയ്യുക.

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

മിനിബാര്‍ റീസ്റ്റോക്ക് ചെയ്യുന്നത്

മിനിബാര്‍ റീസ്റ്റോക്ക് ചെയ്യുന്നത്

ആഢംബര ഹോട്ടലുകളില്‍ നിങ്ങളുടെ റൂമില്‍ ബിവറേജും മറ്റും വയ്ക്കുന്ന ചെറിയ മിനി ബാര്‍ അല്ലെങ്കില്‍ ഹോട്ടല്‍ ഫ്രിഡ്ജ് കാണും, ഇത് നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി തന്നെ സൂക്ഷിച്ചിരിക്കുന്നതാണ്. ഇതില്‍ നിന്നും ഒരു ബോട്ടില്‍ എടുക്കാല്‍ ഹോട്ടല്‍ പറയുന്ന തുക നല്കുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരുമാണ്. പലപ്പോഴും അതിഥികള്‍ ഒരു ബോട്ടില്‍ മുഴുവനായും ഉപയോഗിച്ച ശേഷം അതില്‍ കോള നിറച്ച് വയ്ക്കുന്നത് പല ഹോട്ടലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബെഡ് കൃത്യമായി പരിശോധിക്കാത്തത്

ബെഡ് കൃത്യമായി പരിശോധിക്കാത്തത്


നിങ്ങൾ കട്ടിലിൽ ഇരിക്കുന്നതിന് മുമ്പ് കിടക്കയുടെയും മെത്തയുടെയും ഓരോ കോണിലും എപ്പോഴും പരിശോധിക്കുന്നത് ഉറപ്പാക്കുക. ബെഡ്ബഗ്ഗുകളോ കട്ടിലിൽ പൊടിപിടിച്ച മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ അതില്‍ നിന്നും രക്ഷപെടാം.

വാതിലുകള്‍ അടയ്ക്കാം

വാതിലുകള്‍ അടയ്ക്കാം

നിങ്ങള്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ ചൂടുവെള്ളത്തിലോ മറ്റോ കുളിക്കുകയാണെങ്കില്‍ ശുചിമുറിയുടെ വാതിൽ ശരിയായി പൂട്ടുന്നത് ഉറപ്പാക്കുക. വാഷ്‌റൂമിൽ നിന്ന് ആവി മുറിയിലേക്ക് വന്നാൽ അതിന് ഫയർ അലാറം ഓണാക്കാനാകും. ഇത് അനാവശ്യ ബഹളത്തിനും കാരണമായേക്കും.

അവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംഅവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X