Search
  • Follow NativePlanet
Share
» »തിരുവൈരാണിക്കുളത്തേയ്ക്ക് വിശ്വാസികളെത്തുന്നു! പാർവ്വതി ദേവി ദർശനം നല്കുന്ന 12 നാളുകൾ! കേരളത്തിലിവിടെ മാത്രം

തിരുവൈരാണിക്കുളത്തേയ്ക്ക് വിശ്വാസികളെത്തുന്നു! പാർവ്വതി ദേവി ദർശനം നല്കുന്ന 12 നാളുകൾ! കേരളത്തിലിവിടെ മാത്രം

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവത്തെക്കുറിച്ചും ക്ഷേത്രചരിത്രത്തെക്കുറിച്ചും വിശദമായി വായിക്കാം...

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്ന്. സ്ത്രീകളുടെ ശബരിമല എന്നും വിളിക്കപ്പെടുന്ന തിരുവൈരാണിക്കുളം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ആരാധനാലയമാണ്. ശിവനും പാർവ്വതിയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്ക് ദർശനമായി നിൽക്കുന്ന അത്യപൂർവ്വമായ കാഴ്ചയും ഇവിടെ കാണാം. എന്നാൽ തിരുവൈരാണിക്കുളം ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് ഇവിടെ ആണ്ടിലൊന്നു മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നട തുറന്നുള്ള ദർശനത്തിനായി ഇവിടെ എത്തുന്നു. തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവത്തെക്കുറിച്ചും ക്ഷേത്രചരിത്രത്തെക്കുറിച്ചും വിശദമായി വായിക്കാം...

തിരുവൈരാണിക്കുളം ക്ഷേത്രം

തിരുവൈരാണിക്കുളം ക്ഷേത്രം

എറണാകുളം ജില്ലയിൽ ആലുവയ്ക്ക് സമീപം ശ്രീമൂലനഗരം പഞ്ചായത്തിന്‍റെ ഭാഗമായ വെള്ളാരപ്പള്ളിയിലാണ് തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ കിഴക്കു ദിശയിലേക്കും പാർവ്വതി പടിഞ്ഞാറ് ദിശയിലേക്കും ദർശനമായി ഒരൊറ്റ ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത.

 ഐരാണിക്കുളം മഹാദേവ ക്ഷേത്രം തൃശൂർ

ഐരാണിക്കുളം മഹാദേവ ക്ഷേത്രം തൃശൂർ

തൃശൂർ ജില്ലയിലെ ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ അതേ ദേവൻ തന്നെയാണ് ഇവിടെയും പാർവ്വതി സമേതനായി കുടികൊള്ളുന്നതെന്നാണ് വിശ്വാസം . ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. അവർക്കും ഇവിടെ പ്രത്യേക പ്രതിഷ്ഠകള്‍ ഉണ്ട്.

PC:RajeshUnuppally

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പു മഹോത്സവം

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പു മഹോത്സവം

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് നടതുറപ്പു മഹോത്സവം. ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ പാർവ്വതി ദേവിയുടെ നട തുറന്നുള്ള ദർശനമാണിത്. കേരളത്തില്‍ ഇങ്ങനെയൊരു നടതുറപ്പ് മഹോത്സവം ഇവിടെ മാത്രമേ ഉള്ളൂ എന്നതിനാൽ വലിയ ആഘോഷമായി ആണിത് ആഘോഷിക്കുന്നത്. ഈ 12 ദിവസങ്ങളിലും പാർവ്വതി ദേവിയെ നടതുറന്നു കാണുവാൻ ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെ എത്താറുണ്ട്.

 നടതുറപ്പു മഹോത്സവം വിശ്വാസങ്ങൾ

നടതുറപ്പു മഹോത്സവം വിശ്വാസങ്ങൾ

ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ശവനും പാർവ്വതിയുമുണ്ടല്ലോ. വളരെ പണ്ട്, പാർവ്വതി ദേവിയായിരുന്നുവത്രെ ശിവന് ആവശ്യമായ നിവേദ്യം തയ്യാറാക്കുന്നത്. നിവേദ്യത്തിനാവശ്യമായ സാധനങ്ങൾ അധികൃതർ തിടപ്പള്ളിയിൽ എത്തിക്കുകയും ശേഷം തിടപ്പള്ളി അടച്ചിടുകയുമായിരുന്നു ചെയ്യുന്നത്. അടച്ചിച്ച തിടപ്പള്ളിൽ നിശ്ചിത സമയത്തിനുള്ളിൽ നിവേദ്യം തയ്യാറാകമത്രെ. അങ്ങനെ ഇത് തയ്യാറാക്കുന്നത് പാർവ്വതി ദേവിയാണ് എന്നൊരു വിശ്വാസമുണ്ടായിരുന്നു.ഇതിൽ സംശയമുണ്ടായിരുന്ന ചിലർ നിവേദ്യം തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ച ശേഷം ദർശനം നടത്തുവാൻ വന്നു . എന്നിട്ട് ആ സമയമാകും മുൻപ് തിടപ്പള്ളി തുറന്നു നോക്കിയപ്പോൾ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്ന കാഴ്ച കണ്ടു. സർവ്വാഭരണവിഭൂഷിതയായി
നിൽക്കുകയായിരുന്നുവത്രെ ദേവി. ഈ കാഴ്ച കണ്ട് ക്ഷേത്രക്കാരും തന്റെ രഹസ്യം പുറത്തായതിൽ ദേവിയും വിഷമത്തിലാവുകയും ക്ഷേത്രം വിട്ടുപോകുവാൻ ദേവി തീരുമാനിക്കുകയും ചെയ്തു. എന്നാൽ പോകരുതെന്നുള്ള വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ദേവി തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും പറഞ്ഞശേഷം പോയി. ഇതാണ് ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിനു പിന്നിലുള്ള വിശ്വാസം.

 തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പു മഹോത്സവം 2023

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പു മഹോത്സവം 2023

2023ലെ തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പു മഹോത്സവം ജനുവരി 05 മുതൽ 16 വരെ നടക്കും. അഞ്ചാം തിയതി വൈകിട്ട് തുടങ്ങുന്ന തരുവാഭരണ ഘോഷ യാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ശേഷമാണ് നട തുറക്കുന്ന്. രാത്രി എട്ടുമണിക്ക് തുറക്കുന്ന നട അന്ന് പത്ത് മണിക്ക് അടക്കും. പിന്നീട് ആറാം തിയതി മുതൽ 16-ാം തിയതി വരെ പുലർച്ചെ 4 മുതൽ രാത്രി 9.00 വരെ ദര്‍ശനം ഉണ്ടാകും. അവസാന ദിവസം രാത്രി 8.00 വരെ ആയിരിക്കും നട തുറന്നുള്ള ദർശനം ലഭിക്കുന്നത്

 നടതുറപ്പ് മഹോത്സവം 2022- വിർച്വൽ ബുക്കിങ്

നടതുറപ്പ് മഹോത്സവം 2022- വിർച്വൽ ബുക്കിങ്

നട തുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് വിർച്വൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വരുവാൻ ഉദ്ദേശിക്കുന്നവർക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുവാൻ വിർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്താം. https://thiruvairanikkulamtemple.org/VirtualQBooking/ എന്ന അഡ്രവ് വഴി ബുക്ക് ചെയ്യാം. ഒരു ലോഗിൻ ഐഡിയിൽ നിന്നു ആറു പേർക്ക് വരെ മാത്രമേ ബുക്ക് ചെയ്യുവാൻ സാധിക്കു.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ആലുവയിൽ നിന്നും എളുപ്പത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെള്ളാരപ്പള്ളിയിൽ എത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ആലുവയിലാണ്. പത്ത് കിലോമീറ്റർ ദൂരത്തിലാണിത്. ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നും ക്ഷേത്രത്തിൽ വരാം. ശ്രീമൂലനഗരത്തിൽ നിന്നും മൂന്നര കിലോമീറ്റർ മാത്രമേ ക്ഷേത്രത്തിലേക്ക് ദൂരമുള്ളൂ.

 പാർക്കിങും ഗതാഗത നിര്‍ദ്ദേശങ്ങളും

പാർക്കിങും ഗതാഗത നിര്‍ദ്ദേശങ്ങളും

ആ വർഷത്തെ നടതുറപ്പ് മഹോത്സവത്തിന് മുന്നോടിയായി വാഹനങ്ങൾക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെക്കന്‍ ജില്ലകളില്‍നിന്ന്‌ വരുന്ന ബസ് പോലെ വലിയ വാഹനങ്ങള്‍ ആലുവ-അങ്കമാലി റോഡില്‍ ദേശം കവലയില്‍നിന്നോ ആലുവ-പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലെ മഹിളാലയം പാലത്തിലൂടെയോ തിരിഞ്ഞ് ശ്രീമൂലനഗരം -വല്ലം റോഡില്‍ പ്രവേശിച്ച് ക്ഷേത്രത്തില്‍ എത്താം. വടക്കന്‍ ജില്ലകളില്‍നിന്ന്‌ വരുന്ന വലിയ വാഹനങ്ങള്‍ എംസി റോഡിലൂടെ കാലടിയില്‍ വന്ന് വലത്തോട്ടു തിരിഞ്ഞ് ക്ഷേത്രത്തിലെത്തിച്ചേരാം. തെക്കന്‍ ജില്ലകളില്‍നിന്ന്‌ എത്തുന്ന ചെറുവാഹനങ്ങള്‍ക്ക് മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപര്‍ണിക പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട് : Thiruvairanikkulam Mahadeva Temple Facebook Page

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple shiva temple mystery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+