തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് വലിയ കാത്തിരിപ്പില്ല. ധനു മാസത്തിലെ തിരുവാതിര നാളില് തുറക്കുന്ന നട വിശ്വാസികളെ സംബന്ധിച്ചെടുത്തോളം നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലെ ദർശന സൗഭാഗ്യമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് 12 ദിവസത്തെ നടതുറപ്പ് മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.
സ്ത്രീകളുടെ ശബരിമല എന്നു പലരും തിരുവൈരാണിക്കുളം ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്. പാര്വ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ദർശനം തേടിയെത്തുന്നവരിൽ അധികപങ്കും സ്ത്രീകളാണ് എന്നതാണ് കാരണം. ഈ വർഷത്തെ നടതുറപ്പ് മഹോത്സവം 2023 ഡിസംബർ 26 ചൊവ്വാഴ്ച മുതൽ 2024 ജനുവരി 6 ശനിയാഴ്ച വരെയാണ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

PC:Thiruvairanikkulam Mahadeva Temple/Facebook
തിരുവൈരാണിക്കുളം വിർച്വൽ ക്യൂ
നടതുറപ്പ് ദർശനത്തിനായി എത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥവും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ക്ഷേത്ര ദർശനത്തിന് സാധാരണ ക്യൂ കൂടാതെ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സംവിധാനവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്കും സാധാരണ ക്യൂ വഴി ക്ഷേത്ര ദർശനം നടത്താന്‍ സൗകര്യമുണ്ടായിരിക്കും . വെർച്ച്വൽ ക്യൂ സേവനം തികച്ചും സൗജന്യമാണ്.
ഡിസംബർ 17 ഞായറാഴ്ച മുതൽ വിര്‍ച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും. വിർച്വൽ ക്യൂ വഴി നേരത്തെ ബുക്കിങ് നടത്തിയാൽ വിശ്വാസികൾക്ക് അവരുടെ സൗകര്യപ്രദമായ തിയതിയിൽ അനുയോജ്യമാസ സമയത്ത് ദേവീ ദർശനം നടത്താം എന്നതാണ് പ്രത്യേകത. ഒരാളുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ആറു പേർക്ക് വരെ ബുക്കിങ് നടത്താം എന്നതിനാൽ ഗ്രൂപ്പ് ആയി വരുന്നവർക്കൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ വിര്‍ച്വൽ ബുക്കിങ് ചെയ്യാം.

തിരുവൈരാണിക്കുളം നടതുറപ്പ് ദർശനത്തിന് വിർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനായി
https://thiruvairanikkulamtemple.org/VirtualQBooking/ എന്ന വെബ് ലിങ്ക് സന്ദർശിക്കുക. തുടർന്ന് നിങ്ങളുടെ മുഴുവൻ പേര്, മൊബൈൽ നമ്പർ, ഇ - മെയിൽ ഐഡി എന്നിവ നല്കിയ ശേഷം ഒരു പാസ്വേഡ് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ഐഡി പ്രൂഫ് ടൈപ്പ് തിരഞ്ഞെടുക്കുക. ഐഡി പ്രൂഫ് നമ്പർ, നിങ്ങളുടെ പ്രായം എന്നിവ കൊടുത്ത് രജിസ്ട്രേഷൻ നടത്താം.
വെർച്ചർ ക്യൂ വഴി ദർശനത്തിനായി ലോഗിൻ ചെയ്യുന്ന വ്യക്തിയുടെയോ / കൂടെ ബുക്ക് ചെയ്യുന്നവരുടെയോ ബുക്ക് ചെയ്ത സമയത്ത് കൊടുത്ത തിരിച്ചറിയൽ രേഖ വെരിഫിക്കേഷൻ കൗണ്ടറിൽ പരിശോധനക്ക് നൽകേണ്ടതാണ്. ബുക്ക് ചെയ്തിട്ടുള്ള ടൈം സ്ലോട്ടിനു അര മണിക്കൂർ മുൻപ് മാത്രമേ ഭക്തർക്ക് വെരിഫിക്കേഷൻ കൗണ്ടറിൽ നിന്നും ദർശന പാസ് ലഭിക്കുകയുള്ളു.
ഡിസംബർ 26ന് രാത്രി 8.00 മണി മുതൽ ജനുവരി 6 രാത്രി 8.00 വരെയാണ് തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം നടക്കുന്നത്. സർവാഭരണ വിഭൂഷിതതായി കസവ് സാരിയുടുത്തു മുല്ലപ്പൂ ചൂടിയാണ് കല്യാണരൂപിണിയായ ദേവി ഈ ദിവസങ്ങളിൽ ദർശനം നൽകുന്നത്. പരമശിവനുമായുള്ള പുടമുറി കല്യാണം കഴിഞ്ഞയുടനെയുള്ള പാർവതീദേവിയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ അവിവാഹിതർ വിവാഹം നടക്കാനും വിവാതിഹരായവർ ഐശ്വര്യപൂർമ്ണമായ ദീർഘസുമംഗലി അനുഗ്രഹം തേടിയുമാണ് ഈ 12 ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നത്. വിവാഹം നടക്കാൻദേവിക്ക് പട്ടും താലിയും സമർപ്പിക്കുന്നതും വിവാഹം നടന്ന ശേഷം ഇണപ്പുടവ സമർപ്പിക്കുന്നതും ഇവിടെ പതിവാണ്. പുഷ്പാഞ്ജലി, തളികനിവേദ്യം , സ്വയംവര പുഷ്പാഞ്ജലി എന്നിവയും ഇവിടെ ദേവിക്കു നടത്തുന്ന വഴിപാടുകളാണ്.
സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 മുതൽ 11.00 വരെയും വൈകിട്ട് 5.00 മണി മുതൽ 7.30 വരെയും ആണ് വിശ്വാസികൾക്ക് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












