Search
  • Follow NativePlanet
Share
» »തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം; വെര്‍ച്വല്‍ ക്യൂ ബുക്കിങിന് തുടക്കമായി, 12 ദിവസം മാത്രം ദർശനം

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം; വെര്‍ച്വല്‍ ക്യൂ ബുക്കിങിന് തുടക്കമായി, 12 ദിവസം മാത്രം ദർശനം

പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന്‍റെ ഭാഗമായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി. പാർവ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം 2025 ജനുവരി 12 മുതൽ 23 വരെ 12 ദിവസം നീണ്ടു നിൽക്കും. ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഈ ദിവസങ്ങളിൽ സുഖമമായ ദർശനവും നടത്തിപ്പും ഉറപ്പാക്കുന്നതിനായാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്തുന്നത്.

വർഷത്തിൽ വെറും 12 ദിവസങ്ങൾ മാത്രമാണ് പാർവ്വതി ദേവി നട തുറന്ന് ദർശനം നല്കുന്നത്. ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന നടതുറപ്പ് മഹോത്സവത്തോട് അനുബന്ധിച്ചാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തുന്നതും. എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ വെള്ളാരപ്പിള്ളിയിലെ തിരുവൈരൈണിക്കുളം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഖ്യപ്രതിഷ്ഠ ശിവൻ ആണെങ്കിലും പാർവ്വതി ദേവിക്ക് പ്രാധാന്യം കൂടുതലുള്ള ക്ഷേത്രം കൂടിയാണിത്.

Thiruvairanikkulam Mahadeva Temple Virtual Queue Booking

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം 2025

2025 ജനുലരി 12 ഞായറാഴ്ച രാത്രി 8.00 മണി മുതൽ 23 വ്യാഴാഴ്ച രാത്രി 8.00 മണി വരെ നടതുറപ്പ് മഹോത്സവം ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്നവർക്ക് പാർവ്വതിയെ ദർശിച്ച് അനുഗ്രഹം മേടിക്കാം.

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് വെർച്വൽ ക്യൂ

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ജനുവരി 1 മുതൽ തുടക്കമായി. കൃത്യസമയത്ത് ദർശനം പൂർത്തിയാക്കാം എന്നതാണ് വെർച്വല്‍ ക്യൂ പ്രത്യേകത.

ക്ഷേത്രത്തിന്‍റെ വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ ഭക്തജനങ്ങൾക്ക് സമയബന്ധിതമായി ദർശനം പൂർത്തിയാക്കാവുന്നതാണ്. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർക്ക് ദേവസ്വം പാർക്കിങ്ങ് ഗ്രൗണ്ടുകളായ സൗപർണ്ണിക ,കൈലാസം, തിരുവൈരാണിക്കുളം ജംഗ്ഷൻ എന്നിവിടങ്ങളിലെ വേരിഫിക്കേഷൻ കൗണ്ടറിൽ ബുക്കിങ്ങ് രസീത് നൽകി ദർശന പാസ്സ് വാങ്ങാവുന്നതാണ്.
വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് സാധാരണ ക്യൂവിലൂടെ ദർശനം സാധിക്കുന്നതാണ്.

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ

എറണാകുളം ആലുവയ്ക്ക് സമീപമാണ് തിരുവാരാണിക്കുളം സ്ഥിതി ചെയ്യുന്നച്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ആലുവയിലാണ്, ശ്രീമൂലനഗരത്തിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരമുണ്ട്. ആലുവയിൽ നിന്ന് വരുമ്പോൾ മാറംപള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+