കേരളത്തിലെ യാത്രാരംഗത്ത് വന്‍ മാറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും തുടക്കമിട്ടാണ് വന്ദേ ഭാരത് സർവീസ് കടന്നു വന്നത്. സർവീസ് ആംരഭിച്ചതോടെ പൊതുജനം ഏറ്റെടുത്ത കേരളാ വന്ദേ ഭാരത് കളക്ഷന്റെ കാര്യത്തിലും ഹിറ്റ് ആണ്. ഇപ്പോഴിതാ, രാജ്യത്തെ തന്നെ ഏറ്റവും ജനപ്രിയ വന്ദേ ഭാരത് സർവീസായി മാറിയിരിക്കുകയാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസ്.
പുറത്തുവന്ന ഔദ്യോഗിക കണക്കുകളനുസരിച്ച് തിരുവനന്തപുരം-കാസർഗോഡ് സർവീസിലെ ഒക്യുപന്‍സി റേറ്റ് 215 ശതമാനമാണ്. (ട്രെയിനിലെ ലഭ്യമായ സീറ്റുകളുടെ എണ്ണവും ബുക്കിങ് നടത്തുവാൻ ശ്രമിക്കുന്ന ആളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം). അതായത്, ട്രെയിനിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിൻരെ 215 ഇരട്ടി ആളുകളാണ് സീറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുന്നത്. ഇതിനൊപ്പം മേയ് 14 വരെയുള്ള ടിക്കറ്റുകൾ മുഴുവനും വിറ്റുപോയി എന്നതും കൂട്ടിവായിക്കേണ്ടതാണ്. അതേ സമയം തിരുവനമ്പുരം- കാസർകോഡ് റൂട്ടിലെ ഒക്യുപന്‍സി റേറ്റ് 203 ശതമാനമാണ്.

16 കോച്ചുകളുമായാണ് കേരള വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ആവശ്യത്തിനു യാത്രക്കാരില്ലെങ്കിൽ 16 കോച്ചുകൾ എട്ടായി കുറയ്ക്കുമെന്ന് നേരത്തെ റെയിൽവേ അധികൃതർ പറഞ്ഞിരുന്നു. നിലവിൽ ഉയർന്ന ഒക്യുപൻസി റേറ്റ് ഉള്ളതിനാൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുവാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തു നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന കേരളാ വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. മടക്കയാത്ര ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് തുടങ്ങി രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്. എക്സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണമടക്കം 2400 രൂപ, എക്കണോമി കോച്ചിൽ ഭക്ഷണമടക്കം 1400 രൂപ എന്നിങ്ങനെയാണ് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള നിരക്ക്.

എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് എക്സ്പ്രസിന്‍റെ റണ്ണിങ് ടൈം. വ്യാഴാഴ്ചകളിൽ വന്ദേഭാരത് സർവീസ് ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് കേരളാ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുകളുള്ളത്.
കഴിഞ്ഞ ദിവസം സർവീസ് തുടങ്ങി ആറു ദിവസത്തിലെ കളക്ഷന്‍ വിവരങ്ങളും പുറത്തു വന്നിരുന്നു. ഏപ്രിൽ 28 മുതൽ മേയ് മൂന്നു വരെയുള്ള കണക്കനുസരിച്ച് രണ്ട് കോടി 70 ലക്ഷം രൂപയാണ് വന്ദേ ഭാരത് വരുമാനമായി നേടിയത്. ഇതിൽതന്നെ തിരുവനന്തപുരം- കാസർകോഡ് റൂട്ടിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വരുമാനം നേടിയത്. ഈ ആറുദിവസത്തിൽ 31,412 ബുക്കിങ്ങിൽ 27,000 പേരാണ് യാത്ര നടത്തിയത്. കാസർകോഡ്- തിരുവനന്തപുരം സർവീസിൽ ഒരു കോടി 17 ലക്ഷം രൂപയും വന്ദേ ഭാരത് വരുമാനം നേടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ.

അതേസമയം രാജ്യത്ത് സർവീസ് നടത്തുന്ന മറ്റുപല വന്ദേ ഭാരത് സർവീസുകൾക്കും പ്രതീക്ഷിച്ചതിലും പകുതി മാത്രമാണ് യാത്രക്കാരുള്ളത്. മിക്ക സർവീസുകളിലും പകുതിയിൽ താഴെ മാത്രം യാത്രക്കാരുമായി പോകുന്ന വന്ദേഭാരത് എക്സ്പ്രസുകളുമുണ്ട്. ബിലാസ്പൂർ-നാഗ്പൂർ വന്ദേ ഭാരത് എക്സ്പ്രസിൽ 48% സീറ്റുകൾ കാലിയാണ്. ബിലാസ്പൂർ-നാഗ്പൂർ വന്ദേ ഭാരത് എക്സ്പ്രസിലാവട്ടെ, ഒക്യുപ്‍സി റേറ്റ് 48 ശതമാനം മാത്രമാണ്.
കേരളാ വന്ദേഭാരതിനു പിന്നിൽ ഏറ്റവും കൂടുതൽ ഒക്യപന്‍സി റേറ്റുമായി രണ്ട് സർവീസുകളുണ്ട്. കോയമ്പത്തൂർ -ചെന്നൈ വന്ദേ ഭാരത് സർവീസും സെക്കന്ദരാബാദ്- തിരുപ്പതി വന്ദേ ഭാരത് സര്‍വീസും. ഇവ രണ്ടിനും 150 ശതമാനത്തിനു മുകളിലാണ് ഒക്യുപൻസി റേറ്റുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














