Search
  • Follow NativePlanet
Share
» »കാടും തേയിലത്തോട്ടങ്ങളും കയറിപ്പോകാം, മൂന്നാർ യാത്രയിൽ പോകണം ഈ ട്രക്കിങ് റൂട്ടുകളിലും

കാടും തേയിലത്തോട്ടങ്ങളും കയറിപ്പോകാം, മൂന്നാർ യാത്രയിൽ പോകണം ഈ ട്രക്കിങ് റൂട്ടുകളിലും

മൂന്നാർ യാത്രകളിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടെ നിന്നും പോകുവാൻ സാധിക്കുന്ന ട്രക്കിങ് റൂട്ടുകളാണ്. കാടുകൾ കയറിയും മലകൾ താണ്ടിയും തേയിലത്തോട്ടങ്ങൾ കടന്നും കോടമഞ്ഞു മൂടിക്കിടക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ. മൂന്നാറിലെത്തി കുറേ കാഴ്ചകൾ കണ്ടു പോകുന്നതിനു പകരം ഇവിടുത്തെ ട്രക്കിങ് പാതകളിലേക്ക് പോയാലോ. നിങ്ങൾ മൂന്നാറിൽ ചിലവഴിക്കുന്ന സമയത്തിനനുസരിച്ച് ഇവിടെ ചെയ്യുവാൻ പറ്റിയ ട്രക്കിങ്ങുകള് ഏതൊക്കെയാണെന്നു നോക്കാം

മീശപ്പുലിമല

കൂടുതൽ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത കേരളത്തിലെ തന്നെ ഏറ്റവും പേരുകേട്ട ട്രക്കിങ്ങിൽ ഒന്നാണ് മീശപ്പുലിമല. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി സാഹസിക പ്രിയരുടെ ഇഷ്ടകേന്ദ്രമാണ്. ഏഴുമലകൾ കയറിയിറങ്ങി ചെന്നു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. സൂര്യോദയം കാണുന്ന രീതിയിലാണ് ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യേണ്ടത്. മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ ദൂരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.
വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ ഇവിടേക്ക് പ്രവേശിക്കുവാൻ സാധിക്കു. മൂന്നാറിൽ നിന്ന് സൈലന്‍റ് വാലിയിലെത്തി അവിടെ നിന്ന് എട്ടു കിലോമീറ്റർ ദൂരം നടന്നു വേണം മീശപ്പുലിമല ട്രക്കിങ്ങിനു പോകുവാൻ.

കൂടുതൽ വിവരങ്ങൾക്ക് munnar.kfdcecotourism.com, 8289821408, 04865 230332

meeshapulimalai

PC:Ahammed Shahz

തൂവാനം

വെള്ളച്ചാട്ടത്തിലൂടെയുള്ള ഒരു ട്രക്കിങ്ങാണ് ലക്ഷ്മെങ്കിൽ മൂന്നാറിൽ നിങ്ങൾ പോകേണ്ടത് തൂവാനം വെള്ളച്ചാട്ടത്തിലേക്കാണ്. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച തേടി കാട്ടിലൂടെ, തടിപ്പാലങ്ങൾ കടന്ന്, പുഴയോരത്തുകൂടിയുള്ള മനോഹരമായ യാത്രാനുഭവമാണ് തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് നല്കുന്നത്. മൂന്നാറിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ നദിയിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മറയൂരിൽ നിന്നും പത്ത് കിലോമീറ്റർ ദൂരമുണ്ട് തൂവാനത്തിലേക്ക്. ലാം പെട്ടി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടേക്കുള്ള ട്രക്കിങ് സംഘടിപ്പിക്കുന്നത്. മൂന്നു കിലോമീറ്റർ ദൂരമാണ് നടക്കേണ്ടത്. റിവർ ക്രോസിങ് യാത്രയിലെ മനോഹരമായ ഭാഗമാണ്. രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് ട്രെക്കിങ് സമയം.

thoovanam waterfalls

ചൊക്രമുടി

മൂന്നാറില്‍ നിർബന്ധമായും പോയിരിക്കേണ്ട യാത്രകളിൽ ഒന്നാണ് ചൊക്രമുടി. കേട്ടറിഞ്ഞെത്തുന്ന ഇടമായതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഇവിടെയെത്താറുള്ളൂ. സമുദ്രനിരപ്പിൽ നിന്നും 2643 അടി ഉയരത്തിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്നും ദേവികുളത്തു വന്ന് അവിടുന്ന് ഗ്യാപ് റോഡിൽ വന്ന് വേണം ഇവിടേക്ക് ബേസ് ക്യാപിലെത്തുവാൻ. ഇതുകൂടാതെ, പോതമേട് എന്ന സ്ഥലത്തു നിന്നും ചൊക്രമുടിയേക്കു വരാം. ഒന്നര-രണ്ടു മണിക്കൂർ സമയം മാത്രമേ മുകളിലേക്ക് കയറുവാൻ വേണ്ടൂ.

chokramudi

കൊളക്കുമല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക് ഒരു യാത്ര പോകണെമെങ്കിൽ മൂന്നാറിലെ കൊളക്കുമലയിൽ വരാം. കേരളാ-തമിഴ്നാട് അതിര്‍ത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കൊളക്കുമല അതിമനോഹരമായ കാഴ്ചകളാണ് മുന്നിലെത്തിക്കുന്നത്. ഓഫ് റോഡും മലകളിലെ കാഴ്ചകളും നടത്തവും ഒക്കെ ചേരുന്നതാണ് കൊളക്കുമല. സമുദ്രനിരപ്പിൽ നിന്നും എട്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഭൂമിശാസ്ത്രപരമായി തമിഴ്നാട്ടില്‍ തേനി ജില്ലയില്‍ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് ഉള്ളത്. എന്നാൽ കേരളത്തിൽ നിന്നു മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. ഓർഗാനിക് രീതിയിൽ ആണ് ഇവിടെ തേയിലച്ചെടികൾ വളർത്തുന്നത് എന്ന പ്രത്യേകതയും കൊളക്കുമലയിലുണ്ട്.

kolakumalai

ടോപ് സ്റ്റേഷന്‍

മൂന്നാറിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യുവാൻ പറ്റിയ ട്രക്കിങ്ങാണ് ടോപ് സ്റ്റേഷനിലേക്കുള്ളത്. സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് നടന്നു കയറുന്നത് രസകരമായ യാത്രാനുഭവമാണ്. മൂന്നാറിനു സമീപത്തെ ഏറ്റവും ഉയരംകൂടിയ യാത്രകളിലൊന്നായിരിക്കും ഇത്. കോടമഞ്ഞും കാറ്റുമാണ് ഇവിടെ എല്ലായ്പ്പോഴും ഉള്ളത്. ടോപ് സ്റ്റേഷനിലേക്ക് പോകുന്ന റൂട്ടിലുള്ള എക്കോ പോയിന്‍റും ചെറിയ നടത്തങ്ങൾക്കായി പ്രയോജനപ്പെടുത്താം. ചെറിയ കാടിനുള്ളിലൂടെയുള്ള ചെറിയ യാത്ര വലിയ ട്രക്കിങ്ങിൽ താല്പര്യമില്ലാത്തവർക്ക് പോകാവുന്നതാണ്.

Munnar Top station

PC:Sajith Erattupetta

ആനമുടി

തെക്കേ ഇന്ത്യയിലെ എവറസ്റ്റ് എന്നാണ് ആനമുടി അറിയപ്പെടുന്നത്. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയാണ് ആനമുടി. സമുദ്രനിരപ്പിൽ നിന്നും 8,842 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇരവികുളം ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ആനമുടിയിലേക്ക് പക്ഷേ, എല്ലാ സമയത്തും പ്രവേശനമില്ല. പ്രത്യേക അനുമതിയോടു കൂടി മാത്രമേ ആനമുടിയിലേക്ക് കടക്കുവാൻ കഴിയൂ.
PC:Mdmadhu

anamudi treking

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+