Search
  • Follow NativePlanet
Share
» »മുംബൈയിലെ ഭയപ്പെടുത്തുന്ന 10 സ്ഥലങ്ങള്‍

മുംബൈയിലെ ഭയപ്പെടുത്തുന്ന 10 സ്ഥലങ്ങള്‍

By Maneesh
മുംബൈയിലെ പേടിപ്പിക്കുന്ന 10 സ്ഥലങ്ങള്‍

ഫാഷന്‍, സിനിമ, ഗ്ലാമാര്‍, നിശാജീവിതം.. മുംബൈയുടെ പര്യായങ്ങള്‍ ഇങ്ങനെ നിരവധിയാണ്. അതേസമയം മുംബൈക്ക് മറ്റൊരു മുഖം കൂടിയുണ്ട്, ദാരിദ്രത്തി‌ന്റെ കാഴ്ചകള്‍ ഒരുക്കുന്ന ചേരികളും ചുവന്ന തെരുവും ഭയപ്പെടുത്തുന്ന അധോലോകവുമൊക്കെ മുംബൈയുടെ മറുപുറമാണ്.

നേറ്റീവ് പ്ലാനറ്റ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം

എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് ഇതിനേക്കുറിച്ചൊന്നും അല്ലാ, മുംബൈയിലെ ചില ഭയപ്പെടുത്തുന്ന സംഗതികളേക്കുറിച്ചാണ്. സംഗതി എന്നുവച്ചാല്‍ ചില സ്ഥലങ്ങള്‍. പ്രേതകഥകള്‍ പ്രചരിക്കുന്ന മുംബൈയി‌ലെ 10 സ്ഥലങ്ങളേക്കുറിച്ച് പരിചയപ്പെടാം. ഈ പ്രേതകഥകള്‍ കേട്ടാല്‍ ഭയപ്പെടുന്നതിനേക്കാള്‍ ചിരിയാണ് പലര്‍‌ക്കും ഉണ്ടാകുക. അതിനാല്‍ ഈ സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് ഒന്ന് സഞ്ചരിക്കാനും തോന്നും.

ടവര്‍ ഓഫ് സയലന്‍സ്

സൗത്ത് മുംബൈയിലെ മലബാര്‍ ഹില്‍സിലാണ് ടവര്‍ ഓഫ് സയലന്‍സ് എന്ന് അറിയപ്പെടുന്ന ഒരു ഗോപുരം സ്ഥിതി ചെയ്യുന്നത്. ഇതൊരു പാഴ്സി സിമിത്തേരിയാണ്. ജൂഹുവിലെ പന്ത്രണ്ടാം റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സെമിത്തേരിക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാ‌വും ഉണ്ട്. രാത്രികാലങ്ങളില്‍ ഇ‌വിടെ നിന്ന് ഞരക്കങ്ങളും മുരള്‍ച്ചയും കേള്‍ക്കാമെന്ന് പറയപ്പെടുന്നു.

മുംബൈയിലെ പേടിപ്പിക്കുന്ന 10 സ്ഥലങ്ങള്‍

Photo Courtesy: Kensplanet

ആരീ മില്‍ക്ക് കോളനി

മുംബൈയുടെ പ്രാന്തപ്രദേശമായ ഗോജിയോണ്‍ ഈസ്റ്റിലെ ശിവജി നഗറിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. മരങ്ങള്‍ നിറഞ്ഞ ഈ സ്ഥലത്ത് രാത്രി 10 മണിക്ക് ശേഷം പ്രദേശ വാസികളൊന്നും പോകാറില്ലാ. ഇവിടെ ഒരു സ്ത്രീയുടെ പ്രേതം അലഞ്ഞു തിരിയുന്നുണ്ടെന്നാണ് വിശ്വാസം. കാറിന് പിറകില്‍ എത്തി ലിഫ്റ്റ് ചോദിക്കാറുള്ള ഈ പ്രേതം വലിയ ഉറക്കെ അലറികരയുന്നത് കേട്ടവരുണ്ടത്രേ.

മുംബൈയിലെ പേടിപ്പിക്കുന്ന 10 സ്ഥലങ്ങള്‍

Photo Courtesy: Sanferd

സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്

മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കി‌ലും പ്രേതമുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. ഒരു സഞ്ചാരിയുടെ പ്രേതമാണ് ഈ വനത്തിലൂടെ വിഹരിക്കുന്നത്. രാത്രിയില്‍ ഇവിടെയെത്തുന്ന സഞ്ചാരികളോട് ഈ പ്രേതം വഴി ചോദിക്കാറുണ്ടത്രേ. വായിക്കാം

മുംബൈയിലെ പേടിപ്പിക്കുന്ന 10 സ്ഥലങ്ങള്‍

Photo Courtesy: Ting Chen

ഗ്രാന്‍ഡ് പാരഡി ടവേഴ്സ്

മുംബൈയിലെ കേമ്പ്സ് കോ‌ര്‍ണറിലെ ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റാണ് ഗ്രാന്‍ഡ് പാരഡി ടവേഴ്സ്. 2004ല്‍ ഇവിടെ 20 പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഈ സ്ഥലം പേടിപ്പിക്കുന്ന സ്ഥല‌മായി മാറിയ‌ത്. ഫ്ലാറ്റിലെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഒരു കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ഈ ഫ്ലാറ്റിനേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നത്. അതിന് ശേഷം നിരവധി ആത്മഹത്യകള്‍ ഇവിടെ ഉണ്ടായി. അതിനാല്‍ ഇവിടെ താമസിച്ചിരു‌ന്ന എല്ലാവരും ഫ്ലാറ്റ് ഒഴിഞ്ഞ് പോകുകയായിരു‌ന്നു.

നസീര്‍വ‌ഞ്ജ് വാഡി

മുംബൈയിലെ മഹീം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂര്‍ അകലെയായി രാത്രി യാത്രക്കാരെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമുണ്ട്. നസീര്‍വഞ്ജ് വാഡിയെന്ന ഒരു കെട്ടി‌ടമാണ് ഇത്. ഈ കെട്ടിടത്തിന്റെ ഉടമ ദാരുണമായി കൊലചെയ്യപ്പെട്ടതാ‌ണ്. ഇയാളുടെ പ്രേതം രാത്രികാലത്ത് ഈ പരിസരത്തൂടെ അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വാസം. പ്രേതത്തെ കണ്ട് ഏകദേശം 7 പേര്‍ ഇവിടെ മരിച്ചതായും റിപ്പോ‌ര്‍ട്ടുണ്ട്.

മുകേഷ് മില്‍സ്

മുംബൈയിലെ കൊളാബയില്‍ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണ് ഇത്. 1870ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കെട്ടിടം, ഒരു തീപ്പിടുത്തത്തേതുടര്‍ന്ന് ആളുകള്‍ ഉപേക്ഷിച്ച് പോയതാണ്. ചില സിനിമകളുടെ ഷൂട്ടിംഗ് ഇവിടെ നടന്നിട്ടുണ്ടെങ്കിലും ആരും തന്നെ ഇവിടേയ്ക്ക് പോകാറില്ലാ. ഈ കെട്ടിടത്തിന്റെ കാവല്‍ക്കാര‌ന്റെ പ്രേതം ഇവിടെ അലഞ്ഞു നടക്കുന്നെണ്ടെന്നാണ് വിശ്വാസം.

മുകേഷ് മില്‍സ്

Photo Courtesy: Appaiah

ഡിസൂ‌സ ചൗള്‍

മഹീംമിലെ ജനനിബിഢമായ ഡിസൂസാ ചൗളിലും ഒരു പ്രേതമുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ താമസിച്ചിരുന്ന ഒരു പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഈ പെണ്‍കുട്ടിയ്യുടെ പ്രേതമാണ് ഇതിലൂടെ അ‌‌ലഞ്ഞു നടക്കുന്നത്.

ജോണ്‍ ദ ബാറ്റിസ്റ്റ് ചര്‍ച്ച്

മുംബൈയിലെ അന്തേരി ഈസ്റ്റിലാണ് ഈ പള്ളിയുടെ അവശിഷ്ട‌ങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു നവ വധുവിന്റെ പ്രേതം വിഹരിക്കുന്നെണ്ടെന്നാണ് വിശ്വാസം. മൂന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ നവ വധു കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുക ചെയ്യപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാത്രികാലത്ത് പ്രേതത്തിന്റെ മുരള്‍ച്ചയും അട്ടഹാസവും കേല്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

മുംബൈയിലെ ഭയപ്പെടുത്തുന്ന 10 സ്ഥലങ്ങള്‍

Photo Courtesy: Nicholas

പൗന്‍ ഹാന്‍സ് കോട്ടേജ്

മുംബൈയിലെ പോഷ് റെസിഡന്‍ഷ്യല്‍ കോളനിയായ പാന്‍‌ ഹാന്‍സ് കോട്ടജിലെ ഒരു ബോധി മരത്തിലാണ് പ്രേത‌ങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. 1989ല്‍ സല്‍മ എന്ന പെണ്‍കുട്ടി ഇവിടെ തീ കൊളുത്തി മരിച്ചുരുന്നു ആ പെണ്‍കുട്ടിയുടെ പ്രേതമാണ് ഇവിടെ വിഹരിക്കുന്നത്.

മാര്‍വ്‌

മുംബൈയിലെ മാര്‍വിലെ മാധ് അയലന്‍ഡ് റോഡില്‍ ഉണ്ടാകുന്ന രാത്രികാല അപകടങ്ങള്‍ക്ക് പിന്നില്‍ ഒരു പ്രേതമാണെന്നാണ് വിശ്വാസം. രാത്രികാലത്ത് ഒരു പെണ്‍കുട്ടിയുടെ പ്രേതം വിവാ‌ഹ വസ്ത്രങ്ങള്‍ അണിഞ്ഞ് റോഡിലൂടെ നടക്കാറുണ്ടത്രേ. ഈ പ്രേതത്തേ കണ്ട് ഭയക്കുന്ന ഡ്രൈവര്‍മാര്‍ വണ്ടി അപകടത്തില്‍‌പ്പെടുത്തുകയാണ് പതിവ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+