Search
  • Follow NativePlanet
Share
» » 5 പുതിയ ട്രെയിനുകള്‍ സർവീസ് തുടങ്ങും.. പട്ടികയിൽ അമൃത് ഭാരതും വന്ദേ മെട്രോയും, രണ്ടും കല്പിച്ച് ഈ സംസ്ഥാനം

5 പുതിയ ട്രെയിനുകള്‍ സർവീസ് തുടങ്ങും.. പട്ടികയിൽ അമൃത് ഭാരതും വന്ദേ മെട്രോയും, രണ്ടും കല്പിച്ച് ഈ സംസ്ഥാനം

പുതിയ ഒരു ട്രെയിൻ സർവീസ് ആരംഭിക്കുകയെന്ന് വലിയ വികസനമാണ്.അനുയോജ്യമായ റൂട്ട് കണ്ടു പിടിക്കുന്നതു മുതൽ സമയം ക്രമീകരിച്ച് അനുമതി നേടിയെടുത്ത് പാളത്തിലിറങ്ങുന്നതുവരെയുള്ള പ്രകിയകൾ പക്ഷേ, അത്ര എളുപ്പമല്ല. വൈകിട്ട് കോഴിക്കോടിനും കാസർകോടിനും ഇടയില്‌ അധിക ട്രെയിന്‍ സർവീസ് തുടങ്ങണെന്ന് ദീർഘകാലമായി ആവശ്യപ്പെട്ടിടിട്ടും ഇതുവരെയും കിട്ടാത്തത് നോക്കിയാൽ മനസ്സിലാകും ഇത് പാടുപിടിച്ച സംഗതിയാണെന്ന്..

എന്നാൽ ഒന്നും രണ്ടുമല്ല, ഒറ്റയടിക്ക് അഞ്ച് ട്രെയിനുകൾ കിട്ടൻ പോകുന്ന സംസ്ഥാനം നിങ്ങൾക്കറിയാമോ? ഈ ഏപ്രില് മാസത്തില്‌ ബീഹാറിൽ പുതിയതായി സര്‍വീസം ആരംഭിക്കുന്നത് അഞ്ച് ട്രെയിനുകളാണ്. വന്ദേ മെട്രോ, അമൃത് ഭാരത് എക്സ്പ്രസ് , പാസഞ്ചർ ട്രെയിനുകൾ എന്നിവ ഉൾപ്പെടെ ബീഹാറിനെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളായും തലസ്ഥാനമായ ഡൽഹിയുമായും ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ബീഹാറിലെ യാത്രകളെ കൂടുതൽ എളുപ്പവും സുഗമവുമാക്കുമെന്ന് ഉറപ്പിച്ചു പറയാം.

This State to Get 5 New Trains Amrit Bharat and Namo Bharat Rapid Rail Included

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിൽ അഞ്ച് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ഈസ്റ്റ് സെൻട്രൽ റെയിൽവേ (ഇസിആർ) ഡിവിഷനിലെ സംസ്തിപൂർ ഡിവിഷനിൽ നിന്നാണ് ഈ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്.
പട്‌നയ്ക്കും മധുബനിക്കും ഇടയിലുള്ള ബീഹാറിലെ വന്ദേ മെട്രോ, സഹർസയ്ക്കും ലോക്മാന്യ തിലക് ടെർമിനസിനും (LTT) ഇടയിലുള്ള അമൃത് ഭാരത് എക്‌സ്പ്രസ്, പിപ്ര-സഹർസ പാസഞ്ചർ, ബിതാൻ-സമസ്തിപൂർ പാസഞ്ചർ, അലൗലി-സഹർസ പാസഞ്ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബീഹാറിന്‍റെ ആദ്യ നമോഭാരത് റാപിഡ് റെയിൽ

ബീഹാറിൽ ഉടൻ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിൽ പ്രധാനപ്പെട്ടത് സംസ്ഥാനത്തെ ആദ്യത്തെ നമോഭാരത് റാപിഡ് റെയിൽ ട്രെയിൻ ആണ്. വന്ദേ മെട്രോ എന്ന പേരായിരിക്കും വായനക്കാർക്ക് കൂടുതൽ പരിചയം. രാദ്യത്തെ രണ്ടാമത്തെ വന്ദേ മെട്രോ ആയ ഇത് പാട്നയ്ക്കും ജയനഗറിനും ഇടയിൽ സർവീസ് നടത്തും. നമോഭാരത് റാപിഡ് റെയിൽ ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയത്തിൽ ഗണ്യമായ കുറവ് വരുത്തും. ഇപ്പോൾ പാട്നയ്ക്കും ജയനഗറിനും ഇടയിലുള്ള ആറു മുതൽ ഏഴു മണിക്കൂർ വരെയുള്ള യാത്രാ സമയം നമോഭാരത് നാലര മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ചുരുക്കും.

സമസ്തിപൂർ, ബറൗണി, മൊകാമ, ഭക്തിയാർപൂർ റൂട്ടിലാവും യാത്ര. ഈ ട്രെയിനിന് 1,000-ത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുവാൻ സാധിക്കുന്ന ട്രെയിൻ വടക്കൻ ബീഹാറിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നു.

അമൃത് ഭാരത് എക്സ്പ്രസ്

ബീഹാറിലെ സഹർസയ്ക്കും മുംബൈയ്ക്കും ഇടയിലാവും അമൃത് ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. രാജ്യത്തെ മൂന്നാമത്തെ അമൃത് ഭാരത് എക്സ്പ്രസ് സർവീസാണിത്. വിദ്യാർത്ഥികൾ, ജോലിക്കാർ , മറ്റുംസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരെയാണ് ഈ സർവീസ് കൂടുതൽ സഹായിക്കുക. മറ്റു സർവീസുകളിൽ നിന്ന് ഒന്നര മണിക്കൂറോളം സമമാണ് ഈ ട്രെയിൻ ലാഭിക്കുന്നത്.

നീണ്ട യാത്രകൾക്ക് അനുയോജ്യമായ നിർമ്മാണമാണ് ഈ ട്രെയിനിനുള്ളത്,
രാജ്യത്തെ മറ്റു രണ്ട് അമൃത് ഭാരത് ട്രെയിനുകളിലൊന്ന് ദര്‍ഭംഗ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ റൂട്ടിലും മറ്റൊന്ന് എസ്എംവിടി ബെംഗളൂരു- മാൾ‍ഡ ടൗൺ നഗരങ്ങൾക്കിടയിലും സർവീസ് നടത്തുന്നു. സഹർസയിൽ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് ഖഗരിയ, സമസ്തിപൂർ, ഹസൻപൂർ, മുസാഫർപൂർ, ധനപൂർ, പാടലീപുത്ര (പട്‌ന), ഇറ്റാർസി, ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ (ഡിഡിയു), ഭൂസാവൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എൽടിടിയിൽ എത്തുന്ന വിധത്തിലാണ് സമയക്രമീകരണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: train indian railway
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+