Search
  • Follow NativePlanet
Share
» »പൂരങ്ങളുടെ പൂരമായ പൂരം!!

പൂരങ്ങളുടെ പൂരമായ പൂരം!!

By Maneesh

പൂരം മലയാളികള്‍ക്ക് ആവേശമാണ്. ശബ്ദവും വര്‍ണ്ണങ്ങളും പ്രഭയും പ്രൗഢിയും വിസ്മയവും ഒരുക്കുന്ന അവിസ്മരണീയമായ വിരുന്നാണ് പല പൂരങ്ങളും. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം വിസ്മയങ്ങളുടെ നെറുകയില്‍ കെട്ടിയ നെറ്റിപ്പട്ടമാണ് പറയേണ്ടി വരും.

പൂരം എന്ന വാക്കിന് അധികം വിശദീകരണം വേണ്ട. കാരണം കേരളത്തിൽ ആഘോഷങ്ങളുടെ അവസാന വാക്കാണ് പൂരം. പൂരത്തിന് അപ്പുറം വേറേ ഒരു ആഘോഷവുമില്ല. അപ്പോൾ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ?

സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത

തൃശൂർ പൂരം കാണാൻ എത്തുന്ന സ്ത്രീകൾക്ക് ഇത്തവണ സന്തോഷിക്കാനുള്ള വക തൃശൂർ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പൂരം കാണാൻ എത്തുന്ന സ്ത്രീകൾക്ക് കുടമാറ്റം കാണാൻ പ്രത്യേക പവലിയൻ ജില്ലാ ഭരണകൂടം ഒരുക്കുന്നുണ്ട്. നിലവില്‍ വിദേശികള്‍ക്ക്‌ മാത്രമായി പ്രത്യേക പവലിയനുണ്ട്. ഇതിനു സമീപത്തായിരിക്കും സ്ത്രീകള്‍ക്ക്‌ പൂരം കാണാനുള്ള പവലിയൻ ഒരുക്കുന്നത്.

ആദ്യത്തെ പൂരം

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ക്ഷേത്രോത്സവമാണ് തൃശൂർ പൂരം. ഏകദേശം 200 വർഷത്തെ പഴക്കം തൃശൂർ പൂരത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. 1798ൽ കൊച്ചി രാജാവായ ശക്തൻ‌ തമ്പുരാന്റെ കാലത്താണ് ആദ്യത്തെ തൃശൂർ പൂരം നടന്നതെന്നാണ് പറയപ്പെടുന്നത്.

മേടമാസത്തിലെ പൂരം നക്ഷത്രം

മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർ പൂരം നടക്കുന്നത്. പറമേൽക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മത്സരിച്ചുള്ള കുടമാറ്റവും വെടിക്കെട്ടുമാണ് പൂരപ്പറമ്പിൽ ആളേകൂട്ടാനുള്ള പ്രധാന ആകർഷണം.

പൂരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ

പുറപ്പാട് എഴുന്നള്ളത്ത്: തിരുവമ്പാടി ഭഗവതിയുടെ തിടമ്പെടുത്ത് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ്.

മഠത്തിൽ വരവ്: ബ്രഹ്മസ്വം മഠത്തിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിടമ്പ് വടക്കും നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ്.

പൂരപ്പുറപ്പാട്: പൂരത്തിന് പങ്കെടുക്കാൻ 15 ആനകളുടെ അകമ്പടിയോടെ പാറമേൽക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിനാണ് പൂരപ്പുറപ്പാട് എന്ന് പറയുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്.

ഇലഞ്ഞിത്തറമേളം: വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് ഭഗവതിയുടെ എഴുന്നള്ളെത്ത് അവസാനിക്കും. തുടർന്നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം അരങ്ങേറു‌ന്നത്.

തെക്കോട്ടിറക്കം: ഇരു ക്ഷേത്രത്തിലേയും ഭഗവതിമാർ തേക്കി‌‌ൻകാട് മൈതാനത്ത് പ്രവേശിക്കുന്ന ചടങ്ങാണ് ഇത്.

കൂടിക്കാഴ്ച: തേക്കിൻ‌കാട് മൈതാനത്ത് വച്ചാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നത്.

കുടമാറ്റം

തൃശൂർ പൂരത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് കുടമാറ്റം. ഇരു വിഭാഗവും മത്സര ബുദ്ധിയോടെ ആനപ്പുറത്ത് വിവിധ നിറത്തിലും ഡിസൈനിലും നിർമ്മിച്ച കുടകൾ മാറി മാറി ഉയർത്തുന്ന ചടങ്ങാണ് ഇത്. ഒരു പ്രാവിശ്യം കുട ഉയർത്തിക്കഴിഞ്ഞാൽ മൂന്ന് പ്രാവിശ്യം ആലവട്ടവും വെൺചാമരവും ഉയർത്തുന്നു. തുടന്ന് അടുത്ത് കുട ഉയർത്തും. ഈ വിധത്തിലാണ് ഇരു വിഭാഗങ്ങളും കുടമാറ്റം നടത്തുന്നത്. ഇതേത്തുടർന്ന് ചെറിയ വെടിക്കെട്ടും പഞ്ചവാദ്യവും നടക്കും

വെടിക്കെട്ട്

പൂരം നാൾ പകൽ ആരംഭിക്കുന്നതിന് മുൻപാണ് പ്രധാന വെടിക്കെട്ട് നടക്കുന്നത്. ഇരു വിഭാഗങ്ങളും മത്സരിച്ചാണ് വെടിക്കെട്ട് നടത്തുന്നത്. ഓരോ വർഷവും ഇരു വിഭാഗങ്ങളും വെടിക്കെട്ടിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഇതാണ് വെടിക്കെട്ടിന്റെ ഏറ്റവും വലിയ ആകർഷണവും.

പകൽപ്പൂരം

പിറ്റേദിവസം അതായത് പൂരം നാളിൽ പകൽ നടക്കുന്ന പൂരമാണ് പകൽപ്പൂരം എന്ന് അറിയപ്പെടുന്നത്. പാണ്ടിമേളവും കുടമാറ്റവും പകൽപ്പൂരത്തിന് ഉണ്ടാകും. മാത്രമല്ല ചെറിയ ഒരു വെടിക്കെട്ടും ഉണ്ടാകും. തുടന്ന് ഇരു ക്ഷേത്രങ്ങളിലേയും ദേവിമാർ അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതോടേ തൃശൂർ പൂരം അവസാനിക്കും.

പൂരക്കാഴ്ചകൾ കാണാം

ഇലഞ്ഞിത്തറ മേളം

ഇലഞ്ഞിത്തറ മേളം

മണികൂറുകളോളം നീളുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ഒരു ഇലഞ്ഞിമരത്തിന്റെ ചുവട്ടിലായിരുന്നു ഈ മേളം നടന്നിരുന്നത്. അതിനാലാണ് ഈ ചെണ്ട മേളം ഇലഞ്ഞിത്തറ മേളം എന്ന് അറിയപ്പെടാൻ കാരണം.

Photo Courtesy: Manojk

തെക്കോട്ടിറക്കം

തെക്കോട്ടിറക്കം

ഇലഞ്ഞിത്തറ മേളത്തിന് ശേഷമുള്ള ചടങ്ങാട് തെക്കോട്ടിറക്കം. തിരുവമ്പാടി, പാറമേൽക്കാവ് ഭഗവതിമാർ തേക്കിൻകാട് മൈതാനത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങാണ് തെക്കോട്ടിറക്കം എന്ന് അറിയപ്പെടുന്നത്.

Photo Courtesy: Manojk

വെടിക്കെട്ട്

വെടിക്കെട്ട്

പൂരപ്പുറപ്പാട് മുതൽ പൂരത്തിന്റെ വെടിക്കെട്ടുകൾ ആരംഭിക്കും. തുടർന്ന് കുടമാറ്റത്തിന് ശേഷം ചെറിയ ഒരു വെടിക്കെട്ട് ഉണ്ടാകും. പിറ്റേ ദിവസം പുലർച്ചേയാണ് പ്രധാന വെടിക്കെട്ട്. പിറ്റേദിവസത്തെ പകൽപ്പൂരത്തിന് ശേഷവും വെടിക്കെട്ട് ഉണ്ടാകും.

Photo Courtesy: Manojk

കുടമാറ്റം

കുടമാറ്റം

തൃശൂർ പൂരത്തിലെ ഏറ്റവും സുന്ദരമായ ചടങ്ങാണ് കുടമാറ്റം. ഇരു വിഭാഗവും മത്സര ബുദ്ധിയോടെ ആനപ്പുറത്ത് വിവിധ നിറത്തിലും ഡിസൈനിലും നിർമ്മിച്ച കുടകൾ മാറി മാറി ഉയർത്തുന്ന ചടങ്ങാണ് ഇത്. ഒരു പ്രാവിശ്യം കുട ഉയർത്തിക്കഴിഞ്ഞാൽ മൂന്ന് പ്രാവിശ്യം ആലവട്ടവും വെൺചാമരവും ഉയർത്തുന്നു. തുടന്ന് അടുത്ത് കുട ഉയർത്തും. ഈ വിധത്തിലാണ് ഇരു വിഭാഗങ്ങളും കുടമാറ്റം നടത്തുന്നത്. ഇതേത്തുടർന്ന് ചെറിയ വെടിക്കെട്ടും പഞ്ചവാദ്യവും നടക്കും
Photo Courtesy: Manojk

മേളക്കാർ

മേളക്കാർ

വളരെ സവാധാനം പതിഞ്ഞ താളത്തിലാണ് മേളം തുടങ്ങുന്നത്. പിന്നെ കൊട്ടിക്കയറുകയാണ്. ഇടത്ത് കലാശം, അടിച്ച് കലാശം, തകൃത, ത്രിപുട എന്നിങ്ങനെയാണ് മേളം കൊട്ടിക്കയറുന്നത്. പിന്നീട് കാണികളുടെ ആവേശം അണപൊട്ടുന്നതോടേ മേളക്കാർ ചെണ്ട മുന്നോട്ട് തള്ളിപ്പിടിച്ച് കൊട്ട് ആരംഭിക്കുന്നു. മുട്ടിൻമേൽ ചെണ്ട എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo Courtesy: Rameshng

ഉപചാരം

ഉപചാരം

പറമേൽക്കാവ്, തിരുവമ്പാടി വിഭാഗക്കാർ പൂരം അവസാനിപ്പിക്കുന്ന ചടങ്ങാണ് ഉപചാരം. പകൽപ്പൂരത്തിന് നടക്കുന്ന പാണ്ടിമേളത്തിന് ശേഷമുള്ള വെടിക്കെട്ട് കഴിഞ്ഞാണ് അടുത്തപൂരത്തിന് കാണമെന്ന ചൊല്ലോടേ ദേവിമാർ പരസ്പരം ഉപചാരം ചൊല്ലുന്നത്.

Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ

Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിലെ കുടമാറ്റകാഴ്ച
Photo Courtesy: Ezeu

കുടകൾ

കുടകൾ

തൃശൂർ പൂരത്തിലെ കുടമാറ്റകാഴ്ച

Photo Courtesy: Rameshng

കുടകൾ

കുടകൾ

തൃശൂർ പൂരത്തിലെ കുടമാറ്റകാഴ്ച
Photo Courtesy: Rameshng

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

കുടകൾ

കുടകൾ

തൃശൂർ പൂരത്തിന് കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്ന കുടകൾ
Photo Courtesy: Manojk

വെടിക്കെട്ട്

വെടിക്കെട്ട്

തൃശൂർ പൂരത്തിലെ വെടിക്കെട്ട് ദൃശ്യം

Photo Courtesy: Manojk

വെടിക്കെട്ട്

വെടിക്കെട്ട്

തൃശൂർ പൂരത്തിലെ വെടിക്കെട്ട് ദൃശ്യം
Photo Courtesy: Manojk

വെടിക്കെട്ട്

വെടിക്കെട്ട്

തൃശൂർ പൂരത്തിലെ വെടിക്കെട്ട് ദൃശ്യം
Photo Courtesy: Rameshng

വെടിക്കെട്ട്

വെടിക്കെട്ട്

തൃശൂർ പൂരത്തിലെ വെടിക്കെട്ട് ദൃശ്യം
Photo Courtesy: Manojk

വെടിക്കെട്ട്

വെടിക്കെട്ട്

തൃശൂർ പൂരത്തിലെ വെടിക്കെട്ട് ദൃശ്യം
Photo Courtesy: Manojk

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+