മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് ഒരുപാട് സ്വപങ്ങളായിരിന്നു. ഒരുകാലത്ത് ഇന്ത്യക്കാരുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു മുംബൈയിലേക്കുള്ള യാത്ര. അങ്ങനെ സ്വപ്നങ്ങള്‍ തേടി മുംബൈയില്‍ എത്തിച്ചേര്‍ന്നവര്‍ ലക്ഷങ്ങളാണ്.
ഇന്ത്യയുടെ ഫാഷന്‍ തലസ്ഥാനം എന്ന് പറയുമ്പോള്‍ തന്നെ മുംബൈ എന്ന രണ്ട് വാക്കില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. നഗരവാസികള്‍, തിരക്കുള്ള ജീവിതം, നിശാപാര്‍ട്ടികള്‍, മെട്രോ, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ബീച്ചുകള്‍, ചേരികള്‍ അങ്ങനെ മുംബൈയുമായി ബന്ധപ്പെട്ട് കിടക്കുന്നതെല്ലാം ഇതില്‍ ഉള്‍പ്പെടും.
മുംബൈയില്‍ എത്തിച്ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് അനുഭവിക്കാവുന്ന ചില സ്വപ്ന തുല്ല്യമായ കാര്യങ്ങള്‍ എന്തെക്കെയാണെന്ന് പരിശോധിക്കാം.
മുംബൈയിലെ ആഢംബര ഹോട്ടലുകള്‍ പരിചയപ്പെടാം

ഗേറ്റ്‌വേ ഓഫ് ഇന്ത്യ
Image Courtesy : A.Savin
അതാ ഷാരുഖാന്‍!
മുംബൈയിലൂടെ നിങ്ങള്‍ നടക്കുമ്പോള്‍, നിങ്ങളുടെ കണ്മുന്നില്‍ ഏതെങ്കിലും ബോളിവുഡ് താരം പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങള്‍ ഞെട്ടിത്തരിക്കില്ലേ. കാരണം നിങ്ങള്‍ നടന്നു നീങ്ങുന്നത് ഇന്ത്യയുടെ ഗ്ലാമര്‍ നഗരങ്ങളിലൂടെയാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് നിരവധി ബോളിവുഡ് താരങ്ങളെ കാണാനാകാം. അവരുടെ ഓട്ടോഗ്രാഫ് വാങ്ങാം, അല്ലെങ്കില്‍ അവരോടൊപ്പം ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ ഇടാം. ലൈക്ക് വരുന്ന വഴികാണില്ല അല്ലേ
നിറങ്ങളും നിങ്ങളും!
മുംബൈയിലെ എം ജി റോഡിലെ ഫാഷന്‍ സ്ട്രീറ്റിലൂടെ വെറുതെ ഒന്ന് നടന്നു നോക്കു! നിങ്ങള്‍ ഇതുവരെയായി തേടിയലഞ്ഞ, നിങ്ങളുടെ മനസിന് പിടിച്ച, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രം നിങ്ങളുടെ കണ്‍മുന്നില്‍പ്പെടാതിരിക്കില്ല. ഇനി അത് ഒന്ന് കയ്യിലെടുത്തു നോക്കു, നിങ്ങള്‍ക്ക് അത് വാങ്ങാതെ പോകാനും പറ്റില്ലാ. കാരണം ഇത് മുംബൈ ആണ്, മായിക നഗരം. നിങ്ങളെ അടിമുടി മാറ്റുന്ന നഗരം. നിങ്ങളുടെ ഫാഷന്‍ കണ്‍സെപ്റ്റുകളെ കീഴ്മേല്‍ മറിക്കുന്ന നഗരം.

മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റ്
Image Courtesy : Vishalngp
ഭക്ഷണം ബഹുകേമം!
മുംബൈയിലെ തെരുവിലൂടെ നടക്കുമ്പോള്‍, നിങ്ങള്‍ ഒരു ഭക്ഷണ പ്രിയനല്ലെങ്കിലും നിങ്ങള്‍ ഒരു തീറ്റകൊതിയാനാകും. കാരണം തെരുവോരങ്ങളില്‍ നിങ്ങളുടെ കണ്ണുകളേയും മൂക്കുകളേയും കൊത്തിപ്പറിക്കാന്‍ രുചികരമായ സ്നാക്കുകള്‍ നിരന്ന് നില്‍പ്പുണ്ടാകും. തവ പുലാവ്, വട - പാവ്, പാവ് ഭജി, പോഹ, ഭേല്‍ പൂരി ലസികള്‍ അങ്ങനെ നിങ്ങളെ കൊതിപ്പിക്കുന്ന പലതും നിങ്ങളെ വയററിയാതെ തീറ്റിക്കുന്ന തീറ്റപണ്ടാരമാക്കും. ചോവപട്ടി, കൊളാബയിലെ മുഹമ്മദലി റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ സ്ട്രീറ്റ് ഫുഡിന് പേരുകേട്ട സ്ഥലങ്ങളാണ്.

കൊതിപ്പിക്കുന്ന പാവ് ബജി
Image Courtesy : Marco Zanferrari
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














