തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം 2025: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ഈ വര്‍ഷത്തെ നടതുറപ്പ് ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. വർഷത്തിലൊരിക്കൽ വെറും 12 ദിവസം മാത്രം തുറക്കുന്ന പാർവ്വതി ദേവിയുടെ തിരുനടയിൽ വന്ന് ദർശനം നടത്തി, അനുഗ്രഹം നേടാനായി എത്തുന്ന വിശ്വാസികളാല് ഇനിയുള്ള ദിവസങ്ങൾ ഇവിടെ നിറയും. ശ്രീപാര്‍വ്വതിദേവിയെയും ശ്രീമഹാദേവയെും ഈ ദിവസങ്ങളിൽ ദർശനം നടത്തുന്നവർക്ക് അളവില്ലാത്ത അനുഗ്രഹമാണ് കിട്ടുകയെന്നാണ് വിശ്വാസം.
ധനുമാസത്തിലെ തിരുവാതിര നാളിൽ തുറന്ന് 12 ദിവസം മാത്രമേ ഇവിടെ പാർവ്വതി ദേവിയെ ദർശനം നടത്തുവാൻ സാധിക്കുകയുള്ളൂ. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. തിരക്ക് ഒഴിവാക്കുവൻ പ്രത്യേക വിർച്വൽ ക്യൂ സംവിധാനം അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ ശ്രീകോവിലിൽ ശിവനും പാർവ്വതിയും അനഭിമുഖമായി ദര്‍ശനം നല്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

തിരുവൈരാണിക്കുളം പാർവ്വതീദേവിയുടെ നടതുറപ്പ് 2025
2025 ജനുവരി 12 രാത്രി 8.00 മണിക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നട തുറക്കും. തുടർന്ന് ജനുവരി 23 വ്യാഴാഴ്ച രാത്രി 8.00 മണി വരെ നടതുറപ്പ് മഹോത്സവം ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 4.00 മണി മുതൽ രാത്രി 9.00 മണി വരെയുമാണ് ദർശന സമയം.
ഇന്നത്തെ ചടങ്ങുകൾ
ധനുമാസത്തിലെ തിരുവാതിര നാളായ ഇന്ന്, ജനുവരി 12-ാം തിയതിയാണ് നടതുറപ്പ് മഹോത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന് തുടക്കമായുള്ള തിരുവാഭരണ ഘോഷയത്ര ഇന്ന് വൈകിട്ട് 4.30ന് അകവൂർ മനയിൽ നിന്ന് തുടക്കമാകും. രാത്രി എട്ടു മണിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തും. തുടർന്ന് നടതുറക്കൽ ചടങ്ങുകൾ നടക്കും, തുടർന്ന് രാത്രി പത്തോടെ നടയടയ്ക്കും.
വിർച്വൽ ക്യൂ
തിരുവൈരാണിക്കുളം നടതുറപ്പ് ദിവസങ്ങളിൽ സുഖമമായ ദർശനം സാധ്യമാകുന്നതിന് വിർച്വൽ ക്യൂ ബുക്കിങ്ങിന് ജനുവരി 1 മുതൽ തുടക്കമായിരുന്നു. www.thiruvairanikkulamtemple.org വഴി ഭക്തജനങ്ങൾക്ക് വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. അധികനേരം കാത്തു നിൽക്കാതെ, കൃത്യസമയത്ത് ദർശനം നടത്തി മടങ്ങാം എന്നതാണ് വിർച്വൽ ക്യൂവിന്‍റെ പ്രത്യേകത. വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർക്ക് ദേവസ്വം പാർക്കിങ്ങ് ഗ്രൗണ്ടുകളായ സൗപർണ്ണിക ,കൈലാസം, തിരുവൈരാണിക്കുളം ജംഗ്ഷൻ എന്നിവിടങ്ങളിലെ വേരിഫിക്കേഷൻ കൗണ്ടറിൽ ബുക്കിങ്ങ് രസീത് നൽകി ദർശന പാസ്സ് വാങ്ങാം.ദർശനത്തിന് ക്യൂ നിൽക്കാനായി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാര്‍ക്കിങ്
നടതുറപ്പ് മഹോത്സവം കൂടാനെത്തുന്നവർക്ക് വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് പാർക്കിങ് ഗ്രൗണ്ടുകളാണ് ക്ഷേത്രത്തിനു സമീപത്തായി ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ, സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകളും ഉണ്ടായിരിക്കും. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറുവാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപർണിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. മറമ്പിള്ളി പാലം കടന്നു വരുന്ന വലിയ വാഹനങ്ങൾ സൗപർണിക പാർക്കിങ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയ ശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
വിർച്വൽ ക്യൂ ബുക്ക് ചെയ്തവർ പാർക്കിങ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണിക എന്നിവിടങ്ങളിലെയും തിരുവൈരാണിക്കുളം ജംഗ്ഷനിലെ വേരിഫിക്കേഷൻ കൗണ്ടറിലും ബാർകോഡ് അടങ്ങിയ ബുക്കിംഗ് രസീത് കാണിച്ച് ദർശന പാസ് വാങ്ങണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












